അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുന്നതായി ഹോളിവുഡ് നടി എമ്മ വാട്സൺ. സിനിമാ ജീവിതത്തിൽ സന്തുഷ്ടയല്ലെന്നും അതിനാൽ ബ്രേക്ക് എടുക്കുന്നുവെന്നുമാണ് എമ്മ വാട്സൺ അറിയിച്ചിരിക്കുന്നത്.
2/ 7
സിനിമാ ലോകത്തു നിന്നും അഞ്ച് വർഷത്തെ ഇടവേളയെടുക്കുന്നുവെന്നാണ് താരം അറിയിച്ചിരിക്കുന്നത്. അഭിനയ ജീവിതത്തിൽ കൂട്ടിലടക്കപ്പെട്ടതു പോലെ തോന്നുന്നുവെന്നാണ് എമ്മ ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
3/ 7
എമ്മ വാട്സൺ അഭിനയ ജീവിതം ഉപേക്ഷിക്കുന്നുവെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. ഇതോടെ അമ്പരപ്പും നിരാശയും രേഖപ്പെടുത്തി ആരാധകരും രംഗത്തെത്തി.
4/ 7
എന്നാൽ സിനിമ ഉപേക്ഷിക്കുകയല്ല, ഇടവേളയെടുക്കുകയാണെന്ന നടിയുടെ വിശദീകരണം ആരാധകർക്കും ആശ്വാസമുണ്ടാക്കിയിരിക്കുകയാണ്.
5/ 7
ഹാരി പോട്ടർ ചിത്രങ്ങളിലൂടെയാണ് എമ്മ വാട്സൺ ശ്രദ്ധേയയാകുന്നത്. പതിമൂന്ന് വർഷമായി ഹോളിവുഡിൽ സജീവ സാന്നിധ്യമാണ് എമ്മ. ദി സർക്കിൾ, ബ്യൂട്ടി ആന്റ് ദി ബീസ്റ്റ്, ലിറ്റിൽ വുമൺ തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
6/ 7
ഹാരി പോട്ടർ ചിത്രങ്ങളിൽ മൂന്ന് പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ ഹെർമോയിണി ഗ്രേഞ്ചറിന്റെ വേഷമാണ് എമ്മ അവതരിപ്പിച്ചത്. ഹാരി പോട്ടറിൽ ആദ്യമായി അഭിനയിക്കുമ്പോൾ 9 വയസ്സായിരുന്നു എമ്മയുടെ പ്രായം. 2001 മുതൽ 2010 വരെ ഇവർ ഏഴ് ഹാരിപോട്ടർ ചിത്രങ്ങളിൽ അഭിനയിച്ചു.
7/ 7
2009ലാണ് എമ്മ മോഡലിംഗ് രംഗത്തേക്ക് കടന്നു വന്നത്. 2017 ൽ പുറത്തിറങ്ങിയ ദി സർക്കിളിലാണ് ഒടുവിൽ അഭിനയിച്ചത്.