HAPPY BIRTHDAY KAMAL HASSAN: 70-ന്റെ നിറവിൽ കമലഹാസൻ; ഉലകനായകന്റെ കണ്ടിരിക്കേണ്ട സിനിമകൾ

Last Updated:
ആറാം വയസിൽ ബാലനടനായെത്തി  സിനിമാലോകത്ത് പടർന്ന് പന്തലിച്ച കമലഹാസന് ഇന്ന് 70-ാം പിറന്നാൾ
1/7
 'ഉലകനായകൻ' എന്നൊരു  വിശേഷണം മാത്രം മതി സിനിമാ ലോകം കമലഹാസനെ ഓർക്കാൻ. ആറാം വയസിൽ ബാലനടനായെത്തി  സിനിമാലോകത്ത് പടർന്ന് പന്തലിച്ച കമലഹാസന് ( KAMAL HASSAN) ഇന്ന് 70-ാം പിറന്നാൾ. ചലച്ചിത്ര മേഖലയിലെ എല്ലാ രം​ഗത്തും ഒരുപോലെ മികവ് തെളിയിക്കാൻ കമലഹാസൻ എന്ന അപൂർവ്വ പ്രതിഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

advertisement
2/7
 നടൻ, എഴുത്തുകാരൻ, സംവിധായകൻ, നിർമ്മാതാവ്, നൃത്തസംവിധായകൻ, ഗാനരചയിതാവ്, നൃത്തം, ഗായകൻ എന്നീ നിലകളിലെല്ലാം ചലച്ചിത്ര രം​​ഗത്ത് നിറഞ്ഞാടിയ കമലഹാസന്റെ എക്കാലവും ഓർത്തിരിക്കേണ്ട ചില സിനിമകൾ ഏതൊക്കെയാണെന്ന് നോക്കാം...

3/7
 വിക്രം (2022) - കമലഹാസന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രമാണ് വിക്രം. ആക്ഷനും ത്രില്ലറും നി​ഗൂഢതയും ഒന്നിച്ചുള്ള ചിത്രത്തിന് ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഒരു റിട്ടയേർഡ് ഏജൻ്റിൻ്റെ വേഷത്തിൽ ഉലകനായകൻ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയായിരുന്നു. ഒരു സൂപ്പർസ്റ്റാർ നിലയിലുള്ള കമലഹാസന്റെ വൈദ​ഗ്ദ്യമാണ് ചിത്രത്തിൽ ഏറെ എടുത്തുപറയേണ്ട കാര്യം. താരത്തിന്റെ ആക്ഷൻ ചിത്രങ്ങൾ കാണാൻ ആ​ഗ്രഹിക്കുന്ന ആരാധകർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം.

4/7
 നായകൻ (1987) - ബോംബെ അധോലോക നായകൻ വരദരാജൻ മുതലിയാരുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ചിത്രം. നായകനിൽ വേലു എന്ന കഥാപാത്രത്തിലാണ് കമലഹാസൻ എത്തുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി പരക്കെ കണക്കാക്കപ്പെടുന്നതുമാണ്. മണിരത്നത്തിന്റെ സം‌വിധാനത്തിലെത്തിയ ചിത്രം കമൽഹാസൻ്റെ ഏറ്റവും പ്രശസ്തമായ വേഷങ്ങളിൽ ഒന്നാണ്.

5/7
 ഇന്ത്യൻ (1996) - കമലഹാസൻ ഇരട്ട വേഷത്തിലെത്തിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. സ്വാതന്ത്ര്യ സമര സേനാനിയായി മാറിയ പിതാവ് അഴിമതി ഇല്ലാതാക്കാൻ നിയമം കയ്യിലെടുക്കുമ്പോൾ, മകൻ ധാർമികമായി അവ്യക്തമായ യുവതലമുറയെ പ്രതിനിധീകരിക്കുന്നു. എസ്. ശങ്കർ സംവിധാനം ചെയ്‌ത ഇന്ത്യനിൽ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലെ കമലഹാസന്റെ കഴിവിന് ഏറെ പ്രശംസ നേടിയിരുന്നു.

6/7
 ഹേ റാം (2000)- ഇന്ത്യയുടെ വിഭജന കാലത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഹേ റാം. ​ഗാന്ധി വധവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് ചിത്രം. കമൽഹാസൻ ചിത്രത്തിൽ അഭിനയിക്കുക മാത്രമല്ല, സംവിധാനം, നിർമ്മാണം, രചന എന്നിവയും നിർവ്വഹിച്ചു. പ്രതികാരം, വർഗീയ അക്രമം എന്നിവ ഉൾപ്പെടുത്തിയ ചിത്രത്തിൽ സകലകലാവല്ലഭനായാണ് കമലഹാസൻ തിളങ്ങിയത്.

7/7
 ദശാവതാരം (2008) - ഒരു പരീക്ഷണ ചിത്രമായാണ് സിനിമ എത്തിയതെങ്കിലും പ്രേക്ഷകർ ഇരുകയ്യുരം നീട്ടയാണ് സ്വീകരിച്ചത്. ചിത്രത്തിൽ വ്യത്യസ്ത കഥാപാത്രങ്ങളിലാണ് നടൻ എത്തിയത്. ശാസ്ത്രജ്ഞൻ മുതൽ ഒരു ജാപ്പനീസ് ആയോധന കലാകാരൻ വരെ വിവിധ വേഷങ്ങളിൽ താരം എത്തിയിരുന്നു. ഒരൊറ്റ സിനിമയ്ക്കുള്ളിൽ തികച്ചും വ്യത്യസ്തമായ വേഷങ്ങളിൽ അപ്രത്യക്ഷനാകാനുള്ള കമൽഹാസൻ്റെ കഴിവിൻ്റെ തെളിവാണ് ദശാവതാരം.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement