കേരള-തമിഴ്നാട് അതിർത്തിയിൽ ജനങ്ങളുടെ ഉറക്കം കെടുത്തിയ കടുവ വനം വകുപ്പിന്‍റെ പിടിയില്‍
- Published by:Arun krishna
- news18-malayalam
Last Updated:
കേരള അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ നിന്നാണ് കടുവയെ പിടികൂടിയത് .
കേരള തമിഴ്നാട് അതിർത്തി പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ തമിഴ്നാട് വനവകുപ്പ് പിടികൂടി. കഴിഞ്ഞ മാസം മൂന്നിനാണ് ചിറ്റാർ സിലോൺ കോളനിയിൽ ആദ്യമായി കടുവയുടെ ആക്രമണമുണ്ടായത്. ഇതുവരെ ജനവാസമേഖലയിൽ നിന്ന് 13 ആടുകളേയും ഒരു പശുവിനെയും കടുവ കൊന്ന് തിന്നു. ആക്രമണത്തിൽ നിരവധി കന്നുകാലികൾക്ക് പരിക്കേറ്റു.
advertisement
കന്നുകാലികളുടെ നിലവിളി കേട്ട് നാട്ടുകാർ കൂടുമ്പോൾ കടുവ രക്ഷപ്പെടുകയായിരുന്നു പതിവ്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും മൃഗ ഡോക്ടർമാരും കടുവയെ പിടികൂടാൻ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല. തുടർന്ന് കന്യാകുമാരി ഡി.എഫ്.ഒ ഇളയരാജയുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിലെ സത്യമംഗലം കടുവ സംരക്ഷണ കേന്ദ്രത്തിൽ നിന്ന് എലൈറ്റ് ഫോഴ്സിൽ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ഡോക്ടർമാരും ഉൾപ്പെടെ 20അംഗ സംഘം സമീപത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.
advertisement
കടുവ പലതവണ ജനവാസമേഖലയിൽ വന്നതായി ജനങ്ങൾ പറയുന്നുണ്ടെങ്കിലും ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥാപിച്ചിട്ടുള്ള സി.സി ടിവിയിൽ കടുവയുടെ ദൃശ്യം പതിയാത്തതിനാൽ മറ്റ് നടപടി സ്വീകരിക്കാനാകില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.കഴിഞ്ഞ ദിവസം കേരള തമിഴ്നാട് അതിർത്തി പ്രദേശമായ പത്തുക്കാണിയിലെത്തിയ കടുവ നാല് ആടുകളെ ആക്രമിച്ച് കൊലപ്പെടുത്തി.തുടർന്നാണ് തമിഴ്നാട് വനംവകുപ്പ് കടുവയെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയത്.
advertisement
advertisement