പശ്ചിമ ബംഗാളിൽ ഗുഡ്ഡ്സ് ട്രെയിൻ പാസഞ്ചർ ട്രെയ്‌നുമായി കൂട്ടിയിടിച്ച് 15 മരണം
- Published by:meera_57
- news18-malayalam
Last Updated:
രംഗപാണി സ്റ്റേഷന് സമീപം സീൽദായിലേക്കുള്ള കാഞ്ചൻജംഗ എക്‌സ്പ്രസുമായി ചരക്ക് ട്രെയിൻ കൂട്ടിയിടിച്ച് 15 പേർ മരിച്ചു. 60 ഓളം പേർക്ക് പരിക്കേറ്റു
പശ്ചിമ ബംഗാളിലെ രംഗപാണി സ്റ്റേഷന് സമീപം സീൽദായിലേക്കുള്ള കാഞ്ചൻജംഗ എക്‌സ്പ്രസുമായി ചരക്ക് ട്രെയിൻ കൂട്ടിയിടിച്ച് 15 പേർ മരിച്ചു. 60 ഓളം പേർക്ക് പരിക്കേറ്റു. രണ്ടു ലോക്കോപൈലറ്റുമാരും ഗാർഡും മരിച്ചവരിൽ ഉൾപ്പെടുന്നു. ഗുഡ്‌സ് ട്രെയിനിൻ്റെ ലോക്കോമോട്ടീവ് പിന്നിൽ നിന്ന് കൂട്ടിയിടിച്ചതിൻ്റെ ആഘാതത്തിൽ എക്‌സ്‌പ്രസ് ട്രെയിനിൻ്റെ മൂന്ന് പിൻ കമ്പാർട്ടുമെൻ്റുകൾ പാളം തെറ്റിയതായി റെയിൽവേ അധികൃതർ പറഞ്ഞു. നോർത്ത് ബംഗാളിലെ ന്യൂ ജൽപായ്ഗുരി സ്റ്റേഷനിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്, പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയാണ്
advertisement
advertisement
advertisement