IPL 2020| ആയിരം സിക്സിന് അര ഗെയിൽ; ടി-20 ക്രിക്കറ്റിൽ 1000 സിക്സ് തികയ്ക്കുന്ന ആദ്യ താരമായി ഗെയിൽ

Last Updated:
63 പന്തിൽ 99 റൺസാണ് ഗെയിൽ നേടിയത്. എട്ടു സിക്സുകളും ആറ് ഫോറും ഗെയിൽ നേടി.
1/8
 ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബ് ഏഴ് വിക്കറ്റിന് രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ടെങ്കിലും യൂണിവേഴ്സൽ കിങ് ക്രിസ് ഗെയിലിന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി. 63 പന്തിൽ 99 റൺസാണ് ഗെയിൽ നേടിയത്. എട്ടു സിക്സുകളും ആറ് ഫോറും ഗെയിൽ നേടി.

advertisement
2/8
 ട്വിന്റി-20 മത്സരങ്ങളിൽ ആയിരം സിക്സർ നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ഗെയിൽ സ്വന്തമാക്കിയത്. ഗെയിലിന്റെ മികവിൽ പഞ്ചാബ് ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം 15 പന്തും ഏഴു വിക്കറ്റും അവശേഷിക്കെ രാജസ്ഥാൻ മറികടക്കുകയായിരുന്നു. ബെൻ സ്റ്റോക്ക്സ്(50), സഞ്ജു വി സാംസൺ(48), സ്റ്റീവൻ സ്മിത്ത് (പുറത്താകാതെ 31), റോബിൻ ഉത്തപ്പ എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് രാജസ്ഥാന് അനായാസ വിജയം സമ്മാനിച്ചത്.

3/8
 ആദ്യം ബാറ്റുചെയ്ത കിങ്സ് ഇലവൻ പഞ്ചാബ് നിശ്ചിത 20 ഓവറിൽ നാലിന് 185 റൺസെടുത്തു. പഞ്ചാബ് നിരയിൽ ഗെയിലിനെ കൂടാതെ നായകൻ കെ.എൽ രാഹുലും തിളങ്ങി. 41 പന്തിൽ 46 റൺസാണ് രാഹുൽ നേടിയത്. മൂന്നു ഫോറും രണ്ടു സിക്സറും രാഹുൽ അടിച്ചു.

4/8
 സെഞ്ച്വറിക്ക് ഒരു റൺസ് അകലെ ഗെയിലിനെ ജോഫ്ര ആർച്ചർ ക്ലീൻ ബൌൾഡാക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഗെയിലും രാഹുലും ചേർന്ന് 82 പന്തിൽ 120 റൺസ് കൂട്ടിച്ചേർത്തു.

5/8
 180 മികച്ച സ്കോർ ആണെന്നാണ് കരുതിയത്. 99 റൺസിൽ പുറത്താകുന്നത് നിർഭാഗ്യകരമാണ്. നല്ല മത്സരമാണ് നടന്നത്- മത്സരശേഷം ഗെയിലിന്റെ വാക്കുകൾ. തന്റെ വിക്കറ്റ് നേടിയ ജോഫ്രയുടെ ബോൾ മികച്ചതായിരുന്നുവെന്നും ഗെയിൽ.

6/8
Chris Gayle, IPL 2020, RCB vs KXIP, kings xi punjab, IPL 2020, കിങ്സ് ഇലവൻ പഞ്ചാബ്, ക്രിസ് ഗെയിൽ, RCB
ട്വന്റി-20 യിൽ ആയിരം സിക്സ് എന്ന റെക്കോർഡ് നേട്ടത്തേക്കാൾ 99 റൺസിൽ പുറത്തായതിനെ കുറിച്ചാണ് ഗെയിൽ വാചാലനായത്. തന്നിൽ നിന്നും സെഞ്ചുറി പ്രതീക്ഷിച്ച ആരാധകരോട് ഗെയിൽ ക്ഷമയും ചോദിച്ചു. എന്നാൽ തന്റെ മനസ്സിൽ അത് സെഞ്ചുറിയാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
7/8
 അവസാന ഓവറുകളിൽ നിക്കോളാസ് പൂരാൻ നടത്തിയ വെടിക്കെട്ടും പഞ്ചാബ് സ്കോർ ഉയർത്തുന്നതിൽ നിർണായകമായി. 10 പന്തിൽ മൂന്നു സിക്സർ ഉൾപ്പെട 22 റൺസാണ് പൂരാൻ നേടിയത്. രാജസ്ഥാനുവേണ്ടി ഇംഗ്ലീഷ് താരങ്ങളായ ജോഫ്ര ആർച്ചറും ബെൻ സ്റ്റോക്ക്സും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

8/8
 അതേസമയം, ഇന്നലത്തെ വിജയത്തോടെ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യത പരുങ്ങലിലാണ്. രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് സാധ്യത നിലനിർത്തുകയും ചെയ്തു. അവസാന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മികച്ച വിജയം ആവർത്തിച്ചാൽ രാജസ്ഥാൻ റോയൽസിന് പ്ലേഓഫ് യോഗ്യത നേടാനാകും.

അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി

  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement