ജി20 ലോഗോയും ലോകനേതാക്കളുടെ ചിത്രങ്ങളും തുണിയില്‍ നെയ്ത ദമ്പതികളെ മൻ കി ബാത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി
- Published by:Vishnupriya S
- news18-malayalam
Last Updated:
കോത ഹരി ബാബു
രണ്ട് മീറ്റര്‍ തുണിയില്‍ ജി20 ലോഗോയും ഉച്ചകോടിയില്‍ പങ്കെടുത്ത ലോകനേതാക്കന്മാരുടെ ചിത്രങ്ങളും നെയ്ത ദമ്പതിമാരെ പേരെടുത്ത് പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ അധ്യക്ഷപദം വഹിച്ച ജി20 സമ്മേളനത്തിന് ഞായറാഴ്ച സമാപനം കുറിച്ചിരുന്നു. ഈ സമ്മേളനത്തോടുള്ള ആദരസൂചകമായാണ് തെലങ്കാനയിലെ രാജാന്ന സിര്‍സില്ല ജില്ലയില്‍ നിന്നുള്ള ദമ്പതിമാര്‍ തുണിയില്‍ നേതാക്കന്മാരുടെ ചിത്രവും ജി20 ലോഗോയും നെയ്തത്.
advertisement
advertisement
ഒരു തീപ്പെട്ടി കൂടിനുള്ളിൽ ഒതുങ്ങുന്ന രാജന്ന സിരിപ്പട്ടു പോലുള്ള വൃത്യസ്തമായ സാരികൾ നെയ്ത് ഏറെ പ്രശസ്തനാണ് ഇദ്ദേഹം. ഇന്ത്യയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ വെച്ച് ജി20 സമ്മേളനം നടക്കുന്നുവെന്ന് അറിഞ്ഞ ഹരിപ്രസാദും ഭാര്യയും ലോകനേതാക്കള്‍ക്ക് ഉച്ചകോടിയിലേക്ക് ഗംഭീരമായ വരവേല്‍പ്പ് നല്‍കാനാണ് ആഗ്രഹിച്ചത്.
advertisement
advertisement
advertisement