Jagapathi Babu | പ്രഭാസിന്റെ സലാറിനായി കോടികൾ പ്രതിഫലം പറ്റി ജഗപതി ബാബു
- Published by:user_57
- news18-malayalam
Last Updated:
പുലിമുരുകൻ സിനിമയിലെ ഡാഡി ഗിരിജ എന്ന കഥാപാത്രം അദ്ദേഹത്തെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനാക്കി
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന 'സലാർ' (Salaar) ഒന്നാംഭാഗം സെപ്റ്റംബർ 28 ന് റിലീസ് ചെയ്യുകയാണ്. പ്രഭാസ്- പ്രശാന്ത് നീൽ പ്രതിഭകളുടെ ടീം സിനിമയുടെ ബോക്സ് ഓഫീസ് പ്രകടനത്തിന്റെ കാര്യത്തിൽ റിലീസിനും മുൻപേ വൻ ഹൈപ്പ് സൃഷ്ടിച്ചു കഴിഞ്ഞു. ആവേശം നിലനിർത്താൻ നിർമ്മാതാക്കൾ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുകയാണ്. ഇതിൽ നടൻ ജഗപതി ബാബുവിന്റെ (Jagapathi Babu) കഥാപാത്രത്തെക്കുറിച്ച് പ്രഭാസിന്റെ ആരാധകർ നിരവധി സാങ്കൽപ്പിക കഥകളുമായി എത്തിയിരുന്നു
advertisement
advertisement
advertisement
advertisement
ഒരു സിനിമ ഹിറ്റായാൽ അത് തനിയെ വലുതായി മാറുന്നതിനാൽ ചെറിയ സിനിമ എന്നൊന്നില്ലെന്ന് ജഗപതി ബാബു ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കളർ ഫോട്ടോ, കെയർ ഓഫ് കഞ്ചാരപാലം, ബാലഗം തുടങ്ങിയ സിനിമകൾ കണ്ട് ആസ്വദിക്കുന്നതിനെ കുറിച്ച് അദ്ദേഹം പരാമർശിച്ചു. ഈ സിനിമകളെ അഭിനന്ദിക്കുമ്പോൾ തന്നെ അവയുടെ ഭാഗമാകാത്തതിൽ ഖേദവും തോന്നുന്നു എന്നദ്ദേഹം പറഞ്ഞു
advertisement