Chaaver Movie|'മോശം റിവ്യൂ ചെയ്ത് സിനിമയെ തകർക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യം': 'ചാവേർ' നിർമാതാവ്
- Published by:Rajesh V
- news18-malayalam
Last Updated:
നല്ല സിനിമയെ റിവ്യൂ പറഞ്ഞു തകർക്കാൻ കഴിയില്ലെങ്കിലും മോശം നിരൂപണങ്ങൾ സിനിമയുടെ ആദ്യദിവസത്തെ കളക്ഷനെ ബാധിക്കുന്നുണ്ടെന്ന് സിനിമയുടെ സംവിധായകൻ ടിനു പാപ്പച്ചൻ
സിനിമ ഇറങ്ങിയ ഉടൻ മോശം റിവ്യൂ ചെയ്ത് സിനിമയെ തകർക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്ന് നടനും ചാവേർ സിനിമയുടെ നിർമാതാവുമായ അരുൺ നാരായണൻ. സിനിമ ഒരു വലിയ പണച്ചെലവുള്ള വ്യവസായമാണ്. അതിനെ ആശ്രയിച്ചു നിൽക്കുന്നവരാണ് റിവ്യൂ ചെയ്യുന്നവരും. ഹോട്ടലിൽ പോയി ബിരിയാണി കഴിച്ചിട്ട് മോശമാണെങ്കിൽ പുറത്ത് വന്നു വിഡിയോ ചെയ്യുമോ എന്ന് ചാവേറിന്റെ നിർമാതാവ് അരുൺ നാരായണൻ ചോദിക്കുന്നു.
advertisement
advertisement
''ഹോട്ടലിൽ പോയി ബിരിയാണി കഴിച്ചിട്ട് ആഹാരം മോശമാണെങ്കിൽ പുറത്തുവന്നു വിഡിയോ ചെയ്യുമോ? ഇതുപോലെ 20 മിനിറ്റ് നിൽക്കുന്ന വിഡിയോ ചെയ്യുമോ? നമ്മൾ പിന്നെ ആ ഹോട്ടലിൽ കയറില്ല എന്നല്ലേ ഉള്ളൂ. ഞങ്ങൾ ഒരു വലിയ ഇൻഡസ്ട്രിയിൽ നിൽക്കുന്നവരാണ്. നിങ്ങൾ ചെയ്യുന്ന ജോലിയും സിനിമയുമായി ബന്ധപ്പെട്ടതാണ്. ഈ ഇൻഡസ്ട്രി നമ്മുടെ എല്ലാം അതിജീവനമാണ്. അത് നമ്മളെല്ലാം മനസ്സിലാക്കണം. എല്ലാവരും ഒരേ വഞ്ചിയിൽ പോകുന്നവരാണ്, ഒരു സൈഡിൽ നിന്നിട്ട് വഞ്ചി ചവിട്ടി താഴ്ത്തി കളയാമോ. ഇത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന അവസ്ഥയല്ലേ''- അരുൺ നാരായണൻ പറയുന്നു.
advertisement
''സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ കാണണ്ട. അത് മനസ്സിലാകും. അത് അവരവരുടെ കാര്യമാണ്. പക്ഷെ അതിനെ ഈ രീതിയിൽ മോശപ്പെടുത്തിക്കാണിക്കണോ എന്നാണ് ചോദിക്കുന്നത്. അത് നിങ്ങൾ തീരുമാനിക്കേണ്ട കാര്യമാണ്. സിനിമ റിവ്യുവുമായി ബന്ധപ്പെട്ടൊരു ഹര്‍ജി ഹൈക്കോടതിയിലുണ്ട്. അമിക്കസ് ക്യൂറിയെ വച്ച് നേരായ വഴിയിൽ അന്വേഷിച്ച ശേഷം കോടതി അതിലൊരു തീരുമാനമെടുത്തും. നമ്മുടെ പരാതിയിൽ കഴമ്പുള്ളതായി കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അത് അന്വേഷിച്ച ആൾ റിപ്പോർട്ട് ചെയ്തത് വലിയ നിക്ഷേപം ഉള്ള ഈ ഇൻഡസ്ട്രിയിൽ ഇത്തരക്കാർ വലിയ അപകടം ഉണ്ടാക്കുന്നുണ്ട് എന്നാണ്. കോടതി പറഞ്ഞ കാര്യങ്ങൾക്ക് വലിയ വിലകൊടുക്കുന്ന രാജ്യമാണ് നമ്മുടേത്''- അരുൺ നാരായണൻ പറഞ്ഞു.
advertisement
''നല്ല സിനിമയെ റിവ്യൂ ചെയ്തു നശിപ്പിക്കാൻ കഴിയില്ല. പക്ഷേ നല്ല സിനിമയുടെ ആദ്യദിനങ്ങളിലെ കളക്‌ഷനെ അത് ഭയങ്കരമായി ബാധിക്കും. അതുകൊണ്ടാണ് ഹൈക്കോടതി പറഞ്ഞ കാര്യത്തോട് ഞാൻ യോജിക്കുന്നത്. റിവ്യൂ ചെയ്യേണ്ടവർക്ക് ചെയ്യാം ഒരു കുഴപ്പവുമില്ല8 അത് ഒരാഴ്ച കഴിഞ്ഞു ചെയ്താൽ ഓക്കേ ആണ്. നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് പ്രശ്നം വരുന്നില്ല. ഒരു ഫിലിം മേക്കറിന് അപ്പുറത്ത് സിനിമക്ക് പണം മുടക്കുന്ന ഒരു ഇൻവെസ്റ്റർ ഉണ്ടല്ലോ"- സംവിധായകൻ ടിനു പാപ്പച്ചൻ പറഞ്ഞു.
advertisement
''പണ്ട് നമ്മുടെ നാട്ടിലെ തിയേറ്ററുകളിൽ ആവറേജ് ഹിറ്റ്, സൂപ്പർ ഹിറ്റ് എന്നിങ്ങനെ പല കാറ്റഗറിയിൽ ആയിരുന്നു സിനിമ ഉണ്ടായിരുന്നത്. ഇന്ന് രണ്ടു തരം കാറ്റഗറിയെ ഉള്ളൂ ഒന്ന് സൂപ്പർ ഹിറ്റ്, രണ്ട് ഫ്ലോപ്പ്. ആവറേജ് ഹിറ്റ് എന്നിവ ഉണ്ടാകാനുള്ള അവസരം നിങ്ങൾ നൽകുന്നില്ല. നിങ്ങൾ തന്നെ ഒന്ന് പരിശോധിച്ച് നോക്കുക. ഞാൻ ഒരു പടം എടുത്തു എല്ലാവരും അത് സൂപ്പർ ആണെന് പറയണം എന്ന് ഞങ്ങൾ പറയുന്നില്ല, അത് പ്രേക്ഷകന് തീരുമാനിക്കാം. പടം എടുത്ത് തിയറ്ററിൽ ഓടിക്കഴിഞ്ഞാൽ സംവിധായകനോ എഴുത്തുകാരനോ ഒന്നും പിന്നെ ഒരു അവകാശവുമില്ല. അത് ഉറപ്പായും പ്രേക്ഷകരുടെ തീരുമാനത്തിന് വിട്ടുകൊടുക്കുവാണ്. പക്ഷേ ഇൻഡസ്ട്രിയെ സപ്പോർട്ട് ചെയ്യുന്ന രീതിയിലും ഇതിനെ കാണാമല്ലോ''- ടിനു പാപ്പച്ചൻ പറയുന്നു.