Numerology Nov 22| കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും; ബിസിനസില്‍ പുരോഗതിയുണ്ടാകും; സംഖ്യാശാസ്ത്ര പ്രകാരം ഇന്നത്തെ ദിവസഫലം
- Published by:Sarika N
- news18-malayalam
Last Updated:
സംഖ്യാശാസ്ത്രപ്രകാരം 2024 നവംബര്‍ 22 ലെ നിങ്ങളുടെ രാശിഫലം അറിയാം
നമ്പര്‍ 1 (ഏത് മാസത്തിലും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍): ദീര്‍ഘകാല സാമ്പത്തിക പദ്ധതികളില്‍ ശ്രദ്ധിക്കണം. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കണം. തീരുമാനങ്ങളെടുക്കുമ്പോള്‍ വളരെയധികം ആലോചിക്കണം. തിടുക്കത്തില്‍ തീരുമാനങ്ങളെടുക്കരുത്. നിങ്ങളുടെ വരവ് അനുസരിച്ച് പണം ചെലവാക്കണം.
advertisement
നമ്പര്‍ 2 (ഏത് മാസത്തിലും 2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍): സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രാശിഫലത്തില്‍ പറയുന്നു. അനാവശ്യ ചെലവുകള്‍ ഒഴിവാക്കണം. നിങ്ങളുടെ കുടുംബത്തിന്റെ ചെലവുകള്‍ നിയന്ത്രിക്കണം. സാമ്പത്തികലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കണം. പണം വളരെ ശ്രദ്ധിച്ച് ചെലവാക്കണം.
advertisement
നമ്പര്‍ 3 (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍): സാമ്പത്തികരംഗത്ത് നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ കുടുംബ ബജറ്റിന് അനുസരിച്ച് പണം ചെലവാക്കണം. നിങ്ങളുടെ വരുമാനം വര്‍ധിക്കും. സാമ്പത്തിക മേഖലയിലെ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. അത്യാവശ്യകാര്യങ്ങള്‍ക്കായി പണം ചെലവാക്കേണ്ടി വരും.
advertisement
നമ്പര്‍ 4 (ഏത് മാസത്തിലും 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍): ഈ ദിവസം പണസംബന്ധമായ കാര്യങ്ങളില്‍ വളരെ ആലോചിച്ച് തീരുമാനമെടുക്കണം. നിങ്ങളുടെ വീട്ടിലെ ചെലവുകള്‍ നിയന്ത്രിച്ച് നിര്‍ത്തണം. പ്രായോഗിക തീരുമാനങ്ങള്‍ കൈകൊള്ളണം. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വീട്ടുകാരുമായി ചര്‍ച്ച ചെയ്യണം.
advertisement
നമ്പര്‍ 5 (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍): സാമ്പത്തികകാര്യങ്ങളില്‍ ഉറച്ച തീരുമാനം കൈകൊള്ളും. നിങ്ങളുടെ പദ്ധതി അനുസരിച്ച് പണം ചെലവാക്കണം. കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കേണ്ടി വരും. അനാവശ്യമായി ആഡംബര വസ്തുക്കള്‍ വാങ്ങിക്കൂട്ടരുത്. നിങ്ങളുടെ മാതാപിതാക്കളുടെ ഉപദേശം സ്വീകരിക്കേണ്ടി വരും. നിങ്ങളുടെ സാമ്പത്തിക പദ്ധതികള്‍ വിലയിരുത്തി മുന്നോട്ടുപോകുക.
advertisement
നമ്പര്‍ 6 (ഏത് മാസത്തിലും 6, 15 അല്ലെങ്കില്‍ 24 തീയതികളില്‍ ജനിച്ചവര്‍): ഇന്ന് നിങ്ങള്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും. ദിവസം മുഴുവന്‍ പെരുമാറ്റത്തെയും ചിന്തകളെയും നിയന്ത്രിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ഏതൊരു നല്ല വാര്‍ത്തയും ജീവിതത്തില്‍ സന്തോഷം നല്‍കും. പെരുമാറ്റത്തില്‍ അച്ചടക്കം പാലിക്കാന്‍ ആഗ്രഹിക്കും. ഈ മാറ്റത്തില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനമുണ്ടാകും. ഇന്ന് ജോലിസ്ഥലത്ത് നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയും പൂര്‍ണ്ണമായും ഫലപ്രദമായിരിക്കും. സാമ്പത്തികകാര്യങ്ങളില്‍ നിങ്ങള്‍ക്ക് പുരോഗതിയുണ്ടാകും.
advertisement
നമ്പര്‍ 7 (ഏത് മാസത്തിലും 7, 16, 25 തീയതികളില്‍ ജനിച്ചവര്‍): ഇന്ന് നിങ്ങള്‍ക്ക് ഒരു പ്രത്യേക വ്യക്തിയുമായി ബന്ധപ്പെടേണ്ടി വന്നേക്കാം. അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഇന്ന് നിങ്ങള്‍ നിങ്ങളുടെ സഹോദരീസഹോദരന്മാരുമായി പഴയ ഓര്‍മ്മകള്‍ പുതുക്കും. അത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ വളരെ ബോധവാനായിരിക്കും. അത് നിങ്ങളുടെ ജീവിതശൈലിയില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരും.
advertisement
നമ്പര്‍ 8 (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍): ഇന്ന് പങ്കാളിയുമായി തര്‍ക്കത്തിലേര്‍പ്പെടരുത്. സ്ത്രീകളെ ബഹുമാനിക്കുന്നത് വളരെ പ്രധാനപ്പെട്ടകാര്യമാണ്. ഇന്ന് നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ വാങ്ങാന്‍ പോകാം. ഇന്ന് നിങ്ങളുടെ ഭംഗി നിങ്ങളുടെ സുഹൃത്തുക്കള്‍ ശ്രദ്ധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കരുത്. മുതിര്‍ന്നവരില്‍ നിന്ന് ഉപദേശം സ്വീകരിക്കേണ്ടി വരും. അത് ഭാവിയില്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടും.
advertisement
നമ്പര്‍ 9 (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍): ഇന്ന് നിങ്ങള്‍ക്ക് വളരെയധികം ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും. ഇന്ന് നിങ്ങളുടെ കോപിക്കുന്ന സ്വഭാവം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം, ചെയ്യുന്ന ജോലി പാഴായേക്കാം. ഇന്ന്, എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായി സംസാരിക്കുന്ന നിങ്ങളുടെ ശീലം നിങ്ങള്‍ക്ക് നിരവധി പുതിയ ശത്രുക്കളെ ഉണ്ടാക്കും. ഇന്ന് നിങ്ങള്‍ ചില ധീരമായ തീരുമാനങ്ങള്‍ എടുക്കും. അത് വെല്ലുവിളി നിറഞ്ഞതായിരിക്കും, എന്നാല്‍ അവയുടെ സ്വാധീനം വലുതായിരിക്കും.