Poornima Indrajith | ചർമ്മത്തിന്റെയും തലമുടിയുടെയും സംരക്ഷണത്തിനായി പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ടിപ്പ്

Last Updated:
Poornima Indrajith shares a haircare cum skin care tip in her Instagram post | തന്റെ മുടിയിഴകൾ സംരക്ഷിക്കുന്നതിന്റെ ടിപ്പ് പങ്കിട്ട് പൂർണ്ണിമ ഇന്ദ്രജിത്ത്
1/6
 പല കാലങ്ങളിലായി മുടിയിൽ വ്യത്യസ്ത പരീക്ഷണം നടത്തിയിട്ടുള്ള ആളാണ് നടി പൂർണ്ണിമ ഇന്ദ്രജിത്. നീളൻ മുടിയിലും ചുരുളൻ മുടിയിലും പൂർണ്ണിമ വ്യത്യസ്ത തരം പരീക്ഷണങ്ങൾ ചെയ്തിട്ടുണ്ട്. ഒടുവിൽ തന്റെ തലമുടിയുടെ സ്വഭാവം മനസ്സിലാക്കിയത് മുതൽ പ്രത്യേക സംരക്ഷണം നൽകാറുള്ള കാര്യം ഇതിനു മുൻപ് പൂർണ്ണിമ പറഞ്ഞിട്ടുണ്ട്

advertisement
2/6
 ഇക്കഴിഞ്ഞ ദിവസം വളരെ വ്യത്യസ്തത പുലർത്തിയ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പൂർണ്ണിമ പങ്കിട്ടു. മുഖത്തും തലമുടിയിലും ഒരു ലേപനമുണ്ട്. എന്നാൽ ചിത്രത്തിനൊപ്പം അതിന്റെ സീക്രട്ടും കൂടി പൂർണിമ പറയുന്നുണ്ട്. ഇതിനായി വേണ്ടത് ബെന്റോനൈറ്റ്‌ ക്ലേ പൌഡർ അഥവാ മുൾട്ടാണി മിട്ടിയും, ആപ്പിൾ സിഡർ വിനെഗറും, കറ്റാർവാഴയുടെ ജെല്ലും, ഫിൽറ്റർ ചെയ്ത വെള്ളവുമാണ് (തുടർന്ന് വായിക്കുക)

3/6
 അര കപ്പ് മുൾട്ടാണി മിട്ടിയും നാല് ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനെഗറും അൽപ്പം കറ്റാർവാഴയുടെ ജെല്ലും ഫിൽറ്റർ ചെയ്ത വെള്ളവും കൂടി കുഴച്ചെടുക്കുക. നിങ്ങൾക്ക് യോജിച്ച പരുവത്തിൽ വേണം ഈ മിശ്രിതം തയാറാക്കാൻ

4/6
 ഇത് തലമുടിയിലും തലയോട്ടിയിലും തേച്ചു പിടിപ്പിക്കുക. ഒരു ഷവർ ക്യാപ് ധരിച്ച ശേഷം 10 അല്ലെങ്കിൽ 12 മിനിറ്റ് വരെ കാത്തിരിക്കാം. മുഴുവനും ഉണങ്ങുന്നതു വരെ കാക്കേണ്ടതില്ല

5/6
 മോയിസ്ചറൈസ് ചെയ്യുന്നതിനൊപ്പം ഇത് അധികമുള്ള അഴുക്കിനെയും എണ്ണമിഴുക്കിനെയും വലിച്ചെടുക്കും. ഇത് ഒരു ഷാംപുവും കണ്ടീഷണറുമായി പ്രവർത്തിക്കും എന്ന് പൂർണിമ

6/6
 ഇതിനു ശേഷവും കണ്ടീഷണർ ഉപയോഗിക്കുന്ന ശീലമാണ് തനിക്കുള്ളത് എന്ന് പൂർണ്ണിമ പറയുന്നു. മാത്രവുമല്ല തന്റെ ചുരുണ്ട മുടിക്ക് ശരിക്കും ഇത്രയും നീളമുള്ള കാര്യവും പൂർണ്ണിമ എടുത്തു കാട്ടുന്നു

മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി

  • ലീഗ് ഏകപക്ഷീയമായി മലപ്പുറം ജില്ലാ പഞ്ചായത്ത് ചെയർമാൻമാരെ തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി.

  • പൊതുമരാമത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങൾ മാത്രമാണ് കോൺഗ്രസിനു മാറ്റി വെച്ചത്.

  • ആരോഗ്യ-വിദ്യാഭ്യാസ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ ലീഗ് പ്രഖ്യാപിച്ചു.

View All
advertisement