കന്നഡ ഡ്രഗ് റാക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ പ്രമുഖ താരമാണ് രാഗിണി ദ്വിവേദി. ലഹരിമരുന്ന് കേസില്‍ ഇവരുടെ സുഹൃത്ത് രവി ശങ്കർ അറസ്റ്റിലായതോടെയാണ് നടിക്കും കുരുക്ക് വീണത്. കർണാടക ആർടിസി ഉദ്യോഗസ്ഥനായ ഇയാൾക്ക് ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.