അമിതാഭ് ബച്ചൻ മുതൽ ഷാരൂഖ് ഖാൻ വരെ; മുൻനിര താരങ്ങൾ പ്രതിഫലം വാങ്ങാതെ അഭിനയിച്ച 5 സിനിമകൾ പരിചയപ്പെടാം!
- Published by:Sarika N
- news18-malayalam
Last Updated:
നടൻ ഷാരൂഖ് ഖാൻ തന്റെ ആദ്യ തമിഴ് ചിത്രത്തിൽ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്
പ്രതിഫലം നോക്കാതെ സിനിമകളിൽ അഭിനയിക്കുന്ന മുൻനിര നടിനടന്മാർ വാർത്തകളിൽ ഇടം നേടാറുണ്ട്. വൻ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രങ്ങളിൽ പോലും പ്രതിഫലം വാങ്ങാതെ അമിതാഭ് ബച്ചൻ (Amitabh Bachchan) മുതൽ ഷാരൂഖ് ഖാൻ (shah rukh khan) വരെയുള്ള താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മമ്മൂട്ടി (Mammotty), മോഹൻലാൽ (Mohanlal) എന്നീ നടന്മാരും പല ചിത്രങ്ങൾക്കും പ്രതിഫലം വാങ്ങിയിട്ടില്ല. ഏറ്റവും പുതിയതായി കണ്ണപ്പ എന്ന തെലുങ്ക് ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെയാണ്. അത്തരത്തിൽ മുൻനിര താരങ്ങൾ അഭിനയിച്ച അഞ്ച് സിനിമകൾ പരിചയപ്പെടാം.
advertisement
2005-ൽ സൻജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് 'ബ്ലാക്ക്' (Black). ഈ ചിത്രത്തിൽ അഭിനയിച്ചതിന് അമിതാഭ് ബച്ചൻ പ്രതിഫലം വാങ്ങിയിരുന്നില്ല. അന്ധയും ബധിരയുമായ ഒരു പെൺകുട്ടിയുടേയും അൾഷിമേഴ്സ് ബാധിച്ച അവളുടെ അധ്യാപകന്റെയും ഇടയിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ബ്ലാക്ക്. ഹെലൻ കെല്ലറുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയത്. ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപത്രത്തെ റാണി മുഖർജി അവതരിപ്പിക്കുന്നു.
advertisement
കമൽ ഹാസൻ (Kamal Hassan) തിരക്കഥയെഴുതി നിർമ്മാണവും സംവിധാനവും നിർവഹിച്ച ചിത്രമാണ് 2000 -ൽ പുറത്തിറങ്ങിയ 'ഹേ റാം' (Hey Ram). ഈ ചിത്രത്തിൽ ചെറിയൊരു ഗസ്റ്റ് റോളിൽ നടൻ ഷാരൂഖ് ഖാൻ എത്തുന്നുണ്ട്. സിനിമയിൽ അഭിനയിക്കുന്നതിനായി നടൻ പ്രതിഫലം വാങ്ങിയിരുന്നില്ല. ഷാരൂഖ് കണ്ടെ ആദ്യ തമിഴ് ചിത്രമാണിത്. 'എ' സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം അന്ന് പലതരം വിവാദങ്ങൾക്ക് കാരണമായിരുന്നു. ചിത്രം ഇന്ത്യയിൽ സാമ്പത്തികമായി പരാജയമായിരുന്നെങ്കിലും നിരൂപകപ്രശംസ നേടി.
advertisement
വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത 'ഹൈദർ' (Haider ) എന്ന ഹിന്ദി ചിത്രത്തിൽ ഷാഹിദ് കപൂർ (Shahid Kapoor) പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും നടന് വളരെയധികം ഇഷ്ടപ്പെട്ടതിനാൽ അദ്ദേഹം പ്രതിഫലം വാങ്ങിയില്ലെന്ന് പറയപ്പെടുന്നു. 2014-ൽ പുറത്തിറങ്ങിയ ബോളിവുഡ് ക്രൈം ത്രില്ലർ ചിത്രമാണ് ഹൈദർ.
advertisement
advertisement