കുറഞ്ഞ ശമ്പളക്കാരുടെ കുടുംബ വിസ പുതുക്കൽ; നിയന്ത്രണവുമായി കുവൈത്ത്
കുടുംബ വിസ നിയമം സംബന്ധിച്ച പുതുക്കിയ ഉത്തരവ് ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജറാഹ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു
News18 Malayalam | August 26, 2019, 8:09 AM IST
1/ 3
കുവൈത്ത് സിറ്റി: കുടുംബ വിസ പുതുക്കുന്നത് സംബന്ധിച്ച പുതിയ നിയമം കുവൈത്ത് നടപ്പാക്കി. ഇതനുസരിച്ച് കുറഞ്ഞ ശമ്പളക്കാരുടെ കുടുംബവിസ പുതുക്കുന്നതിന് നിയന്ത്രണമുണ്ട്. കുടുംബവിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി 450 ദിനാറിൽനിന്ന് (1,06,711 രൂപ) 500 ദിനാറാക്കി (1,18567 രൂപ) ഉയർത്തി.
2/ 3
കുടുംബ വിസ സംബന്ധിച്ച നിയമം പുതുക്കിയ ഉത്തരവ് ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജറാഹ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു. രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളിലും ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
3/ 3
പരിഷ്ക്കരിച്ച ശമ്പള പരിധിയിൽ ഉൾപ്പെടാത്തവരുടെ കുടുംബവിസ പുതുക്കുന്നതിന് നിയന്ത്രണമുണ്ടാകും. ഇതിനുള്ള അപേക്ഷ സ്വീകരിക്കാനുള്ള അധികാരം ഫർവാനിയ-ദജീജിലുള്ള താമസ കുടിയേറ്റ വിഭാഗം മേധാവിക്കു മാത്രമായിരിക്കും.