ഇന്ത്യയിൽ ഓസ്കാർ മധുരം എത്തിച്ച സിനിമയാണ് എസ്എസ് രാജമൗലിയുടെ ആർആർആർ. മികച്ച ഒറിജിനൽ സോങ്ങിനുള്ള ഓസ്കാറാണ് ചന്ദ്രബോസ് എഴുതി എംഎം കീരവാണി സംഗീതം നിർവഹിച്ച നാട്ടുനാട്ടുവിന് ലഭിച്ചത്.
2/ 7
ഓസ്കാർ വേദിയിൽ കീരവാണിക്കും ചന്ദ്രബോസിനുമൊപ്പം സംവിധായകൻ രാജമൗലിയും രാം ചരണും ജൂനിയർ എൻടിആറും ഇവരുടെയെല്ലാം കുടുംബവും പങ്കെടുത്തിരുന്നു.
3/ 7
എന്നാൽ പുതിയ റിപ്പോർട്ട് അനുസരിച്ച് ആർആർആർ ടീമിന്റെ ഓസ്കാർ വേദിയിലെ പ്രവേശനം സൗജന്യമായിരുന്നില്ലെന്നാണ് പറയുന്നത്. ഓസ്കാർ നാമനിർദേശം ലഭിച്ച കീരവാണിക്കും ചന്ദ്രബോസിനും മാത്രമായിരുന്നു ഡോൾബി തിയേറ്ററിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ യോഗ്യതയുണ്ടായിരുന്നത്.
4/ 7
രാജമൗലി, രാംചരൺ, ജൂനിയർ എൻടിആർ ഇവരുടെ കുടുംബാംഗങ്ങൾ എന്നിവരെല്ലാം ഓസ്കാർ ചടങ്ങ് കാണാൻ പണം നൽകി ടിക്കറ്റുകൾ വാങ്ങുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
5/ 7
ഇക്കണോമിക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ഓസ്കാർ ചടങ്ങ് കാണാൻ ഒരാൾക്ക് ഏകദേശം 25,000 ഡോളറാണ് ടിക്കറ്റ് നിരക്ക്. ഇത് ഏകദേശം 20.6 ലക്ഷം ഇന്ത്യൻ രൂപയാകും.
6/ 7
ഓസ്കാർ നാമനിർദേശം ലഭിച്ചവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമാണ് ഡോൾബി തിയേറ്ററിൽ ഫ്രീ പാസ് ലഭിക്കുകയുള്ളൂ.
7/ 7
ഭാര്യ രമ, മകൻ എസ്എസ് കാർത്തികേയ എന്നിവർക്കൊപ്പമാണ് രാജമൗലി ഓസ്കാർ വേദിയിൽ എത്തിയത്. ഭാര്യ ഉപാസനയ്ക്കൊപ്പമായിരുന്നു രാം ചരൺ പങ്കെടുത്തത്.