Jr NTR: ആരാധകന്റെ ദുരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജൂനിയർ എൻടിആർ

Last Updated:
ശ്യാം ആത്മഹത്യ ചെയ്തതാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ കുടുംബവും സുഹൃത്തുക്കളും ദുരൂഹത ആരോപിച്ച് രംഗത്ത് വന്നിരുന്നു
1/5
 തിങ്കളാഴ്ചയാണ് തെലുഗു സൂപ്പർ താരം ജൂനിയർ എൻടിആറിന്റെ കടുത്ത ആരാധകനായ ശ്യാമിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്യാം ആത്മഹത്യ ചെയ്തതാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ കുടുംബവും സുഹൃത്തുക്കളും ദുരൂഹത ആരോപിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോൾ തന്റെ ആരാധകന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ജൂനിയർ എൻടിആർ പ്രസ്താവനയിറക്കി.

advertisement
2/5
 “ശ്യാമിന്റെ മരണം വളരെ വേദനാജനകമാണ്. ശ്യാമിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. ഏത് സാഹചര്യത്തിലാണ് അദ്ദേഹം മരിച്ചത് എന്ന് അറിയാത്തത് എല്ലാവരേയും വല്ലാത്ത മാനസികാവസ്ഥയിലെത്തിച്ചിരിക്കുകയാണ്. വിഷയം ഉടൻ അന്വേഷിക്കാൻ സർക്കാർ ഉദ്യോഗസ്ഥരോട് ഞാൻ അഭ്യർത്ഥിക്കുന്നു," തെലുങ്കിലുള്ള പ്രസ്താവനയിൽ താരം അഭ്യർത്ഥിക്കുന്നു.

3/5
 നേരത്തെ ശ്യാമിന്റെ മരണത്തിൽ വൈഎസ്ആർസിപി പ്രവർത്തകർക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്ത് വന്നിരുന്നു. “ശ്യാമിന്റെ ദാരുണവും അപ്രതീക്ഷിതവുമായ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട സംശയാസ്പദമായ സാഹചര്യങ്ങൾ ആശങ്കാജനകമാണ്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്ന് ഞാൻ ശക്തമായി അഭ്യർത്ഥിക്കുന്നു. വൈഎസ്ആർസിപി അംഗങ്ങൾക്ക് പങ്കുണ്ടെന്നാണ് ആരോപണം. അവരുടെ പങ്കാളിത്തം നിഷ്പക്ഷമായി അന്വേഷിക്കണം. സുതാര്യത നിലനിൽക്കുകയും നീതി ലഭിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കണം," അദ്ദേഹം ട്വീറ്റ് ചെയ്തു.

4/5
 ശ്യാമിന്റെ മരണത്തിന് പിന്നാലെ 'We Want Justice For Shyam NTR' എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.

5/5
 ഈ വർഷം മാർച്ചിൽ തെലുങ്ക് സൂപ്പർസ്റ്റാർ മുഖ്യാതിഥിയായിരുന്ന ഒരു സിനിമയുടെ പ്രീ-റിലീസ് ഇവന്റിൽ ജൂനിയർ എൻടിആറിനെ കെട്ടിപ്പിടിക്കുന്ന വീഡിയോ വൈറലായതോടെ ശ്യാം പ്രശസ്തിയിലേക്ക് ഉയർന്നിരുന്നു. ആർആർആർ നടനൊപ്പം ചിത്രമെടുക്കാൻ സുരക്ഷാക്രമീകരണങ്ങൾ ലംഘിച്ച് ശ്യാം ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥർ ആരാധകനെ പിടിച്ചുതള്ളുന്നത് കണ്ട ജൂനിയർ എൻടിആർ ഉടനെ, ശ്യാമിനെ വിളിച്ച് ഒപ്പം നിന്ന് ചിത്രമെടുക്കുകയായിരുന്നു.

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement