ഭാര്യയെ സംശയം; ചെങ്ങന്നൂരിൽ 34കാരിയുടെ കൈവിരലുകൾ 50 കാരനായ ഭർത്താവ് അരിഞ്ഞുവീഴ്ത്തി
- Published by:Anuraj GR
- news18-malayalam
Last Updated:
ഗോപികയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. അതിനുപിന്നാലെയാണ് സമീപത്തിരുന്ന വടിവാൾ ഉപയോഗിച്ച് ഗോപികയുടെ കൈകളിൽ പ്രതി വെട്ടിയത്
ആലപ്പുഴ: ഭാര്യയുടെ കൈവിരലുകളിൽ വെട്ടി പരിക്കേൽപ്പിച്ചയാളെ പൊലീസ് പിടികൂടി. ഭാര്യയെ അക്രമിച്ച കേസിൽ ആലാ പെണ്ണുക്കര വടക്കുംമുറിയിൽ വെള്ളുരേത്ത് കല്ലുമഠത്തിൽ രാധാകൃഷ്ണൻ(50) ആണ് അറസ്റ്റിലായത്. ആലപ്പുഴ ചെങ്ങന്നൂരിലാണ് സംഭവം. ഇയാളെ ഇന്നു രാവിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അക്രണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളുടെ ഭാര്യ ഗോപിക കൃഷ്ണ(34) ഇപ്പോഴും ചികിത്സയിലാണ്.
advertisement
advertisement
advertisement
advertisement