മലദ്വാരത്തിൽ മിശ്രിത രൂപത്തിൽ 4 ക്യാപ്സ്യൂൾ; സ്വർണം തേച്ച അടിവസ്‌ത്രം;കരിപ്പൂരിൽ ഒരു കോടിയോളം രൂപയുടെ സ്വർണക്കടത്ത്
- Published by:Naseeba TC
- news18-malayalam
Last Updated:
പൊന്നാനി സ്വദേശി അബ്ദുസലാം (36) ആണ് 1656 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്
advertisement
advertisement
advertisement
15.06.2023 ന് പുലര്‍ച്ചെ 9 മണിക്ക് മസ്കറ്റില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് (IX 338) വിമാനത്തിലാണ് ഇയാള്‍ കരിപ്പൂർ എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 10 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ സലാമിനെ, മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
advertisement
advertisement
advertisement
advertisement
advertisement
advertisement
ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 48 ലക്ഷം രൂപ വില മതിക്കുന്ന 855 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണം ആണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഉമ്മർകോയ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുവച്ച നാലു ക്യാപ്സ്യൂളുകളിൽനിന്നും ആണ് കസ്റ്റംസ് ഈ സ്വർണ്ണമിശ്രീതം പിടിച്ചെടുത്തത്.
advertisement