Astrology June 2 | ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാകും; ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ ദിവസഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ജൂണ്‍ 2ലെ ദിവസഫലം അറിയാം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക)
1/13
Daily Horoscope, Astrology Predictions horoscope, horoscope may, horoscope today, Astrology, Astrology Today, Yours today's horoscope, News18 horoscope, 20 may 2024, 20 മെയ് 2024, ഇന്നത്തെ രാശിഫലം, ജ്യോതിഷഫലം, ഈ ദിവസം നിങ്ങൾക്ക് എങ്ങനെ, വാരഫലം
ദിവസസംഗ്രഹം: കുടുംബത്തിന്റെ പിന്തുണ നിങ്ങള്‍ക്ക് എപ്പോഴും ഉണ്ടാകും. നിങ്ങളുടെ സഹോദരങ്ങള്‍ നിങ്ങളോടൊപ്പം നിലയുറപ്പിക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. ധാരാളം ചുമതലകള്‍ നിങ്ങള്‍ക്ക് മേലില്‍ വന്നുവീഴും. അതിനിടയിലും സ്വന്തം കാര്യം നോക്കാന്‍ സമയം കണ്ടെത്തണം. കുടുംബത്തിന് വേണ്ടി അല്‍പ്പസമയം ചെലവഴിക്കണം.
advertisement
2/13
 ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളെപ്പറ്റി ചില സംശയങ്ങള്‍ നിങ്ങള്‍ക്ക് തോന്നിത്തുടങ്ങും. പങ്കാളിയുമായി തുറന്ന് സംസാരിക്കേണ്ടത് അത്യാവശ്യമാണ്.കരിയറില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. അവ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കിത്തരും. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടാകും. മാറ്റങ്ങളെ അംഗീകരിച്ച് മുന്നോട്ട് പോകണം. സ്വയം പരിചരണത്തിന് സമയം കണ്ടെത്തണം. യാത്ര പോകുന്നത് നിങ്ങള്‍ക്ക് മനശാന്തി നല്‍കും. ഭാഗ്യസംഖ്യ: 5, ഭാഗ്യനിറം: നീല, ഭാഗ്യചിഹ്നം: ക്വാര്‍ട്‌സ്.
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളെപ്പറ്റി ചില സംശയങ്ങള്‍ നിങ്ങള്‍ക്ക് തോന്നിത്തുടങ്ങും. പങ്കാളിയുമായി തുറന്ന് സംസാരിക്കേണ്ടത് അത്യാവശ്യമാണ്.കരിയറില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. അവ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കിത്തരും. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടാകും. മാറ്റങ്ങളെ അംഗീകരിച്ച് മുന്നോട്ട് പോകണം. സ്വയം പരിചരണത്തിന് സമയം കണ്ടെത്തണം. യാത്ര പോകുന്നത് നിങ്ങള്‍ക്ക് മനശാന്തി നല്‍കും. ഭാഗ്യസംഖ്യ: 5, ഭാഗ്യനിറം: നീല, ഭാഗ്യചിഹ്നം: ക്വാര്‍ട്‌സ്.
advertisement
3/13
 ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: പ്രണയിനിയുമായുള്ള നിങ്ങളുടെ ബന്ധം കുറച്ചുകൂടി ആഴത്തിലാകും. ജോലിയില്‍ പ്രായോഗിക ബുദ്ധി ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. അത് നിങ്ങളുടെ വിജയ സാധ്യത വര്‍ധിപ്പിക്കും. പൂന്തോട്ട നിര്‍മ്മാണം പോലുള്ളവയില്‍ ഏര്‍പ്പെടുന്നത് നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് ഉത്തമമാണ്. മാനസിക സന്തോഷത്തിന് യോഗ ചെയ്യുന്നതും നല്ലതാണ്. പുതിയ ചില സ്ഥലങ്ങളിലേക്ക് യാത്ര പോകാന്‍ അവസരം ലഭിക്കും. 22 ആണ് നിങ്ങളുടെ ഭാഗ്യസംഖ്യ. സേജ് ഗ്രീന്‍ ആണ് ഭാഗ്യനിറം. കുടുംബത്തില്‍ പോസീറ്റീവ് അന്തരീക്ഷം കാത്തൂസൂക്ഷിക്കാന്‍ ഹിമാലയന്‍ സാള്‍ട്ട് ലാംപ് വീട്ടില്‍ തെളിയിക്കുക.
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: മനസ്സ് പറയുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുക. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകും. ബന്ധങ്ങളില്‍ ക്ഷമയ്ക്ക് വലിയ സ്ഥാനമുണ്ടെന്ന കാര്യം നിങ്ങള്‍ മനസിലാക്കും. കരിയറില്‍ സാമ്പത്തിക നേട്ടമുണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. പണം അമിതമായി ചെലവാക്കുന്നത് ഒഴിവാക്കണം. അവ ബുദ്ധിപരമായി നിക്ഷേപിക്കുന്നതിനെപ്പറ്റി ആലോചിക്കണം. ശാരീരിക-മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കണം. ഭാഗ്യസംഖ്യ: 78, ഭാഗ്യനിറം: ടര്‍കോയിസ്, ഭാഗ്യചിഹ്നം: അമേത്തിസ്റ്റ്.
advertisement
4/13
 ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: കമിതാക്കള്‍ക്ക് അനുകൂലദിനമാണിന്ന്. ജോലി സ്ഥലത്ത് നിങ്ങളുടെ അസാധാരണ കഴിവ് കൊണ്ട് വിജയം നേടാന്‍ സാധിക്കും. വ്യത്യസ്തമായ വ്യായാമങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യം നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കും. വായനയില്‍ മുഴുകുന്നത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും. ഏതെങ്കിലും സാംസ്‌കാരിക പരിപാടിയോ നഗരങ്ങളോ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ ഭാഗ്യസംഖ്യ 33 ആണ്. ആകാശ നീല നിറമാണ് ഭാഗ്യ ചിഹ്നം. വിന്‍ഡ് ചിംസ് നിങ്ങളുടെ വീടിനുള്ളില്‍ വെയ്ക്കുന്നത് ഉത്തമമാണ്.
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാവുന്ന ദിവസമാണിന്ന്. ജോലിയില്‍ ശമ്പള വര്‍ധനയോ സ്ഥാനക്കയറ്റമോ ലഭിക്കും. പേപ്പര്‍വര്‍ക്കുകള്‍ വളരെ ശ്രദ്ധിച്ച് ചെയ്യണം. കൂടാതെ ഹ്രസ്വകാല നിക്ഷേപങ്ങള്‍ നടത്തരുതെന്നും രാശിഫലത്തില്‍ പറയുന്നു. യാത്ര ചെയ്യുന്നത് നിങ്ങള്‍ക്ക് മാനസികോല്ലാസം നല്‍കും. അതിലൂടെ പുതിയകാര്യങ്ങള്‍ പഠിക്കാനും നിങ്ങള്‍ക്ക് കഴിയും. പുതിയ ഭക്ഷണ ശീലങ്ങള്‍ നിങ്ങള്‍ ജീവിതശൈലിയുടെ ഭാഗമാക്കും. അത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഭാഗ്യസംഖ്യ-6, ഭാഗ്യനിറം: വെളുപ്പ്, ഭാഗ്യചിഹ്നം: സിര്‍കോണ്‍.
advertisement
5/13
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. ഐക്യമനോഭാവത്തോടെ പങ്കാളികള്‍ മുന്നോട്ട് പോകും. നിങ്ങളുടെ ബുദ്ധിപരമായ നീക്കം ജോലി സ്ഥലത്ത് ഗുണം ചെയ്യും. അവ വിജയത്തിലേക്ക് എത്തിക്കും. ശാരീരിക മാനസികാരോഗ്യത്തിനായുള്ള വ്യായാമങ്ങള്‍ ചെയ്യണം. ഗ്രൂപ്പ് ഡാന്‍സ് ചെയ്യുന്നത് ഉത്തമമാണ്. പ്രകൃതിഭംഗി ആസ്വദിക്കുന്നത് മനസ്സിന് സമാധാനം നല്‍കും. കടല്‍ത്തീരം സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. 44 ആണ് നിങ്ങളുടെ ഭാഗ്യസംഖ്യ. പേള്‍ വൈറ്റാണ് ഭാഗ്യനിറം. കടലുപ്പ് വീട്ടില്‍ സൂക്ഷിക്കുന്നത് കുടുംബത്തിൽ പോസീറ്റീവ് അന്തരീക്ഷമുണ്ടാക്കും.
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയില്‍ നിന്ന് വേണ്ടത്ര പരിഗണന നിങ്ങള്‍ക്ക് കിട്ടിയേക്കില്ല. ബന്ധങ്ങളില്‍ ക്ഷമയ്ക്ക് വലിയ സ്ഥാനമുണ്ടെന്ന കാര്യം നിങ്ങള്‍ മനസിലാക്കും. ചിലര്‍ നിങ്ങളെ അഭിനന്ദിക്കാന്‍ സാധ്യതയുണ്ട്. നിക്ഷേപങ്ങള്‍ വളരെ ആലോചിച്ച് മാത്രം ചെയ്യുക. യാത്ര പദ്ധതികള്‍ പിന്നീടത്തേക്ക് മാറ്റിവെയ്‌ക്കേണ്ടി വരും. ക്ഷമയോടെ അത്തരം സാഹചര്യങ്ങളെ നേരിടണം. സ്വയം പരിചരണത്തിന് പ്രാധാന്യം നല്‍കണം. ഭാഗ്യസംഖ്യ: 37, ഭാഗ്യനിറം: സ്വര്‍ണ്ണം, ഭാഗ്യചിഹ്നം: വജ്രം.
advertisement
6/13
 ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: തുറന്ന രീതിയിലുള്ള സമീപനം നിങ്ങളുടെ വ്യക്തിത്വത്തിന് ഗുണം ചെയ്യും. ജോലി സ്ഥലത്ത് നേതൃപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനാകും. അതിലൂടെ വിജയമുണ്ടാകാനും സാധ്യതയുണ്ട്. നിങ്ങളുടെ ശക്തി പുറത്ത് കാണിക്കാന്‍ കഴിയുന്ന വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നതാണ് ഉചിതം. സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് മനസ്സിന് സന്തോഷം നല്‍കും. ചില നഗരങ്ങളിലേക്ക് യാത്ര പോകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ഭാഗ്യസംഖ്യ 55 ആണ്. റോയല്‍ പര്‍പ്പിള്‍ ആണ് ഭാഗ്യ നിറം. ബുദ്ധ പ്രതിമ വീടിനുള്ളില്‍ വെയ്ക്കുന്നത് ഉത്തമമാണ്.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാകും. ചില പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ അതേ നിലപാടും മൂല്യങ്ങളുമുള്ള ചില വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും. നിങ്ങളുടെ മനസിലെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കും. കരിയറില്‍ സാമ്പത്തിക ഭദ്രതയുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലമുണ്ടാകും. കുടുംബാംഗങ്ങളില്‍ നിന്നോ മുതിര്‍ന്ന വ്യക്തികളില്‍ നിന്നോ പിന്തുണയും ഉപദേശവും ലഭിക്കും. യാത്രകള്‍ മാറ്റിവെയ്ക്കും. ഭാഗ്യനിറം: മെറൂണ്‍, ഭാഗ്യസംഖ്യ: 9, ഭാഗ്യചിഹ്നം: പൈറിറ്റ്.
advertisement
7/13
 വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോകാന്‍ സാധിക്കും. നിങ്ങളുടെ അനലിറ്റിക്കല്‍ കഴിവുകള്‍ ജോലിസ്ഥലത്ത് ഉപകാരപ്പെടും. അതിലൂടെ കരിയറില്‍ വിജയം നേടാൻ സാധിക്കും. വ്യായാമം ചെയ്യുന്നത് ശാരീരിക-മാനസികാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. മാനസിക ആരോഗ്യത്തിന് ആവശ്യമായ വ്യായാമം ചെയ്യാനും ശ്രദ്ധിക്കണം. ശാന്തമായ പ്രദേശങ്ങളിലേക്ക് യാത്ര പോകാനാകും. 66 ആണ് നിങ്ങളുടെ ഭാഗ്യസംഖ്യ. ഭാഗ്യനിറം പച്ചയാണ്. ക്രിസ്റ്റല്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ഉത്തമമാണ്.
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിച്ച് മുന്നോട്ട് പോകണം. അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തില്‍ അഭിപ്രായം പറയരുത്. ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. ആ യാത്ര നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഭാഗ്യസംഖ്യ: 19, ഭാഗ്യനിറം; ഇന്‍ഡിഗോ, ഭാഗ്യചിഹ്നം: സ്ഫടികം.
advertisement
8/13
 ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളിലെ ഐക്യം നിലനിര്‍ത്താന്‍ ശ്രമിക്കണം. നയപരമായി ഇടപെടാനുള്ള നിങ്ങളുടെ കഴിവ് ജോലി സ്ഥലത്ത് ഉപകരിക്കും. അതിലൂടെ വിജയം നേടാനാകും. യോഗ പോലുള്ള വ്യായാമം ശീലമാക്കുക. പ്രാണായാമം പോലെയുള്ള വ്യായാമം ചെയ്യുന്നത് മാനസിക സന്തോഷം നല്‍കും. സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കും. 77 ആണ് നിങ്ങളുടെ ഭാഗ്യസംഖ്യ. ലാവണ്ടര്‍ നിറമാണ് ഭാഗ്യനിറം. ചൈനാവെയര്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ഉത്തമമാണ്. വീടിനുള്ളില്‍ ഒരു പോസിറ്റീവ് അന്തരീക്ഷമുണ്ടാക്കാന്‍ ഇവ സഹായിക്കും.
ലിബ്ര (Libra തുലാം രാശി) സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: മനസ്സ് പറയുന്ന കാര്യങ്ങള്‍ കേട്ട് മുന്നോട്ട് പോകുക. പ്രണയത്തിലും മറ്റ് ബന്ധങ്ങളുടെ കാര്യത്തിലും മനസ്സ് പറയുന്നത് മാത്രം കേട്ട് മുന്നോട്ട് പോകണം. കരിയറില്‍ ചില വെല്ലുവിളികളും തടസ്സങ്ങളും നേരിടാന്‍ സാധ്യതയുണ്ട്. എന്നാല്‍ നിങ്ങളുടെ കഴിവ് ഉപയോഗിച്ച് അവയ്ക്ക് പരിഹാരം കണ്ടെത്താനും സാധിക്കും. സ്വയം പ്രചോദിതരായിരിക്കാന്‍ ശ്രദ്ധിക്കണം. യാത്ര ചെയ്യുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. അതിലൂടെ മാനസികോല്ലാസം ലഭിക്കും. പുതിയ അനുഭവങ്ങളും അതിലൂടെ ലഭിക്കും. ഭാഗ്യസംഖ്യ: 5, ഭാഗ്യനിറം: പിങ്ക്. ഭാഗ്യചിഹ്നം: ചുവന്ന സൂര്യകാന്തക്കല്ല്.
advertisement
9/13
 സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള നിങ്ങളുടെ ഇടപെടല്‍ ഗുണം ചെയ്യും. ശാരീരിക-മാനസിക വെല്ലുവിളികളെ നേരിടാന്‍ സജ്ജരായിരിക്കണം. മാനസിക സന്തോഷം തരുന്ന വ്യായാമങ്ങള്‍ ചെയ്യുന്നതും ഉത്തമമാണ്. പുരാതന കാല സ്മാരകങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കും. നിങ്ങളുടെ ഭാഗ്യസംഖ്യ 88 ആണ്. ഡീപ് റെഡ് ആണ് ഭാഗ്യനിറം. വിവിധ നിറത്തിലുള്ള ഡ്രീം കാച്ചര്‍ വീട്ടില്‍ സൂക്ഷിക്കുക. അത് കുടുംബത്തിനുള്ളില്‍ പോസീറ്റീവായിരിക്കാന്‍ നിങ്ങളെ സഹായിക്കും.
