കുവൈത്ത് സിറ്റി: ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവ്വീസ് മാർച്ച് 7 മുതൽ കുവൈത്ത് നിർത്തലാക്കി. ഒരാഴ്ചത്തേക്കാണു നിരോധനം.
2/ 7
ഈജിപ്ത്, ഫിലിപ്പൈൻസ്, സിറിയ, ലെബനൻ, ശ്രീലങ്ക, ബംഗ്ലാദേശ്, എന്നിവയാണു മറ്റു രാജ്യങ്ങൾ.
3/ 7
ഈ രാജ്യങ്ങളിൽനിന്ന് എത്തിയവർ രണ്ടാഴ്ചത്തെ ക്വാറന്‍റൈനിൽ കഴിയണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
4/ 7
കൊറോണ വൈറസ് ബാധ തടയുന്നതിന്റെ മുന്നോടിയായാണു നാലു മണിക്കൂറോളം നീണ്ട മന്ത്രിസഭാ യോഗത്തിലാണു വിമാനസർവ്വീസുകൾ റദ്ദാക്കാൻ തീരുമാനമുണ്ടായത്.
5/ 7
രാജ്യത്തേക്ക് വരുന്ന വിദേശികൾ വഴി കൊറോണ വൈറസ് ബാധ പകരുന്നത് തടയാൻ ആവശ്യമായ ഉപകരണങ്ങളും മറ്റും സജ്ജീകരിക്കുന്നതിനു വേണ്ടിയാണു വിമാന സർവ്വീസ് നിർത്തി വെക്കുന്നത് എന്ന് അധികൃതർ വ്യക്തമാക്കി.
6/ 7
ഇന്ത്യ അടക്കമുള്ള 10 രാജ്യങ്ങളിൽ നിന്നള്ള യാത്രക്കാർക്ക് മാർച്ച് 8 മുതൽ കൊറോണ വൈറസ് മുക്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.
7/ 7
എന്നാൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനം റദ്ദാക്കുകയും ചെയ്തിരുന്നു. സർട്ടിഫിക്കറ്റ് നിബന്ധന റദ്ദാക്കിയ സർക്കാർ നടപടിക്ക് എതിരെ നിരവധി പാർലമന്റ് അംഗങ്ങൾ രംഗത്ത് എത്തുകയും ചെയ്തിരുന്നു.