IPL 2020 Mumbai Indians| പ്ലേ ഓഫിലേക്കുള്ള മുംബൈ ഇന്ത്യൻസിന്റെ യാത്ര ഇങ്ങനെ

Last Updated:
നാലുതവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസായിരുന്നു ഇത്തവണ പ്ലേ ഓഫീലേക്ക് യോഗ്യത നേടിയ ആദ്യ ടീം.
1/14
Mumbai Indians played against their arch rivals Chennai Super Kings in the opener of the season in Abu Dhabi. By dismissing six batsmen for just 35 runs, CSK restricted their opponents to a decent total which they easily managed to chase with four balls to spare.
അബുദാബിയിൽ  ചെന്നൈ സൂപ്പർ കിങ്സുമായിട്ടായിരുന്നു മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം.  ഈ സീസണിലെ ഉദ്ഘാടനമത്സരമായിരുന്നു ഇത്. ആറു ബാറ്റ്സ്മാന്മാരെ 35 റൺസിനുള്ളിൽ വീഴ്ത്തി എതിരാളികളെ 162 റൺസിൽ ഒതുക്കിയ ചെന്നൈ, നാലു പന്തുകൾ അവശേഷിക്കെ ലക്ഷ്യം കണ്ടു.
advertisement
2/14
MI went against Kolkata Knight Riders at the Zayed Cricket Stadium, Abu Dhabi. The team went to bat first putting up a formidable total of 195 on the board. Jasprit Bumrah, Trent Boult and Rahul Chahar picked up most wickets, restricting the KKR chase to 146.
രണ്ടാം മത്സരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ അബുദാബി സയിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ. ആദ്യം ബാറ്റ് ചെയ്ത മുംബൈ 195 റൺസെടുത്തു. ബുംറ, ട്രെന്റ് ബോൾട്ട്, രാഹുൽ ചഹാർ എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ 146 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.
advertisement
3/14
MI locked horns with Royal Challengers Bangalore, putting up a total of 201 leading to the first Super Over of the season. RCB beat Mumbai Indians 7 for 1.
ബാംഗ്ലൂരിനെതിരായ അടുത്ത മത്സരം ഈ സീസണിലെ ആദ്യ സൂപ്പർ ഓവറിലേക്ക് നീണ്ടു. 201 റൺസാണ് ഇരുടീമുകളുമെടുത്തത്. സൂപ്പർ ഓവറിൽ മുംബൈ ബാംഗ്ലൂരിനോട് പരാജയപ്പെട്ടു.
advertisement
4/14
The Mumbai based outfit and Kings XI punjab clashed in Match 13. Mumbai Indians defeated KXIP by 48 runs. MI skipper Rohit Sharma’s 25 ball 70 was a key highlight of the game.
അടുത്ത മത്സരം കിങ്സ് ഇലവൻ പഞ്ചാബുമായിട്ടായിരുന്നു.48 റൺസിന് മുംബൈ എതിരാളികളെ പരാജയപ്പെടുത്തി. മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയുടെ മികച്ച പ്രകടനം (20 പന്തുകളിൽ 70 റൺസ്) ആയിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്.
advertisement
5/14
MI and Sunrisers Hyderabad met at Sharjah Cricket Stadium, where they beat SRH by 34 runs. With Quinto de Kock’s significant 67 from 39 deliveries, MI took home a win.
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയായിരുന്നു മുംബൈയുടെ അടുത്ത മത്സരം. ഷാർജയിൽ നടന്ന മത്സരത്തിൽ മുംബൂൈ 34 റൺസിന് ജയിച്ചു. 39 പന്തിൽ 67 റൺസ് നേടിയ ക്വിന്റൻ ഡി കോക്കിന്റെ പ്രകടനമായിരുന്നു മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്.
advertisement
6/14
Mumbai Indians clashed with Rajasthan Royals and once again put up a total of over 190 on the board. Suryakumar Yadav’s unbeaten 79 off 47 helped MI to register another consecutive win. They won against RR by a huge 57 runs.
രാജസ്ഥാൻ റോയൽസുമായുള്ള അടുത്ത മത്സരത്തിൽ 190ന് പുറത്തുള്ള സ്കോറാണ് മുംബൈ നേടിയത്. 47 പന്തിൽ 79 റൺസ് നേടിയ സൂര്യകുമാർ യാദവിന്റെ ബാറ്റിങ് മികവാണ് മുംബൈയ്ക്ക് തുടർച്ചയായ ജയം സമ്മാനിച്ചത്. 57 റൺസിനായിരുന്നു മുംബൈയുടെ ജയം.
advertisement
7/14
DC went to bat first and managed to put up 162 on the scoreboard. With Suryakumar Yadav’s 53 from 32 and Krunal Pandya picking up two crucial wickets, MI won by 5 wickets and 2 balls to spare.
അടുത്ത മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 162 റൺസാണ് സ്കോർ ചെയ്തത്. സൂര്യകുമാർ യാദവും (32 പന്തിൽ 53) ക്രൂനാൽ പാണ്ഡ്യയും (രണ്ട് വിക്കറ്റ്) ചേർന്ന് മുംബൈയെ വിജയത്തിലേക്ക് നയിച്ചു. അഞ്ച് വിക്കറ്റുകൾക്കായിരുന്നു മുംബൈയുടെ വിജയം.
