Rajinikanth: രജിനികാന്തിന് മുന്നിൽ 'മൊട്ട ബോസി'നെ അനുകരിച്ച് മലേഷ്യൻ പ്രധാനമന്ത്രി; വൈറല്‍

Last Updated:
സൂപ്പർ താരത്തെ ഊഷ്മളമായി സ്വാ​ഗതം ചെയ്ത അൻവർ ഇബ്രാഹിം അദ്ദേഹത്തിന് കൈകൊടുക്കുകയും ആലിം​ഗനം ചെയ്യുകയും ചെയ്തു. ഇതിനിടയിൽക്കൂടി മൊട്ട ബോസിനെ പ്രധാനമന്ത്രി അനുകരിച്ചത് കൂടിനിന്നവരിൽ ചിരി പടർത്തി
1/5
 മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ സന്ദർശിച്ച് സൂപ്പർ സ്റ്റാൻ രജിനികാന്ത്. രജിനികാന്തിന്റെ ശിവാജി എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രമായ മൊട്ട ബോസിനെ അനുകരിച്ച് കൊണ്ടാണ് മലേഷ്യൻ പ്രധാനമന്ത്രി രജിനിയെ സ്വീകരിച്ചത്. രസകരമായ ഈ നിമിഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി. (Image: X/ Anwar Ibrahim)

advertisement
2/5
 തിങ്കളാഴ്ചയായിരുന്നു മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ നടൻ രജിനികാന്ത് സന്ദർശിച്ചത്. സൂപ്പർ താരത്തെ ഊഷ്മളമായി സ്വാ​ഗതം ചെയ്ത അൻവർ ഇബ്രാഹിം അദ്ദേഹത്തിന് കൈകൊടുക്കുകയും ആലിം​ഗനം ചെയ്യുകയും ചെയ്തു. ഇതിനിടയിൽക്കൂടി മൊട്ട ബോസിനെ പ്രധാനമന്ത്രി അനുകരിച്ചത് കൂടിനിന്നവരിൽ ചിരി പടർത്തി. (Screengrab: Filmy Hook/ Youtube)

3/5
 സൂപ്പർ താരവുമായുള്ള കൂടിക്കാഴ്ചയേക്കുറിച്ച് അൻവർ ഇബ്രാഹിം തന്നെ ഔദ്യോഗിക എക്സ് പേജിൽ കുറിച്ചു. “ഏഷ്യൻ, അന്താരാഷ്ട്ര കലാ ലോക വേദികളിൽ സുപരിചിതനായ ഇന്ത്യൻ നടൻ രജിനികാന്ത് എന്നെ സന്ദർശിച്ചു. ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടും സംബന്ധിച്ച എന്റെ പോരാട്ടത്തിന് അദ്ദേഹം നൽകിയ ബഹുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു. പല കാര്യങ്ങളും അദ്ദേഹവുമായി ചർച്ച നടത്തി. രജനികാന്ത് ഈ മേഖലയിലും സിനിമാ ലോകത്തും ഇനിയും മികവ് പുലർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.” അൻവർ ഇബ്രാഹിം കുറിച്ചു. (Image: X/ Anwar Ibrahim)

4/5
 നെൽസണ്‍ സംവിധാനം ചെയ്ത ജയിലറിന്റെ വമ്പൻ വിജയത്തിന് പിന്നാലെയാണ് രജനികാന്ത് മലേഷ്യൻ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. കേരളത്തിലടക്കം മികച്ച പ്രകടനമാണ് ചിത്രം നടത്തിയത്. മോഹൻലാൽ, ശിവരാജ് കുമാർ, വിനായകൻ, തമന്ന, രമ്യ കൃഷ്ണൻ, വസന്ത് രവി, ജാക്കി ഷ്റോഫ്, മിർന മേനോൻ തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ. (Image: X/ Anwar Ibrahim)

5/5
 കഴിഞ്ഞദിവസം ലോകേഷ് കനകരാജിനൊപ്പമുള്ള ചിത്രം രജിനികാന്ത് പ്രഖ്യാപിച്ചിരുന്നു. 'തലൈവർ 171' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സൺ പിക്ചേഴ്സാണ് ഈ നിർമിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതം. സിനിമയിലെ മറ്റ് താരങ്ങൾ ആരൊക്കെ ആണെന്ന് വരും ദിവസങ്ങളിൽ പുറത്തുവന്നേക്കും. (Image: X/ Anwar Ibrahim)

IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement