Cinema | 1000 കോടി ക്ലബ് സിനിമയിൽ അവസാനം ബാക്കിയാകുന്ന തുക ചെറുത്; കണക്ക് നിരത്തി നിർമാതാവ്

Last Updated:
ഒരു ചിത്രം ആയിരം കോടി ക്ലബ്ബിൽ കയറിയാൽ, നിർമാതാവിന് ലഭ്യമാവുന്ന തുക
1/5
നൂറോ നൂറ്റിയമ്പതോ ദിവസം തിയേറ്ററിൽ 'കളിച്ചാൽ' വിജയചിത്രം എന്ന് ഒരു സിനിമയെ വിളിച്ച കാലമുണ്ടായിരുന്നു. പല സ്ഥലങ്ങളിലും ഒരു നാട്ടിൽ ഒരു തിയേറ്റർ ഉണ്ടെങ്കിൽ ഉണ്ടെന്ന അവസ്ഥ. നാട്ടിൻപുറങ്ങളിൽ നിന്നും പട്ടണങ്ങളിലേക്ക് കുടുംബസമേതം നടത്തുന്ന ഉല്ലാസ യാത്രകളിൽ ഒന്നായിരുന്നു വല്ലപ്പോഴുമുള്ള സിനിമ കാണാനുള്ള പോക്ക്. ഇന്നിപ്പോൾ, എത്ര ദിവസം എന്ന ചോദ്യമേ അപ്രസക്തം. എത്ര കോടി നേടി എന്ന് കണക്ക് പ്രകാരം നിരത്താൻ നിർമാതാക്കളും അണിയറപ്രവർത്തകരും ഉണ്ടെങ്കിൽ, അതിൽ കരഘോഷം മുഴക്കാൻ ആ സിനിമകളുടെ പ്രേക്ഷകരും ഉണ്ടാകും. അൻപതും നൂറും കോടികൾ മലയാളത്തിന് വലുതെങ്കിലും, ഇന്ത്യൻ സിനിമയിൽ ഇത് ആയിരം കോടിക്കും മുകളിലാണ്

advertisement
2/5
ബോളിവുഡ് ചിത്രം 'ദംഗൽ' ആണ് ഇന്ത്യയിൽ ഇതുവരെയുള്ളതിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം. ലോകമെമ്പാടും നിന്നായി ഈ ചിത്രം 2000 കോടി രൂപ കളക്ഷൻ ഇനത്തിൽ സ്വന്തമാക്കി. എന്നാൽ വലിയ കോടികളുടെ കണക്കുകൾ പറയുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മറ്റു ഇന്ത്യൻ ചിത്രങ്ങളായ 'ബാഹുബലി 2: ദി കൺക്ലൂഷൻ', 'RRR', 'പുഷ്പ 2' തുടങ്ങിയ സിനിമകൾ ആയിരം കോടി ക്ലബിൽ ഇടമുള്ള സിനിമകളാണ്. ഈ കോടികൾ എല്ലാം നിർമാതാവിന്റെ ലാഭത്തിലേക്ക് കൂട്ടാനാവില്ല. ഒരു ചിത്രം ആയിരം കോടി ക്ലബ്ബിൽ കയറിയാൽ, നിർമാതാവിന് ലഭ്യമാവുന്ന തുക എത്രയെന്നു, മലയാള ചിത്രങ്ങളുടെ കൂടി നിർമാതാവായ E4 എന്റർടൈൻമെൻറ്സിന്റെ മുകേഷ് മെഹ്ത പറയുന്നു (തുടർന്ന് വായിക്കുക)

3/5
മലയാളത്തിൽ ഇതുവരെയായി ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രത്തിനുള്ള റെക്കോർഡ് 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമയ്ക്കാണ്. 242 കോടിയാണ് ഈ സിനിമയുടെ കളക്ഷൻ. മാധ്യമങ്ങളിലൂടെ പുറത്തു വരികയും, ധനമന്ത്രാലയം വിശ്വസിക്കുന്നതുമായ കാര്യങ്ങളിൽ വിഷമമുണ്ട് എന്ന് മുകേഷ് മെഹ്ത. ശേഷം ആയിരം കോടി ഏതു വിധേനെ ഭാഗിക്കപ്പെടുന്നു എന്നദ്ദേഹം വിശദീകരിക്കുന്നു. 1000 കോടിയിൽ 20 ശതമാനം GST ഇനത്തിൽ പോകുന്നു. ശേഷിക്കുന്ന തുക 800 കോടിയാണ്. ഇതിൽ പകുതി തിയേറ്റർ ശൃംഖലയ്ക്ക് പോകും...

4/5
പിന്നെയുള്ള 400 കോടിയിൽ, 300 കോടി രൂപയും സിനിമയുടെ നിർമാണത്തിനായി ചിലവിടും. ഇതിൽ കടമെടുത്ത തുകയുടെ പലിശ, പ്രൊമോഷൻ ചിലവുകൾ എല്ലാം കഴിഞ്ഞ് 100 കോടിയുണ്ടാകും ബാക്കി. അതിൽ 40 ശതമാനം ടാക്സ് കൂടി പോയാൽ, ബാക്കിയാവുക 60 കോടി രൂപ മാത്രം. ഇതൊരു മെഗാഹിറ്റ് ചിത്രത്തിന്റെ കഥയെങ്കിൽ, ഒരു ഹിറ്റ് പിറക്കുമ്പോൾ 99 ചിത്രങ്ങൾ ഫ്ലോപ്പാകും. ഒരു സിനിമയ്ക്ക് അഞ്ചു കോടി എന്ന നിലയിൽ 500 കോടിയാകും ഈ ചിത്രങ്ങളുടെ ആകെ നഷ്‌ടം

5/5
സർക്കാരിന് റവന്യൂ ഇനത്തിൽ പണം ലഭിക്കുമ്പോൾ, ആർട്ടിസ്റ്റിനും ടെക്‌നീഷ്യനും മറ്റു തൊഴിലാളികൾക്കും അവരുടെ വരുമാനം ഉറപ്പാവുന്നു. സിനിമ വിജയിച്ചാലും ഇല്ലെങ്കിലും, ബുക്ക്മൈഷോ, പേടിഎം എന്നിവയ്ക്ക് ടിക്കറ്റ് ഒന്നിന് 30 രൂപ വച്ച് ലഭിക്കും. കനത്ത നഷ്‌ടങ്ങളുടെ മുന്നിൽ നിർമാതാവ് തനിച്ചാണ്. കുംഭമേള പോലെ 12 വർഷത്തിലൊരിയ്ക്കൽ ഒരു സിനിമ വിജയിക്കുമ്പോൾ നികുതി റെയ്‌ഡും കയറിവരുന്നു എന്ന് വിലപിക്കുകയാണ് നിർമാതാവ്

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement