ഇൻസ്റ്റഗ്രാം ഫീഡ് നിറയെ ഇപ്പോൾ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകളുടെ ബഹളമാണ്. (Image:Instagram)
2/ 12
സെലിബ്രിറ്റികൾ മുതൽ സാധാരണക്കാരായ സ്ത്രീകൾ വരെ #ChallengeAccepted എന്ന ഹാഷ്ടാഗുമായി കൂടുതൽ പേരെ ഫോട്ടോ അപ് ലോഡ് ചെയ്യാൻ ക്ഷണിക്കുന്നു. (Image:Instagram)
3/ 12
ഹോളിവുഡ്, ബോളിവുഡ് തുടങ്ങി മലയാള നടിമാർ വരെ ഹാഷ് ടാഗിൽ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ട്സ് അപ് ലോഡ് ചെയ്യുന്നുണ്ട്. (Image:Instagram)
4/ 12
ഇതുവരെ 4.5 മില്യണിൽ അധികം സ്ത്രീകളാണ് #ChallengeAccepted എന്ന ഹാഷ്ടാഗിൽ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങൾ അപ് ലോഡ് ചെയ്തത്. ചെയ്തവർ ചെയ്തർ കൂടുതൽ പേരെ ചിത്രങ്ങൾ പങ്കുവെക്കാൻ ക്ഷണിക്കുന്നു. (Image:Instagram)
5/ 12
ഹാഷ് ടാഗിന് പിന്നിലെ കാരണമറിയാതെ നമ്മളും ഇതു തന്നെ ചെയ്യുന്നു. എന്താണ് വുമൺ സപ്പോർട്ടിങ് വുമൺ ക്യാമ്പെയിന് പിന്നിലെ കാരണം? (Image:Instagram)
6/ 12
തുർക്കിയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടരുന്നതോടെയാണ് ആദ്യമായി ഇങ്ങനെയൊരു ക്യാമ്പെയിൻ എത്തുന്നത്. തുർക്കിയിലെ സ്ത്രീകൾ ആരംഭിച്ച ക്യാമ്പെയിൻ ദിവസങ്ങൾക്കുള്ളിൽ ഇങ്ങ് കേരളം വരെ എത്തി. (Image:Instagram)
7/ 12
തുർക്കിയിൽ സ്ത്രീകൾ കൊല്ലപ്പെടുന്ന വാർത്തകളാണ് ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്നത്. (Image:Instagram)
8/ 12
കൊല്ലപ്പെടുന്ന സ്ത്രീകളുടെ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു ക്യാമ്പെയിന്റെ തുടക്കം. (Image:Instagram)
9/ 12
സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തി പ്രതിഷേധിക്കുകയായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചുള്ള ക്യാമ്പെയിൻ. (Image:Instagram)
10/ 12
നാളെ നിങ്ങളിൽ ആരുമാകാം ഇങ്ങനെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമായി മറ്റുള്ളവരുടെ ഫീഡിൽ പ്രത്യക്ഷപ്പെടുന്നത് എന്ന് ഈ ചിത്രങ്ങൾ ഓർമിപ്പിക്കുന്നു. (Image:Instagram)
11/ 12
ഹാഷ് ടാഗ് പിന്നീട് ലോകത്തെമ്പാടുമുള്ള സ്ത്രീകൾ ഏറ്റെടുക്കുകയായിരുന്നു. (Image:Instagram)
12/ 12
ഇതിനകം നിരവധി സെലിബ്രിറ്റികളും സ്ത്രീകളും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. (Image:Instagram)