വീട്ടിനുള്ളിൽ ഒരു മുറിയിൽ ഫോണുമായി അച്ഛനും ഭർത്താവും. രണ്ട് പേരും തകർത്തു പിടിച്ചു കളിയാണ്. ശ്രീനിഷിന് കമ്പം പബ്‌ജിയോട്, പേളിയുടെ അച്ഛൻ മാണി പോൾ ലൂഡോയിലും. പലയിടങ്ങളിലും ഇപ്പോൾ കാണുന്ന ചിത്രത്തിന്റെ നേർക്കാഴ്ചയാണ് പേളിയുടെ വീട്ടിലും. ഇൻസ്റ്റാഗ്രാം സ്റ്റോറികളിലാണ് പേളി ഇതേപ്പറ്റി പറയുന്നത്