മേതിൽ ദേവികയെ പരിചയപ്പെടുത്തിക്കൊടുത്ത രമേഷ് പിഷാരടിയെ വിളിക്കാതെ കല്യാണം കഴിച്ച മുകേഷ്; വീഡിയോ വൈറൽ

Last Updated:
Ramesh Pisharody had introduced Mukesh to Methil Devika | പിഷാരടിയുടെ പരിചയപ്പെടുത്തിക്കൊടുക്കലിൽ തുടങ്ങി വിവാഹം വരെയെത്തിയ മുകേഷ്-മേതിൽ ദേവിക ദമ്പതികൾ. വൈറലായി ആ വിവാഹ കഥ
1/8
 നടനും രാഷ്ട്രീയ പ്രവർത്തകനുമായ മുകേഷിന്റെയും നർത്തകി മേതിൽ ദേവികയുടെയും സർപ്രൈസ് വിവാഹം. എപ്പോൾ, എവിടെ, എങ്ങനെ എന്നൊന്നും അറിയാതെ പൊടുന്നനെയാണ് ഇവരുടെ വിവാഹം കഴിഞ്ഞുവെന്ന വാർത്ത പുറത്തുവന്നത്

advertisement
2/8
 പ്രണയ വിവാഹമാണോ എന്ന് ചോദിച്ചാൽ പൂർണ്ണമായും അല്ല എന്നേ മേതിൽ ദേവിക പറയൂ. അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പഴയകാല അഭുമുഖത്തിൽ ആണ് ദേവിക അക്കാര്യത്തെപ്പറ്റി സംസാരിച്ചത്. മുകേഷിന്റെ സഹോദരി സന്ധ്യ ദേവികയെ വിവാഹമാലോചിച്ച് വീട്ടിൽ ചെല്ലുകയായിരുന്നു. എന്നാൽ അതിനും മുൻപ് ഇവർ തമ്മിൽ പരിചയപ്പെടാൻ കാരണം രമേഷ് പിഷാരടിയാണ്

3/8
 മുകേഷ് മേതിൽ ദേവികയെ കാണുന്നതിനും പരിചയപ്പെടുന്നതിനും മുൻപേയുള്ള സൗഹൃദമാണ് രമേഷ് പിഷാരടിയും മേതിൽ ദേവികയും തമ്മിൽ. അന്ന് പിഷാരടിക്ക് വിവാഹം ആലോചിക്കുന്ന സമയം. മേതിൽ ദേവികയെ കാണുമ്പോഴെല്ലാം പിഷാരടി ഒരു ആവശ്യമുന്നയിച്ചിരുന്നു

4/8
 'കലാമണ്ഡലത്തിൽ വിവാഹമാലോചിക്കാൻ പറ്റിയ പെൺകുട്ടികൾ ഉണ്ടോ' എന്ന് പിഷാരടി ദേവികയോട് ചോദിക്കാറുണ്ടായിരുന്നു. ആ ചോദ്യങ്ങൾക്കെല്ലാം 'ആലോചിക്കാം' എന്ന മറുപടി ദേവിക നല്കാറുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് മുകേഷും മേതിൽ ദേവികയും ആകസ്മികമായി കണ്ടുമുട്ടുന്നത്

5/8
 ഖത്തറിൽ പരിപാടി കഴിഞ്ഞുള്ള മടക്കയാത്രയിലായിരുന്നു മുകേഷും, ദേവികയും പിഷാരടിയും. പിഷാരടിയുടെ മിമിക്രി, ദേവികയുടെ നൃത്തം, മുകേഷ് ചീഫ് ഗെസ്റ്റും. വിമാനത്താവളത്തിലെത്തിയതും ദേവികയെ പരിചയപ്പെടുത്തിക്കൊടുക്കുമോ എന്നായി മുകേഷ്

6/8
 പിഷാരടി പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. അന്ന് 'ആർ യു മാരീഡ്' എന്ന് ചോദിച്ചപ്പോൾ 'അതെ' എന്നുള്ള ദേവികയുടെ മറുപടി കേട്ട് തിരിഞ്ഞു നടന്ന മുകേഷ് പിന്നെ ദേവികയെ വിവാഹം കഴിക്കുന്നതും രസകരമായ ഒരു സംഭവമായി പിഷാരടി പറയുന്നു

7/8
 പരിചയപ്പെടലിന്റെ ആറേഴ് വർഷങ്ങൾക്ക് ശേഷമാണ് ഇവർ വിവാഹിതരായത്. അന്നൊരു ടി.വി. പരിപാടിയുടെ സെറ്റിൽ നിന്നും ധൃതി പിടിച്ച് വൈകിട്ട് ആറ് മണിക്ക് മുകേഷ് ഇറങ്ങി. 'വളരെ വേണ്ടപ്പെട്ട ഒരാളുടെ വിവാഹമാണ്, ഇന്ന് പോയില്ലെങ്കിൽ ആ ബന്ധം തകരും' എന്നൊക്കെ പറഞ്ഞിട്ടായിരുന്നു മുകേഷ് ഇറങ്ങിയത്. പിറ്റേന്ന് പത്രം കണ്ട പിഷാരടി ഞെട്ടി! (ചിത്രം: ബഡായ് ബംഗ്ളാവ് പരിപാടിയിൽ മുകേഷും, പിഷാരടിയും, ആര്യയും)

8/8
 സ്വന്തം കല്യാണത്തിനാണ് മുകേഷ് എല്ലാരേയും പറ്റിച്ചിട്ട് പോയത്. പരിചയപ്പെടുത്തി കൊടുത്ത തന്നെ പോലും വിളിച്ചില്ലല്ലോ എന്ന് പിഷാരടി പരിഭവം പറയുകയും ചെയ്തു. 2013ലായിരുന്നു മുകേഷ്-മേതിൽ ദേവിക വിവാഹം

Love Horoscope Nov 26 | സ്‌നേഹബന്ധം ആഴത്തിലാകും; സ്‌നേഹബന്ധത്തിൽ സുപ്രധാന ചുവടുകൾ വയ്ക്കും: ഇന്നത്തെ പ്രണയഫലം

  • ഇന്ന് പ്രണയത്തിന്റെയും വൈകാരിക ബന്ധത്തിന്റെയും തരംഗം

  • ധനു രാശിക്കാർക്ക് ആഴത്തിലുള്ള സ്‌നേഹവും പ്രധാന ചുവടുവയ്പ്പുകളും

  • അഭിപ്രായവ്യത്യാസങ്ങൾ പ്രണയ ജീവിതത്തെ തടസ്സപ്പെടുത്താം

View All
advertisement