ജമ്മു ഐഐടിയിലെത്തുന്നവരെ വരവേൽക്കാൻ മലയാളിയുടെ ഭാവനയിൽ വിരിഞ്ഞ 600 കിലോ ഭാരമുള്ള ഉരുക്ക് പക്ഷി
- Published by:user_57
- news18-malayalam
Last Updated:
ഏകദേശം 600 കിലോ ഭാരമുള്ള ശിൽപത്തിന് 14 അടി നീളവും അഞ്ച് അടി ഉയരവുമുണ്ട്. അഞ്ച് അടി ഉയരത്തിലുള്ള പീഠത്തിൻ മേലാണ് ശിൽപം സ്ഥാപിച്ചിരിക്കുന്നത്
ഇപ്പോൾ ജമ്മു ഐഐടിയിലേക്ക് കടന്നു ചെല്ലുമ്പോൾ സ്വാഗതം ചെയ്യുന്നത് ഒരു കൂറ്റൻ ഉരുക്കു പക്ഷിയാണ്. 600 കിലോ ഭാരമുള്ള ശിൽപം. രാജ്യാന്തര പ്രശസ്തനായ തിരുവനന്തപുരം സ്വദേശി ശിൽപി സുമേധ് രാജേന്ദ്രനാണ് ഇത് നിർമിച്ചത് .ഡിസയർ വിംഗ്‌സ് (Desire Wings) എന്ന് പേരിൽ 2023 ലെ ഔട്ട്‌ഗോയിംഗ് ബാച്ചിനു വേണ്ടിയാണ് ശിൽപം സമർപ്പിച്ചിരിക്കുന്നത്
advertisement
സ്വാതന്ത്ര്യവും ഭാവനയും ചിത്രീകരിക്കുന്ന ശിൽപം ഇതിനോടകം കാണികളുടെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ആദ്യം ഞാൻ ഈ സ്ഥലം സന്ദർശിച്ചു.അപ്പോൾ ലാൻഡ്‌സ്‌കേപ്പ് അനുസരിച്ച് ഏതു തരം ശിൽപം നിർമിക്കാമെന്ന് ചിന്തിച്ചു. ഒരു പക്ഷിയുടെ രൂപത്തിലുള്ള ശിൽപമാണ് ഇവിടുത്തെ ലാൻഡ്‌സ്‌കേപ്പിന് അനുയോജ്യം എന്ന് തീരുമാനിച്ചു," ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സുമേധ് പറഞ്ഞു.
advertisement
advertisement
പക്ഷിയുടെ ചിറകുകൾ ചെറുതാണ്. എന്നാൽ അത് അനേകം മൈലുകൾ താണ്ടുന്നു. പക്ഷി ഒരേ സമയം ദൃശ്യവും അദൃശ്യവുമായ പ്രദേശങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നു. മനുഷ്യരെ തമ്മിൽ വേർതിരിക്കുന്ന നിരവധി അതിരുകൾ ഉണ്ട്. ഭൂമിശാസ്ത്രപരവും സാമൂഹികവും രാഷ്ട്രീയപരവും ഭാഷാപരവുമായ വേർതിരിവുകൾ.എന്നാൽ പക്ഷികളെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒന്നുമില്ല.
advertisement
advertisement
advertisement
advertisement
advertisement
കലാസൃഷ്ടിയിൽ സൃഷ്ടാവ് ഉദ്ദേശിച്ച അർത്ഥമായിരിക്കില്ല ആസ്വാദകരുടെ വായനയിൽ തെളിയുന്നത്. പൊതുവിടങ്ങളിലെ ഇത്തരം കലാസൃഷ്ടികൾ ഒരു തുറന്ന പുസ്തകമാണ്. അത് അങ്ങനെ തന്നെ ആയിരിക്കണം. ഒരാളുടെ ഭാവനയ്ക്കും ചിന്തക്കും അനുസരിച്ച് അതിന് പല വ്യാഖ്യാനങ്ങൾ ഉണ്ടാകും. അതാണ് കലയുടെ സാധ്യതയും ഭംഗിയും', സുമേധ് പറഞ്ഞു. സുമേധിന്റെ ഡൽഹിയിലെ സ്റ്റുഡിയോയിൽ രണ്ട് മാസമെടുത്ത് നിർമിച്ച ശിൽപം ജമ്മുവിൽ എത്തിക്കുകയായിരുന്നു.