ലോക്ക്ഡൗൺ നീളുമോയെന്നകാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി രാവിലെ നടത്തുന്ന വീഡിയോ കോൺഫറൻസിനുശേഷമായിരിക്കും അന്തിമതീരുമാനം.
2/ 6
ഈ യോഗത്തിനുശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാനിടയുണ്ട്. മാർച്ച് 24ന് പ്രഖ്യാപിച്ച21 ദിവസത്തെ അടച്ചിടൽ ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്.
3/ 6
ഒഡിഷയ്ക്ക് പിന്നാലെ പഞ്ചാബും ലോക്ക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടിയിട്ടുണ്ട്. മറ്റു ചില സംസ്ഥാനങ്ങളും ലോക്ക്ഡൗൺ ടീട്ടണമെന്ന അഭിപ്രായത്തിലാണ്. അതേസമയം, ലോക്ക്ഡൗൺ നീട്ടുമ്പോൾ ചില ഇളവുകൾ നൽകണമെന്ന ആവശ്യവും ചില സംസ്ഥാനങ്ങൾ ഉന്നയിച്ചുകഴിഞ്ഞു.
4/ 6
സമ്പൂർണ അടച്ചിടൽ രാജ്യത്തെ വൻ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുമെന്ന റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ ഒറ്റയടിക്ക് പിൻവലിക്കാനുമാവില്ല.
5/ 6
റെയിൽവേ, വ്യോമ ഗതാഗതങ്ങളിലും പൊതുഗതാഗതത്തിലും നിയന്ത്രണം തുടർന്നുകൊണ്ടുതന്നെ അടച്ചിടലിൽ ചില മേഖലകൾക്ക് ഒഴിവുകൾ നൽകാനാണ് കൂടുതൽ സാധ്യത.
6/ 6
വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉടനെ തുറക്കില്ല. അന്തസ്സംസ്ഥാന യാത്രകളും അനുവദിക്കില്ല. ഏതൊക്കെ മേഖലകളിലാണ് ഇളവുകൾ നൽകുകയെന്ന കാര്യത്തിലൂം ഇന്നു തന്നെ തീരുമാനമുണ്ടായേക്കും.