രജിനികാന്തിന്റെ വീടിന്റെ മുന്നിൽ ആത്മഹത്യാശ്രമം; സ്വയം തീകൊളുത്തിയ ആരാധകന്റെ നില ഗുരുതരം
- Published by:Rajesh V
- news18-malayalam
Last Updated:
ചെന്നൈ സ്വദേശി മുരുകേശൻ ആണ് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ചെന്നൈ: നടൻ രജിനികാന്തിന്റെ വീടിന് മുന്നിൽ ആരാധകന്റെ ആത്മഹത്യാ ശ്രമം. രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആരാധകൻ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ചെന്നൈ സ്വദേശി മുരുകേശൻ ആണ് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
advertisement
രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം മൂന്നാം ദിവസമായ വ്യാഴാഴ്ചയും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ തുടർന്നു. രജിനികാന്തിന്റെ വസതിക്ക് മുന്നില്‍ ഇപ്പോഴും ആരാധകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തമിഴ്നാട്ടിൽ ഉടനീളം വീണ്ടും പ്രതിഷേധ റാലി നടന്നു.
advertisement
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിക്കാനുള്ള രജിനികാന്തിന്റെ തീരുമാനത്തിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് ആരാധകർ ഉയർത്തിയത്. ചെന്നൈ നഗരത്തിലും തമിഴ്നാടിന്റെ പല ഭാഗങ്ങലിലും രജിനികാന്ത് ആരാധകർ പ്രതിഷേധവുമായി തെരുവിലറിങ്ങി. ചിലയിടത്ത് ആരാധകർ രജിനിയുടെ കോലം കത്തിക്കുന്ന സംഭവങ്ങളുമുണ്ടായി.
advertisement
ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രജിനികാന്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചത്. തന്റെ പാർട്ടിയുടെ പേരും ചിഹ്നവും അടക്കം ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും എന്നായിരുന്നു അദ്ദേഹം നേരത്തെ അറിയിച്ചത്. എന്നാൽ ഇതിനിടെ ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് അദ്ദേഹത്തെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
advertisement
രണ്ട് വർഷം മുൻപ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് താരം വിധേയനായിരുന്നു. അതിനാൽ തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശനത്തിനെതിരെ സ്വന്തം കുടുംബത്തിൽ നിന്നുതന്നെ വലിയ എതിർപ്പാണുള്ളത്. അപ്രതീക്ഷിതമായി ഉണ്ടായ ആശുപത്രി വാസം ദൈവം തന്ന സൂചനയായി കാണുന്നുവെന്നാണ് രാഷ്ട്രീയ പ്രവേശം ഉപേക്ഷിച്ചുള്ള തീരുമാനം വിശദീകരിച്ചു കൊണ്ട് രജിനി പറഞ്ഞത്.