ഭർത്താവിന്‍റെ പുത്തൻ കാറുമായി 27 കാരി 24 കാരനൊപ്പം നാടുവിട്ടു; പണം പിൻവലിച്ച സന്ദേശം ഭർത്താവിനെത്തിയത് അർധരാത്രി
- Published by:Anuraj GR
- news18-malayalam
Last Updated:
യുവതിയെയും മക്കളെയും വിദേശത്ത് കൊണ്ടുപോകാനുള്ള ടിക്കറ്റ് വരെ ഭർത്താവ് എടുത്തുവെച്ചതിനിടയിലാണ് എല്ലാവരെയും അമ്പരപ്പിച്ചു യുവതി കാമുകനോടൊപ്പം വീണ്ടും കടന്നു കളഞ്ഞത്
കണ്ണൂർ: ഭർത്താവിന്റെ പുത്തൻ കാറുമായി കാമുകനൊപ്പം യുവതി നാടുവിട്ടു. ഭർത്താവ് പുതിയതായി വാങ്ങിയ കാറും സഹോദരിയുടെ 15 പവൻ സ്വർണാഭരണങ്ങളുമായാണ് റിസ്വാന(27) എന്ന യുവതി ബസ് ജീവനക്കാരനായ കാമുകനൊപ്പം പോയത്. കണ്ണൂർ ചെങ്ങളായിലാണ് രണ്ടു കുട്ടികളുടെ അമ്മയായ 27 കാരി 24 കാരനായ കാമുകനൊപ്പം മുങ്ങിയത്. യുവതിയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്.
advertisement
advertisement
advertisement
advertisement
രണ്ടു മക്കളെയും ഉറക്കിക്കിടത്തിയാണ് യുവതി കാമുകനൊപ്പം സ്ഥലം വിട്ടത്. മുമ്പും ഇതേ കാമുകനൊപ്പം യുവതി നാടുവിട്ടിരുന്നു. അന്ന് വിദേശത്തുനിന്ന് നാട്ടിലേക്ക് എത്തിയ ഭർത്താവ് യുവതിയെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടു പോവുകയായിരുന്നു. കാമുകനൊപ്പം പോയ ഭാര്യയെ സ്വീകരിച്ച ശേഷം ഭർത്താവ് വീണ്ടും ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോയി.
advertisement
advertisement
advertisement
advertisement