Travel In summer | ബീച്ച് പ്രേമിയാണോ? വേനലവധിക്ക് സന്ദർശിക്കാൻ പറ്റിയ ഇന്ത്യയിലെ മികച്ച അഞ്ച് ബീച്ചുകൾ

Last Updated:
ഈ വേനലവധിക്ക് തീർച്ചയായും സന്ദർശിക്കേണ്ട ചില സ്ഥലങ്ങൾ ഇന്ത്യയിൽ തന്നെയുണ്ട്
1/7
 നിങ്ങൾ യാത്രകൾ ഇഷ്ടപ്പെടുന്നവരാണോ? പലർക്കും പല സ്ഥലങ്ങളിലേയ്ക്കുള്ള യാത്രകളോടായിരിക്കും താത്പര്യം. ചിലർ ബീച്ചുകൾ ഇഷ്ടപ്പെടുന്നവരായിക്കാം. മറ്റ് ചിലരാകട്ടെ പർവതങ്ങളും ഹിൽ സ്റ്റേഷനുകളും സന്ദർശിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും. നിങ്ങൾ ബീച്ചുകളിൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഈ വേനലവധിക്ക് (summer holidays) തീർച്ചയായും സന്ദർശിക്കേണ്ട ചില സ്ഥലങ്ങൾ ഇന്ത്യയിൽ തന്നെയുണ്ട്. നിങ്ങള്‍ക്ക് മികച്ച യാത്രാനുഭവം വാഗ്ദാനം ഇന്ത്യയിലെ ഏറ്റവും മികച്ച 5 ബീച്ചുകള്‍ (5 beaches) പരിചയപ്പെടാം.

advertisement
2/7
travel, india, destinations, summer, അവധിക്കാല യാത്ര, ഗോവ, ശ്രീനഗര്‍, വേനല്‍ക്കാലം, കോവിഡ് 19
നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പോകാന്‍ ആഗ്രഹിക്കുന്ന ബീച്ച് ഡെസ്റ്റിനേഷനാണ് ഗോവ. മഹാരാഷ്ട്രയുടെ തെക്ക് ഭാഗത്താണ് ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഇവിടെ സന്ദര്‍ശകർക്ക് പ്രത്യേക സീസണുകളൊന്നും തന്നെയില്ല. എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാവുന്നതാണ്. എന്നാൽ മഴക്കാലത്ത് ബീച്ച് യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. ഗോവയിലെ വേനല്‍ക്കാലവും തണുപ്പ് കാലവും വിനോദസഞ്ചാരികള്‍ക്ക് മനോഹരമായ അനുഭവമാണ്.
advertisement
3/7
 വടക്കന്‍ ഗോവയിലെ ബീച്ചുകളിലെ രാത്രികാല പരിപാടികളും പാർട്ടികളും ഏറെ പ്രശസ്തമാണ്. കലാന്‍ഗുട്ട്, ബാഗ, കണ്ടോലിം, അഞ്ജുന തുടങ്ങിയ ബീച്ചുകള്‍ അടുത്തടുത്തായാണ് ഉള്ളതെങ്കിലും ഇവിടങ്ങളില്‍ എപ്പോഴും നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. ഗോവയുടെ തെക്ക് ഭാഗം വളരെ ശാന്തമാണ്. ആളുകള്‍ക്ക് ശാന്തമായി പുസ്തകങ്ങള്‍ വായിച്ചിരിക്കാനും വിശ്രമിക്കാനും പറ്റിയ ഇടം. മോബോര്‍, വര്‍ക, ബെനൗലിം തുടങ്ങിയവ ഇത്തരത്തിലുള്ള ബീച്ചുകളാണ്.

4/7
 ഗോവയില്‍ നിന്ന് വളരെ അടുത്താണ് ഗോകര്‍ണ സ്ഥിതി ചെയ്യുന്നത്. ശാന്തമായ കടല്‍ത്തീരങ്ങളും ശാന്തമായ തിരമാലകളുമുള്ള ഗോകര്‍ണ ബീച്ച് ഈ വര്‍ഷം സന്ദര്‍ശിക്കാന്‍ പറ്റിയ മികച്ച സ്ഥലം തന്നെയായിരിക്കും. കര്‍ണാടകയിലാണ് ഗോകര്‍ണ ബീച്ച് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ഒരു ശിവക്ഷേത്രവും ഇവിടെയുണ്ട്. ഹാഫ് മൂണ്‍, ഓം, പാരഡൈസ് തുടങ്ങിയ ബീച്ചുകളിലെ സൂര്യാസ്തമയ കാഴ്ചകളും അതിമനോഹരമാണ്.

5/7
 സ്വാദിഷ്ടമായ ഭക്ഷണം, പുരാതനമായ ബീച്ചുകള്‍, പ്രകൃതിഭംഗി എന്നിവയെല്ലാം ഒത്തു ചേർന്ന സ്ഥലമാണ് നമ്മുടെ സ്വന്തം കൊച്ചിയിലെ ബീച്ചുകൾ. ഫോര്‍ട്ട് കൊച്ചി ബീച്ച് ആളുകള്‍ക്ക് പ്രിയപ്പെട്ട ഇടമാണ്. എല്ലാ വര്‍ഷവും ഡിസംബര്‍ അവസാന വാരം കൊച്ചി ബീച്ച് കാര്‍ണിവലും ഇവിടെ വെച്ചാണ് നടക്കുന്നത്. പുതുവൈപ്പ്, പുത്തന്‍തോട്, കുഴുപ്പിള്ളി തുടങ്ങിയവ കൊച്ചിയിലെ മറ്റ് ബീച്ചുകളാണ്.

6/7
 പുതുച്ചേരി എന്നറിയപ്പെടുന്ന പോണ്ടിച്ചേരി പഴയ ഫ്രഞ്ച് കോളനിയായിരുന്നു. തമിഴ്‌നാടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. പോണ്ടി'എന്ന് വിളിക്കുന്ന ഈ സ്ഥലം ' ഫ്രഞ്ച് റിവിയേറ ഓഫ് ദ ഈസ്റ്റ്' എന്നും അറിയപ്പെടുന്നു. പോണ്ടിയുടെ കിഴക്ക് വശത്തുള്ള തീരപ്രദേശത്ത് നിരവധി ബീച്ചുകളുണ്ട്. ഇവിടുത്തെ സര്‍ഫിംഗ് വളരെ പ്രശസ്തമാണ്.

7/7
 5. ലക്ഷദ്വീപ് ബീച്ചുകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട മറ്റൊരിടമാണ് ലക്ഷദ്വീപ്. ഇന്ത്യയിലെ മറ്റൊരു കേന്ദ്രഭരണപ്രദേശമാണ് ലക്ഷദ്വീപ്. കടമത്ത് ദ്വീപ്, മിനിക്കോയ്, കവരത്തി തുടങ്ങിയ മിനി ദ്വീപുകള്‍ ലക്ഷദ്വീപിലുണ്ട്. കടലിന്റെ അടിത്തട്ട് വരെ കാണാന്‍ സാധിക്കുന്ന അതി മനോഹരമായ നീലക്കടലാണ് ഇവിടേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്

കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം

  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement