Kunjatta | 'എന്നെ കൊല്ലാതിരുന്നൂടേ' എന്ന് കുഞ്ഞാറ്റ; വെറും 14 സെക്കന്റ് കൊണ്ട് താരപുത്രിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കാൻ കാരണം
- Published by:meera_57
- news18-malayalam
Last Updated:
മോഡലിംഗിലൂടെ ആരാധകരുടെയിടയിലേക്ക് ഇറങ്ങിവന്നയാളാണ് നടി ഉർവശിയുടെ മകൾ കുഞ്ഞാറ്റ
മോഡലിംഗിലൂടെ ആരാധകരുടെയിടയിലേക്ക് ഇറങ്ങിവന്നയാളാണ് നടി ഉർവശിയുടെ (Urvashi) മകൾ കുഞ്ഞാറ്റ (Kunjatta). സിനിമാ പ്രവേശത്തിന് ഇനിയും സമയമായിട്ടില്ല എന്ന് കുഞ്ഞാറ്റ പറഞ്ഞെങ്കിലും, മകൾ സ്ക്രിപ്റ്റുകൾ കേട്ട് അവൾക്കിഷ്‌ടമുള്ളതെന്നു തോന്നുന്ന ചിത്രത്തിൽ അഭിനയിക്കും എന്ന് അമ്മ ഉർവശി അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഭർത്താവ് ശിവപ്രസാദ് സംവിധാനം ചെയ്ത്, ഉർവശി നായികയാവുന്ന 'എൽ. ജഗദമ്മ ഏഴാം ക്‌ളാസ് ബി സ്റ്റേറ്റ് ഫസ്റ്റ്' എന്ന ചിത്രത്തിന്റെ പ്രൊമോഷനുകൾ നടന്നു വരവേ നൽകിയ ഒരു മാധ്യമ അഭിമുഖത്തിലാണ് ഉർവശി ഇക്കാര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി കൊടുത്തത്
advertisement
എന്നാൽ, അച്ഛനും അമ്മയും തിരഞ്ഞെടുക്കുന്ന ഒരു സ്ക്രിപ്റ്റ് നല്ലതെന്നു തോന്നിയാൽ അതിൽ അഭിനയിക്കും എന്നാണ് കുഞ്ഞാറ്റ നൽകിയ പ്രതികരണം. ഒരിക്കൽ കൊച്ചിയിൽ വച്ച് കുഞ്ഞാറ്റ നവമാധ്യമങ്ങളുടെ ക്യാമറയ്ക്ക് മുന്നിൽ പെട്ടപ്പോൾ വന്ന ചോദ്യത്തിനാണ് ഇങ്ങനെയൊരു മറുപടി ലഭിച്ചത്. താൻ ഇപ്പോൾ മോഡലിംഗും വർക്ക് ഫ്രം ഹോമുമായി മുന്നേറുന്നു എന്ന് കുഞ്ഞാറ്റ മറുപടി കൊടുത്തു. ഇടയ്ക്കിടെ അച്ഛന്റെയും അമ്മയുടെയും ഒപ്പം കുഞ്ഞാറ്റയെ കാണാൻ കഴിയും. മകൾ സിനിമയിൽ വരണമെന്നാണ് അച്ഛനമ്മമാരുടെ ആഗ്രഹം എന്നും കുഞ്ഞാറ്റ പറഞ്ഞുകഴിഞ്ഞു. അത് പല അഭിമുഖങ്ങളിലും താരപുത്രി വ്യക്തമാക്കറിയ കാര്യമാണ് (തുടർന്ന് വായിക്കുക)
advertisement
നാട്ടിലെത്തിയാൽ, കുഞ്ഞാറ്റയ്ക്ക് കുറച്ചേറെ കൂട്ടുകാരുണ്ട്. എല്ലാവരും സിനിമാ ബന്ധമുള്ളവർ തന്നെയാകണം എന്ന നിർബന്ധം കുഞ്ഞാറ്റയ്ക്ക് തീർത്തുമില്ല. സ്കൂൾ കാലം മുതൽ ഒന്നിച്ചു പഠിച്ചവർ കുഞ്ഞാറ്റയുടെ ഒപ്പം കറങ്ങാൻ പോകുന്ന ചിത്രങ്ങളും വീഡിയോകളും കുഞ്ഞാറ്റ ഇടയ്ക്കിടെ അവരുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പോസ്റ്റുകളായും സ്റ്റോറീസായും അപ്‌ലോഡ് ചെയ്യും. ചിലപ്പോൾ ചില വിവാഹങ്ങളിൽ പങ്കെടുക്കാൻ വേണ്ടി മാത്രം കുഞ്ഞാറ്റ എത്തിച്ചേരാറുണ്ട്. അവിടെയും കാണും ഒരു വലിയ സുഹൃദ് വൃന്ദം
advertisement
കുഞ്ഞിലേ വളരെ ചബ്ബിയായ കുട്ടിയായിരുന്നു കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി. അതുപോലെ തന്നെയാണ് വല്യമ്മ കല്പനയുടെ മകളായ ശ്രീമയിയും. എന്നാൽ, മുതിർന്നപ്പോൾ ഇരുവരും ലുക്ക് മാറ്റി. ഇന്ന്, പൂമ്പാറ്റ എന്ന് വിളിക്കുന്ന ശ്രീമയിയും കുഞ്ഞാറ്റയും മെലിഞ്ഞ സുന്ദരികളാണ്. തങ്ങളുടെ യൗവന കാലത്ത് നല്ല നിലയിൽ വർക്ക്ഔട്ടും മറ്റും നടത്തിയാണ് രണ്ടുപേരും ഈ ലുക്കുകൾ നിലനിർത്തിപ്പോരുന്നത്
advertisement
കുഞ്ഞാറ്റ സ്ഥിരം ജിം വർക്ഔട്ട് നടത്തുന്ന ആൾ കൂടിയാണ്. അതിന്റെ ദൃശ്യങ്ങൾ ഇടയ്ക്കിടെ പോസ്റ്റുകളുടെ കൂട്ടത്തിൽ കാണാം. കഴിഞ്ഞ ദിവസം, താൻ വീണ്ടും ജിമ്മിൽ പയറ്റുന്ന ഒരു ചെറു വീഡിയോ ദൃശ്യം കുഞ്ഞാറ്റ ഇൻസ്റ്റഗ്രാം സ്റ്റോറി രൂപത്തിൽ എത്തിച്ചു. ഇവിടെ കുഞ്ഞാറ്റ പരിശീലിക്കുന്നത് കിക്ക് ബോക്സിംഗ് ആണ്. അവരുടെ ട്രെയ്നർ കൂടെയുണ്ട്. ട്രെയ്നർ നിർദേശിക്കുന്ന വേഗതയിൽ ബോക്സിംഗ് ഗ്ലവ്സ് ധരിച്ച കൈകൊണ്ട് ട്രെയ്‌നറുടെ കയ്യിലേക്ക് തുരുതുരെ ഇടിക്കുന്ന കുഞ്ഞാറ്റയാണ് ഈ വീഡിയോയിൽ ഉള്ളത്. എന്നാൽ, അതിന്റെ കഷ്‌ടപ്പാട് കുഞ്ഞാറ്റയ്ക്ക് മാത്രമേ അറിയുള്ളൂ
advertisement
'എന്നെ കൊല്ലാതിരുന്നൂടേ' എന്നാണ് കുഞ്ഞാറ്റ ഈ വീഡിയോ പോസ്റ്റിനു നൽകിയ ക്യാപ്‌ഷൻ. കേവലം 14 സെക്കന്റ് നേരമാണ് കുഞ്ഞാറ്റ ഇത് ചെയ്യേണ്ടി വന്നതെങ്കിലും, ആ 14 സെക്കന്റ് തനിക്ക് 14 വർഷമെന്നപോലെ തോന്നിയിരുന്നു എന്ന് താരപുത്രി ക്യാപ്‌ഷനിൽ പറയുന്നു. എന്നാലും ഫിറ്റ്നസ് കാത്തുസൂക്ഷിക്കാൻ കുഞ്ഞാറ്റ എന്തുമാത്രം പണിപ്പെടുന്നു എന്ന് മനസിലാക്കാൻ പോസ്റ്റ് കണ്ടാൽ മാത്രം മതിയാകും