ബിഗ് ബോസ് മത്സരാർത്ഥിയായ രജിത് കുമാറിന്റെയും നടി കൃഷ്ണപ്രഭയുടെയും വിവാഹ വേഷത്തിലെ ചിത്രം കണ്ടമ്പരന്നു ആരാധകർ. ഒന്നും പറയാതെ വിവാഹം ഇതെപ്പോ എന്ന ചോദ്യമാണ് ചിത്രം പ്രചരിക്കുന്ന ഇടങ്ങളിലെല്ലാം നിറയുന്നത്
2/ 6
ബിഗ് ബോസ് മത്സരത്തിലും പുറത്ത് വന്ന ശേഷവും വാർത്തകളിൽ നിറഞ്ഞ് നിന്ന രജിത്കുമാർ ഈ ചിത്രത്തോടെ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്
3/ 6
വിവാഹത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് രജിത്തിന്റെയും കൃഷ്ണപ്രഭയുടെയും പ്രൊഫൈലുകളിൽ കയറിയാൽ അവിടെ വിവരങ്ങളൊന്നും ലഭ്യമല്ല താനും
4/ 6
എന്നാൽ ചിത്രം ഹാസ്യ രൂപത്തിലുള്ള ഒരു ടി.വി. പരിപാടിക്ക് വേണ്ടിയുള്ളതാണെന്ന് റിപോർട്ടുകൾ ഇതോടൊപ്പം തന്നെ വരികയും ചെയ്തു. പരിപാടിയുടെ അണിയറക്കാർ തന്നെ പുറത്തുവിട്ട ചിത്രമാണിതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു
5/ 6
രജിത്കുമാർ വിവാഹിതനാകും എന്നുള്ള തരത്തിലെ വാർത്തകൾ വളരെ നേരത്തെ മുതലേ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പക്ഷെ ആരാണ് വധുവെന്നോ, എപ്പോഴാണ് വിവാഹമെന്നോ ഒന്നും വ്യക്തതയില്ലായിരുന്നു
6/ 6
രജിത് ആർമി എന്ന പേരിൽ വൻ ആരാധകവൃന്ദമുള്ള അധ്യാപകനായ ഇദ്ദേഹം റിയാലിറ്റി ഷോയിൽ നിന്നും തിരികെ എത്തിയപ്പോൾ കൊച്ചി വിമാനത്താവളത്തിൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ, സ്വീകരിക്കാൻ ആളുകൂടി എന്ന പേരിൽ രജിത്കുമാർ ഉൾപ്പെടെയുള്ളവർ അറസ്റ്റിലാവുകയും ചെയ്തിരുന്നു