ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവുമധികം ആരാധകരുളള നടൻ ഇളയദളപതി വിജയ് (Ilayathalapathy Vijay) മാസത്തിൽ ഒരിക്കൽ ആരാധകരുമായുളള ഫോട്ടോഷൂട്ട് നടത്തി ശ്രദ്ധയാകാര്‍ഷിക്കാറുണ്ട്. കഴിഞ്ഞ മാസം ആരാധകരുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഡിസംബറിലും ഫാൻ മീറ്റ് സംഘടിപ്പിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തന്റെ ഫാൻസ് ക്ലബ് അംഗങ്ങൾക്കായി ബാച്ചുകളായി സമയം അനുവദിച്ചിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം അരിയല്ലൂരും പേരാമ്പ്രയും ഉൾപ്പെടെ മൂന്ന് ജില്ലകളിലുള്ള ആരാധകന്മാര്‍ക്ക് വേണ്ടി ചിലവഴിച്ചു
ഇതോടെ ആരാധകർക്കൊപ്പം വിജയ് നിൽക്കുന്ന നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭിന്നശേഷിക്കാരനായ തന്റെ ഒരു ആരാധകനെ വിജയ് കയ്യിലെടുത്തു നിൽക്കുന്ന ചിത്രങ്ങൾ ആരുടെയും മനസ്സിൽ തൊടുന്നതാണ്. വിജയ് മക്കൾ ഇയക്കം (വിഎംഐ) നേതാവ് ബസ്സി ആനന്ദാണ് ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രങ്ങൾ തൽക്ഷണം തന്നെ വൈറലായി