advertisement
8/14
There were back to back wins for Mumbai Indians in the first half of the tournament. In their second clash with KKR in Abu Dhabi, MI registered another spectacular victory by 8 wickets with the help of in-form Quinton de Kock.
തുടർച്ചയായ വിജയങ്ങളുമായി കളംനിറഞ്ഞ മുംബൈ അടുത്ത മത്സരത്തിൽ കൊൽക്കത്തയെയും പരാജയപ്പെടുത്തി. ക്വിന്റൻ ഡി കോക്കിന്റെ മിന്നും പ്രകടനത്തിന്റെ സഹായത്തോടെ 8 വിക്കറ്റുകൾക്കായിരുന്നു മുംബൈയുടെ വിജയം.
advertisement
9/14
Mumbai Indians encountered Kings XI Punjab for the second time in the season. The two sides went for a Super Over eliminator after the match was tied. With this, KXIP ended MI’s winning streak.
കിങ്സ് ഇലവൻ പഞ്ചാബുമായിട്ടായിരുന്നു അടുത്ത മത്സരം. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരം സൂപ്പർ ഓവർ എലിമിനേറ്ററിലേക്ക് കടന്നു.  മുംബൈയുടെ വിജയത്തുടർച്ച പഞ്ചാബ് അവസാനിപ്പിച്ചു.
advertisement
10/14
It was arch rivals Mumbai Indians vs Chennai Super Kings at the Sharjah Cricket Stadium, Sharjah. This was their second clash in the tournament, however, this time MI defeated CSK by 10 wickets, chasing 116 in just 12.2 overs.
ചെന്നൈയുമായിട്ടായിരുന്നു അടുത്ത മത്സരം. സീസണിൽ ചെന്നൈയുമായിട്ടുള്ള രണ്ടാം മത്സരം. ഷാര്‍ജയിൽ നടന്ന മത്സരത്തിൽ മുംബൈ ചെന്നൈയെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തി. 116 റൺസെന്ന വിജയലക്ഷ്യം 12.2 ഓവറിൽ മുംബൈ മറികടന്നു.
advertisement
11/14
Rajasthan Royals effectively chased the target put up by MI in Abu Dhabi. The team lost to Royals by 8 wickets, mostly because of Ben Stokes’ impressive century. He was Man of the Match for 107 not out.
അടുത്ത മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടു. 107 റൺസുമായി പുറത്താകാതെ നിന്ന ബെൻ സ്റ്റോക്ക്സിന്റെ ഉഗ്രൻ പ്രകടനമാണ് രാജസ്ഥാന് എട്ട് വിക്കറ്റ് ജയം സമ്മാനിച്ചത്.
advertisement
12/14
 Mumbai Indians made a comeback against Royal Challengers Bangalore in Abu Dhabi. Suryakumar Yadav’s most memorable knock of the season took his side home. MI won by 5 wickets.
അബുദാബിയിൽ ബാംഗ്ലൂരിനെതിരായ അടുത്ത മത്സരത്തിൽ വിജയപാതയിലേക്ക് മുംബൈ ഇന്ത്യൻസ് വീണ്ടും മടങ്ങിയെത്തി. സൂര്യകുമാർ യാദവിന്റെ ഉജ്ജ്വല ഇന്നിംഗ്സായിരുന്നു മുംബൈക്ക് വിജയമൊരുക്കിയത്.
advertisement
13/14
Mumbai Indians clashed with Delhi Capitals in Dubai. DC faced a cheap loss from the table toppers who won by 9 wickets. In-form Ishan Kishan knocked 72 from 47 for his team.
അടുത്ത മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസായിരുന്നു മുംബൈയുടെ എതിരാളികൾ. ഡൽഹിക്ക് നേരിടേണ്ടിവന്നത് 9 വിക്കറ്റിന്റെ പരാജയം. 47 പന്തിൽ 72 റൺസ് നേടിയ ഇഷാൻ കിഷന്റെ ബാറ്റിങ്ങാണ് മുംബൈയ്ക്ക് തുണയായത്.
advertisement
14/14
In their second clash of the season, MI and Sunrisers Hyderabad played in Sharjah. SRH ensured to take the must win match home. With David Warner and Wriddhiman Saha’s great partnership, SRH made it to the top four. This was the second time after 2011, MI lost a game by 10 wickets.
ഷാർജയിലെ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദായിരുന്നു മുംബൈയുടെ എതിരാളികൾ. സൺറൈസേഴ്സിനെ സംബന്ധിച്ചിടത്തോളം പ്ലേ ഓഫിലേക്ക് കടക്കാൻ ഈ മത്സരം ജയിച്ചേ മതിയാകൂവായിരുന്നു.  ഓപ്പണർമാരായ ഡേവിഡ് വാർണറും വൃദ്ധിമാൻ സാഹയും ചേർന്ന് ടീമിന് വിജയം സമ്മാനിച്ചു. 2011ന് ശേഷം ഇതാദ്യമായാണ് മുംബൈ ഇന്ത്യൻ പത്ത് വിക്കറ്റിന് പരാജയപ്പെടുന്നത്.
advertisement
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
  • ദുൽഖർ സൽമാനെ ഭൂട്ടാൻ വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി.

  • മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും 17 ഇടത്തും ഇഡി റെയ്ഡ് നടത്തി.

  • ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടന്നു.

View All
advertisement