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പുതിയ പ്രണയബന്ധങ്ങള്‍ തുടങ്ങാന്‍ അനുകൂല ദിവസം. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകും. കരിയറില്‍ വിജയം പ്രതീക്ഷിക്കാം. നിങ്ങളുടെ സ്വപ്‌നങ്ങള്‍ എല്ലാം സഫലമാകും. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. സ്വയം പരിചരണത്തിന് പ്രാധാന്യം നല്‍കണം. മാനസിക-ശാരീരികാരോഗ്യത്തിന് മുന്‍തൂക്കം നല്‍കുക. വിശ്രമിക്കാനായി സമയം കണ്ടെത്തണം. ഭാഗ്യസംഖ്യ: 1, ഭാഗ്യനിറം: ലൈം, ഭാഗ്യചിഹ്നം: ബ്ലാക്ക് ടര്‍മാലിന്‍.
advertisement
10/13
 സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഇന്ന് ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോകും. ഈ സ്വാഭാവം ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് വിജയം നേടിത്തരും. നിങ്ങളുടെ സാഹസിക മനോഭാവത്തെ തൃപ്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് ഉത്തമമാണ്. യാത്ര ചെയ്യുന്നതും, വ്യത്യസ്ത സംസ്‌കാരങ്ങളെപ്പറ്റി പഠിക്കുന്നതും നിങ്ങള്‍ക്ക് മനസന്തോഷം നല്‍കും. സാഹസിക യാത്ര ചെയ്യാന്‍ നിങ്ങള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കും. 99 ആണ് നിങ്ങളുടെ ഭാഗ്യസംഖ്യ. ഓറഞ്ചാണ് ഭാഗ്യനിറം. പാചകത്തിനായി പിച്ചള പാത്രം വീട്ടില്‍ സൂക്ഷിക്കുന്നത് ഉത്തമമാണ്.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ മാപ്പ് കൊടുക്കുന്നതിനും ക്ഷമയ്ക്കും വലിയ പ്രാധാന്യമുണ്ടെന്ന് നിങ്ങള്‍ മനസിലാക്കും. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ ലക്ഷ്യങ്ങളെപ്പറ്റി പൂര്‍ണ്ണ ബോധവാനായിരിക്കണം. ആ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ പ്രകൃതി നിങ്ങളെ സഹായിക്കും. ഭാഗ്യസംഖ്യ;7, ഭാഗ്യനിറം: സിയാന്‍, ഭാഗ്യചിഹ്നം: മൂങ്ങ.
advertisement
11/13
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടും. അച്ചടക്ക മനോഭാവവും അര്‍പ്പണബോധവും ജോലിസ്ഥലത്ത് അഭിനന്ദിക്കപ്പെടും. ഫിറ്റ്‌നെസ്സ് നേടാന്‍ സ്ഥിരമായ പരിശ്രമം ആവശ്യമാണ്. യോഗ പോലെയുള്ള വ്യായാമം ചെയ്യുന്നത് നിങ്ങള്‍ക്ക് മാനസിക സന്തോഷമുണ്ടാക്കും. തീര്‍ത്ഥാടന സ്ഥലങ്ങളോ, ചരിത്രപരമായി പ്രത്യേകതയുള്ള പ്രദേശങ്ങളോ സന്ദര്‍ശിക്കും. 10 ആണ് നിങ്ങളുടെ ഭാഗ്യസംഖ്യ. ഗ്രേ നിറമാണ് ഭാഗ്യനിറം.
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: പുതിയ പ്രണയബന്ധത്തിലേക്ക് കടക്കുകയോ അല്ലെങ്കില്‍ നിലവിലുള്ള ബന്ധം ശക്തിപ്പെടുത്താനോ നിങ്ങള്‍ ശ്രമിക്കും. പങ്കാളിയുമായി ആഴത്തിലുള്ള ബന്ധം ഉണ്ടാകും. വിട്ടുവീഴ്ച മനോഭാവത്തോടെ ഇരുവരും പെരുമാറണമെന്ന് രാശിഫലത്തില്‍ പറയുന്നു. കരിയറില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. ദിവസവും വ്യായാമം ചെയ്യുന്നത് ശീലമാക്കുന്നത് ഉത്തമമാണ്. ശാരീരികാരോഗ്യത്തിന് പ്രാധാന്യം നല്‍കണം. യാത്രപോകാന്‍ അവസരം ലഭിക്കും. അത് നിങ്ങള്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും. ആത്മീയ ഗുരുക്കന്‍മാരില്‍ നിന്ന് ഉപദേശം തേടുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഭാഗ്യസംഖ്യ: 13, ഭാഗ്യനിറം: മജന്ത. ഭാഗ്യചിഹ്നം: പൂന്തോട്ടം.
