അന്ന് അമ്മയുടെ കയ്യിലിരുന്ന് ഗൗരവത്തോട് കൂടി ക്യാമറയോട് മുഖം തിരിച്ച കുട്ടി. ഇന്ന് ക്യാമറയെ കൂസാതെ മലയാള സിനിമയെയും പ്രേക്ഷകരെയും കയ്യിലെടുത്ത യുവ നടന്റെ കുട്ടിക്കാല ചിത്രമാണിത്
2/ 10
നായകൻ എന്നതിലുപരി നിർമ്മാതാവായും ഇദ്ദേഹം മലയാള സിനിമയിൽ തിളങ്ങി. ആദ്യ വരവിൽ തന്നെ മൂന്നു ചിത്രങ്ങൾ ഒരേ സമയം നിർമ്മിച്ചാണ് ഇദ്ദേഹം കടന്നു വന്നത്
3/ 10
അതിൽ ആദ്യമായി റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ സ്വീകരിച്ച് സൂപ്പർ ഹിറ്റാക്കി മാറ്റി. ആളെ മനസ്സിലാക്കാൻ സാധിച്ചോ?
4/ 10
ഇതാണ് ആ സമ്പൂർണ്ണ കുടുംബ ചിത്രം. പ്രിയപ്പെട്ട ദുൽഖർ സൽമാൻ തന്നെയാണ് ആ താരം. അച്ഛൻ മമ്മൂട്ടിക്കും അമ്മ സുൽഫിത്തിനും ചേച്ചിക്കുമൊപ്പം കുട്ടിക്കാലത്തു പകർത്തിയ ചിത്രമാണിത്
5/ 10
ദുൽഖർ നിർമ്മിക്കുകയും വേഷമിടും ചെയ്ത അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' സിനിമ 30 കോടി ക്ലബ് ലക്ഷ്യമിട്ടു കഴിഞ്ഞു
6/ 10
അടുത്തതായി ദുൽഖറിന്റെ വെഫെറർ ഫിലിംസ് നിർമ്മിക്കുന്ന മണിയറയിലെ അശോകൻ, കുറുപ് സിനിമകൾ അണിയറയിൽ പുരോഗമിക്കുകയാണ്
7/ 10
സുകുമാര കുറുപ്പിന്റെ കഥ പറയുന്ന 'കുറിപ്പിൽ' ദുൽഖർ തന്നെയാണ് നായക വേഷം ചെയ്യുന്നതും
8/ 10
കുറുപ്പിൽ ദുൽഖർ സൽമാൻ
9/ 10
ദുൽഖർ സൽമാൻ നായകനായ തമിഴ് ചിത്രം 'കണ്ണും കണ്ണും കൊള്ളയടിത്താൽ'' മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്