RRR സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്കാർ തിളക്കത്തിലാണ്. സംഗീത സംവിധായകൻ എംഎം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ഗാനം ആലപിച്ച കാല ഭൈരവയും രാഹുൽ സിപ്ലിഗഞ്ജുമാണ് ഇന്ത്യയിലെ പുതിയ താരങ്ങൾ. ഓസ്കാറിൽ രിഹാന, ലേഡി ഗാഗ തുടങ്ങിയ വമ്പൻ താരങ്ങളോടാണ് ഇവർ മത്സരിച്ചത്.