advertisement
12/13
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വ്യക്തിത്വഗുണങ്ങള്‍ ആഘോഷിക്കപ്പെടുന്ന ദിവസമാണിന്ന്. ജോലിസ്ഥലത്ത് വളരെ വ്യത്യസ്തമായ ആശയങ്ങള്‍ നിങ്ങള്‍ അവതരിപ്പിക്കും. മാനുഷിക മൂല്യം കാത്തുസൂക്ഷിക്കുന്ന ആശയങ്ങളായിരിക്കുമത്. അവയിലൂടെ നിങ്ങള്‍ക്ക് വിജയം നേടാനും കഴിയും. ഡാന്‍സ് ചെയ്യുന്നത് ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ സഹായിക്കും. ടെക്‌നോളജിയുമായി ബന്ധപ്പെട്ട കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് അവസരങ്ങൾ ലഭിക്കും. 22 ആണ് നിങ്ങളുടെ ഭാഗ്യസംഖ്യ. ഇലക്ട്രിക് ബ്ലൂവാണ് ഭാഗ്യനിറം. വീട്ടിനുള്ളില്‍ ഒരിടത്ത് പൂക്കള്‍ വെയ്ക്കുന്നത് ഉത്തമമാണ്.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ മാറ്റവും വളര്‍ച്ചയും ഉണ്ടാകുന്ന ദിവസമായിരിക്കും ഇന്ന് എന്ന് രാശിഫലത്തില്‍ പറയുന്നു. ഈ മാറ്റങ്ങളില്‍ വിശ്വസിക്കുക. പഴയ ചില പദ്ധതികളില്‍ മുറുകെ പിടിക്കുന്ന സ്വഭാവം മാറ്റണം. സര്‍ഗ്ഗാത്മക കഴിവുകളിലൂടെ വിജയം കൈവരിക്കാന്‍ സാധിക്കും. സ്വയം പരിചരണത്തിന് പ്രാധാന്യം നല്‍കണം. ജീവിതത്തില്‍ ഒരു ലക്ഷ്യബോധമില്ലാത്തത് പോലെ നിങ്ങള്‍ക്ക് തോന്നിയേക്കാം. ഭാഗ്യസംഖ്യ: 15, ഭാഗ്യനിറം: ഫ്യൂഷിയ പിങ്ക്, ഭാഗ്യചിഹ്നം: പൊല്‍ക ഡോട്ട്‌സ്.
advertisement
13/13
 പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കും. യോഗ, നീന്തല്‍ എന്നിവ പരിശീലിക്കുന്നതിലൂടെ ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. പ്രകൃതിരമണീയമായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് മനസ്സിന് സമാധാനം നല്‍കും. ബീച്ചുകളിലേക്ക് യാത്ര പോകുന്നത് നല്ലതാണ്. നിങ്ങളുടെ ഭാഗ്യസംഖ്യ 33 ആണ്. സോഫ്റ്റ് പിങ്കാണ് നിങ്ങളുടെ ഭാഗ്യനിറം. അക്വാമറീന്‍ ക്രിസ്റ്റല്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ഉത്തമമാണ്.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ മാറ്റങ്ങള്‍ പ്രകടമാകും. പഴയ ചില കാര്യങ്ങള്‍ മനസ്സിലിട്ട് നടക്കരുത്. കരിയറില്‍ നിങ്ങള്‍ക്ക് വളര്‍ച്ചയും നേട്ടങ്ങളും ഉണ്ടാകും. അതിലൂടെ വലിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട് അല്‍പ്പം വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ അവയെല്ലാം തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. യാത്ര ചെയ്യുന്നതിലൂടെ പുതിയ അനുഭവങ്ങള്‍ സ്വായത്തമാക്കാന്‍ സാധിക്കും. അത് നിങ്ങള്‍ക്ക് ഒരുപാട് ഗുണം ചെയ്യും. ഭാഗ്യസംഖ്യ: 9, ഭാഗ്യനിറം: പീച്ച്, ഭാഗ്യചിഹ്നം: ടൈപ്പ്‌റൈറ്റര്‍.
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement