അനിമലിൽ നായികയാകേണ്ടിയിരുന്നത് രശ്മികയല്ല; മാപ്പ് ചോദിച്ച് സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക

Last Updated:
രശ്മിക അവതരിപ്പിച്ച ഗീതാഞ്ജലി എന്ന കഥാപാത്രത്തിനായി സംവിധായകൻ ആദ്യം സമീപിച്ചത് പരിനീതിയെയായിരുന്നു
1/8
 വിമർശനങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റമുണ്ടാക്കിയ ചിത്രമാണ് സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അനിമൽ. റൺബീർ കപൂർ നായകനായെത്തിയ ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികാ വേഷത്തിൽ എത്തിയത്.

advertisement
2/8
 ചിത്രത്തിൽ രശ്മികയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, അനിമലിൽ നായികയായി എത്തേണ്ടിയിരുന്നത് പരിനീതി ചോപ്രയായിരുന്നു. സന്ദീപ് റെഡ്ഡി തന്നെ ഇക്കാര്യം സമ്മതിക്കുന്നുമുണ്ട്.

3/8
 രശ്മിക അവതരിപ്പിച്ച ഗീതാഞ്ജലി എന്ന കഥാപാത്രത്തിനായി സംവിധായകൻ ആദ്യം സമീപിച്ചത് പരിനീതിയെയായിരുന്നു. എന്നാൽ പിന്നീട് പരിനീതിയെ ചിത്രത്തിൽ നിന്ന് മാറ്റി രശ്മികയെ നിശ്ചയിച്ചു.

4/8
 ഇതിനെ കുറിച്ച് തുറന്നു പറയുകയാണ് സന്ദീപ് റെഡ്ഡി. ഗീതാഞ്ജലി എന്ന കഥാപാത്രത്തിന് പരിനീതി അനുയോജ്യയല്ല എന്ന് തോന്നിയതിനാലാണ് താൻ തീരുമാനം മാറ്റിയതെന്നാണ് സന്ദീപ് പറയുന്നത്.

5/8
 ഒന്നര വർഷം മുമ്പാണ് ഗീതാഞ്ജലി എന്ന കഥാപാത്രത്തെ കുറിച്ച് പരിനീതിയോട് പറയുന്നത്. നടിയെ മാറ്റിയതിന്റെ പൂർണ ഉത്തരവാദിത്തം തനിക്കാണെന്ന് സംവിധായകൻ പറയുന്നു. തെറ്റ് തന്റേതാണെന്ന് അദ്ദേഹം സമ്മതിക്കുന്നു.

6/8
 ഒന്നര വർഷം മുമ്പ് പരിനീതി സിനിമയിലേക്ക് വരാമെന്ന് ഒപ്പ് വെച്ചതാണ്. അത് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പായിരുന്നു. പക്ഷേ, ചില കാരണങ്ങളാൽ ആ കഥാപാത്രത്തിന് പരിനീതി അനുയോജ്യയല്ലെന്ന് തനിക്ക് പിന്നീട് തോന്നി.

7/8
 ചില കഥാപാത്രങ്ങൾ ചിലർക്ക് യോജിക്കില്ലെന്നാണ് സന്ദീപ് കാരണമായി പറയുന്നത്. പരിനീതിയോട് തന്നെ ഇക്കാര്യം പറഞ്ഞു. അവർക്ക് വേദനയായിട്ടുണ്ടാകും. പറ്റുമെങ്കിൽ തനിക്ക് മാപ്പ് നൽകുക.

8/8
 പരിനീതിയുടെ സിനിമകൾ കണ്ടതു മുതൽ അവരുടെ ആരാധകനാണെന്നും സന്ദീപ് റെഡ്ഡി പറയുന്നു. തന്റെ ആദ്യ ചിത്രം കബീർ സിംഗിലേക്കും പരിനീതിയെ പരിഗണിച്ചിരുന്നു. ഷാഹിദ് കപൂർ നായകനായ ആ ചിത്രത്തിലേക്ക് നായികയായി എത്തിയത് കിയാര അദ്വാനിയായിരുന്നു.

കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ

  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement