'എന്തൊരു നടിയാണ്! അവസാന 10 മിനിറ്റില്‍ നിങ്ങളെന്റെ ശ്വാസമെടുത്തു'; സായ്‌പല്ലവിയെയും 'അമരൻ' ടീമിനെയും അഭിനന്ദിച്ച് ജ്യോതിക
- Published by:Vishnupriya S
- news18-malayalam
Last Updated:
വജ്രം പോലെ തിളങ്ങുന്ന സിനിമയാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി സൃഷ്ടിച്ചതെന്നും ജയ് ഭീമിനു ശേഷം താന്‍ കണ്ട മറ്റൊരു തമിഴ് ക്ലാസിക് ആണ് അമരനെന്നും ജ്യോതിക പറഞ്ഞു
advertisement
ഇപ്പോൾ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടി ജ്യോതിക. ഓരോരുത്തരെയും പേരെടുത്ത് അഭിന്ദിച്ചിരിക്കുകയാണ് താരം. വജ്രം പോലെ തിളങ്ങുന്ന സിനിമയാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി സൃഷ്ടിച്ചതെന്നും ജയ് ഭീമിനു ശേഷം താന്‍ കണ്ട മറ്റൊരു തമിഴ് ക്ലാസിക് ആണ് അമരനെന്നും ജ്യോതിക സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
advertisement
'അമരനും ടീമിനും സല്യൂട്ട്, സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി ഒരു വജ്രമാണ് നിങ്ങള്‍ സൃഷ്ടിച്ചത്. ജയ്ഭീമിന് ശേഷം തമിഴ് സിനിമയില്‍ മറ്റൊരു ക്ലാസിക് കൂടി. അഭിനന്ദനങ്ങള്‍ ശിവകാര്‍ത്തികേയന്‍. ഈ വേഷം കൈകാര്യം ചെയ്യാനുളള നിങ്ങളുടെ പരിശ്രമവും കഠിനാധ്വാനവും ഊഹിക്കാന്‍ കഴിയും. സായിപല്ലവി എന്തൊരു നടിയാണ് നിങ്ങള്‍. അവസാനത്തെ 10 മിനിറ്റില്‍ നിങ്ങള്‍ എന്റെ ഹൃദയവും ശ്വാസവും എടുത്തു. നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു'.
advertisement
'ശ്രീമതി ഇന്ദു റിബേക്ക വര്‍ഗീസ് നിങ്ങളുടെ ത്യാഗവും പോസിറ്റിവിറ്റിയും ഞങ്ങളുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുകയും ആത്മാവിനെ പ്രകാശിപ്പിക്കുകയും ചെയ്തു. മേജര്‍ മുകുന്ദ് വരദരാജന്‍ ഓരോ പൗരനും നിങ്ങളുടെ വീര്യം ആഘോഷിക്കുന്നു, ഞങ്ങളുടെ കുട്ടികളെ നിങ്ങളെപ്പോലെ വളര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് ഇന്ത്യന്‍ സൈന്യത്തിനുളള ഉചിതമായ ആദരാഞ്ജലിയാണ്. ജയ് ഹിന്ദ്, ദയവായി ഈ വജ്രം പ്രേക്ഷകരെ കാണാതെ പോകരുത്', ജ്യോതികയുടെ വാക്കുകള്‍.
advertisement
advertisement