കേരളത്തിൽ ഭരിക്കുന്നത് മകളും മരുമകനുമാണെങ്കിൽ, തമിഴ്‌നാട്ടിൽ മകനും മരുമകനുമാണ് ; കെ. അണ്ണാമലൈ

Last Updated:
എൻ മക്കൾ എൻ മണ്ണ്’ എന്ന മുദ്രാവാക്യമുയർത്തി തുടരുന്ന പദയാത്രയുടെ 19-ാം ദിവസമാണ്  കന്യാകുമാരിയിൽ എത്തിയത്
1/7
 തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ നയിക്കുന്ന പദയാത്ര കന്യാകുമാരിയിലെത്തി.  ‘എൻ മക്കൾ എൻ മണ്ണ്’ എന്ന മുദ്രാവാക്യമുയർത്തി തുടരുന്ന പദയാത്രയുടെ 19-ാം ദിവസമാണ്  കന്യാകുമാരിയിൽ എത്തിയത്.

advertisement
2/7
 സ്വാതന്ത്ര്യദിനത്തില്‍ രാവിലെ കളിയിക്കാവിള ജംഗ്ഷനിൽ വച്ച് ദേശിയ പതാക ഉയർത്തിയ ശേഷമാണ് യാത്ര തുടർന്നത്. കളിയിക്കാവിളയിൽ നിന്നും ആരംഭിച്ച പദയാത്രയിൽ കുട്ടികളും സ്ത്രീകളും അടക്കം ആയിരകണക്കിന് ആളുകൾ അണിനിരന്നു.

3/7
 സ്വാതന്ത്ര്യ ദിനം ആയതിനാൽ ദേശിയ പതാക കൈയിലേന്തിയാണ് അണ്ണാമലൈയും യാത്രയില്‍ അദ്ദേഹത്തെ അനുഗമിക്കുന്ന അംഗങ്ങളും പദയാത്രയില്‍ പങ്കെടുത്തത്.

4/7
 കളിയിക്കാവിളയിൽ നിന്ന് രാവിലെ ആരംഭിച്ച യാത്ര ഉച്ചയോടെ കുഴിത്തുറ ജംഗ്ഷനിൽ എത്തിച്ചേർന്നു. വിശ്രമത്തിന് ശേഷം വൈകുന്നേരം വെട്ടുവന്നിയിൽ നിന്ന് ആരംഭിച്ച യാത്ര രാത്രിയോടെ ഇരവിപുതൂർക്കടയിൽ അവസാനിച്ചു.

5/7
 കുഴിത്തുറ ജംഗ്ഷനിൽ ജനങ്ങളെ അഭിസംബോധന ചെയ്യ്ത് സംസാരിച്ച അണ്ണാമലൈ കേരളത്തിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാർ നടത്തുന്നത് കുടുംബ രാഷ്‌ട്രീയമാണന്നും കേരളത്തിൽ മകളും മരുമകനുമാണെങ്കിൽ, തമിഴ്‌നാട്ടിൽ മകനും മരുമകനുമാണ് ഭരിക്കുന്നതെന്ന് വിമര്‍ശിച്ചു.

6/7
 യാത്രയിൽ മുൻകേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ, സംസ്ഥാന സംഘടനാ സെക്രട്ടറി കേശവ വിനായക്, ജില്ലാ പ്രസിഡന്റ് ധർമരാജ് എന്നിവർ പങ്കെടുത്തു.

7/7
 കഴിഞ്ഞമാസം 27ന് ആരംഭിച്ച പദയാത്ര 19 ദിവസം പിന്നിട്ടാണ് കന്യാകുമാരി ജില്ലയിൽ പര്യടനം നടത്തുന്നത്. നാളെ യാത്രക്ക് വിശ്രമ ദിനം ആയിരിക്കും. തുടർന്ന് വ്യാഴം, വെള്ളി ദിവസങ്ങളില്‍ അണ്ണാമലയുടെ പദയാത്ര കന്യാകുമാരി ജില്ലയിൽ പര്യടനം തുടരും.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement