തമിഴ്നാട്ടിലെ ഏറ്റവും ഉയരം കൂടിയ ദേശീയപതാക കന്യാകുമാരിയിൽ സ്ഥാപിച്ചു. കന്യാകുമാരി നാലുവരിപ്പാതയിൽ മഹാദാനപുരം ഭാഗത്താണ് 147.60അടി ഉയരമുള്ള സ്ഥൂപത്തിൽ 32 അടി വീതി , 48 അടി നീളമുള്ള ദേശീയപതാക സ്ഥാപിച്ചത്.
2/ 5
32 അടി വീതി , 48 അടി നീളമുള്ള ദേശീയപതാക ഇലക്ട്രിക് സംവിധാനം ഉപയോഗിച്ചാണ് ഉയര്‍ത്തിയത്.
3/ 5
രാജ്യ സഭാ എം.പി വിജയകുമാറിന്‍റെ ഫണ്ടിൽ നിന്ന് രൂപ 75 ലക്ഷം ചെലവഴിച്ചാണ് പതാക സ്ഥാപിച്ചത്.
4/ 5
തമിഴ്നാട് ഐടി വകുപ്പ് മന്ത്രി മനോതങ്കരാജ് ദേശീയപതാക ഉയർത്തി ഉദ്ഘാടനം ചെയ്‌തു.
5/ 5
ജില്ലാ കളക്ടർ അരവിന്ദ്, ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദ്, വിജയകുമാർ എം.പി, വിജയ വസന്ത് എം.പി, എം.എൽ.എമാരായ രാജേഷ് കുമാർ, പ്രിൻസ്, നൈനാർ നാഗേന്ദ്രൻ, നാഗർകോവിൽ മേയർ മഹേഷ് എന്നിവർ പങ്കെടുത്തു.