ഐഫോൺ 16 സീരിസ് സവിശേഷതകൾ ഏറെ : ആപ്പിൾ ഇന്റലിജന്റ്സ്, എ18പ്രോ ചിപ്; വിലയും വിവരങ്ങളും
- Published by:Sarika N
- news18-malayalam
Last Updated:
മാക്രോ ചിത്രങ്ങൾ പകർത്താൻ 12 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയുണ്ടെങ്കിലും ഐഫോൺ 15ൽ ഉള്ള 48 മെഗാപിക്സൽ ക്യാമറ തന്നെയാണ് ഐഫോൺ 16ലും നൽകിയിരിക്കുന്നത്.
ഐഫോൺ പ്രേമികൾ ആവേശപൂർവം കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. നിരവധി സവിശേഷതകളോടെയുള്ള ഐഫോൺ 16 അവതരിപ്പിച്ചു. 'ഗ്ലോടൈം' എന്ന് പേരിട്ടിരിക്കുന്ന മെഗാ ലോഞ്ച് ഇവന്‍റ് രാത്രി ഇന്ത്യന്‍ സമയം 10.30നാണ് ആംരംഭിച്ചത്. ഐഫോൺ 16ന് പുറമെ ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയും കാലിഫോർണിയയിലെ കുപ്പെർട്ടിനൊയിലുള്ള ആപ്പിൾ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പുറത്തിറക്കിയിട്ടുണ്ട്.
advertisement
എഐ ഫീച്ചറുകൾ നിറഞ്ഞതാണ് ഐഫോൺ 16. ഐഫോൺ 15 പ്രോയിലേത് പോലെ ആക്ഷൻ ബട്ടൺ ഇതിലുമുണ്ട്. ഇതിന് പുറമെ ക്യാമറ കൺട്രോളുകൾക്കായി ഒരു ടച് സെൻസിറ്റീവ് ടച്ച് ബട്ടൺ കൂടി ഐഫോൺ 16ൽ ഉണ്ടാവും. ആപ്പിളിന്റെ ഐ18 ചിപ്പാണ് പുതിയ ഫോണുകളുടെ മസ്തിഷ്കം. ഐഫോൺ 15ൽ ഉപയോഗിച്ചിരിക്കുന്ന എ16 ബയോനിക് ചിപ്പുകളെ അപേക്ഷിച്ച് 30 ശതമാനം സിപിയു വേഗതയാണ് ഇതിനുള്ളതെന്ന് ആപ്പിൾ അവകാശപ്പെടുന്നു. എന്നാൽ ഊർജ ഉപയോഗം 30 ശതമാനം കുറച്ച് മാത്രവും.
advertisement
advertisement
ഐഫോൺ 16ന് 79,990 രൂപ മുതലാണ് ഇന്ത്യയിലെ വില. അടിസ്ഥാന വേരിയന്റിൽ 128 ജിബി സ്റ്റോറേജാണുണ്ടാവുക. 256 ജിബി സ്റ്റോറേജോട് കൂടിയ ഐഫോൺ 16ന് 89,990 രൂപയും 512 ജിബി സ്റ്റോറേജ് കൂടിയാവുമ്പോൾ 1,09,900 രൂപയുമായിരിക്കും വില. അതേസമയം ഐഫോൺ 16 പ്ലസിന് 89,900 രൂപ മുതലാണ് ഇന്ത്യയിലെ സ്റ്റോറുകളുടെ വില നിശ്ചയിച്ചിരിക്കുന്നത്. 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്റായിരിക്കും ഈ വിലയ്ക്ക് കിട്ടുക. 256 ജിബി സ്റ്റോറേജുള്ള ഐഫോൺ 16 പ്ലസിന് 99,900 രൂപയും 256 ജിബി സ്റ്റോറേജുള്ളതിന് 1,19,900 രൂപയുമായിരിക്കും വിലയുണ്ടാവുക. അൾട്രാമറൈൻ, ടീൽ, പിങ്ക്, വെള്ള, കറുപ്പ് നിറങ്ങളിൽ ഐഫോൺ 16ഉം ഐഫോൺ 16 പ്ലസും ലഭ്യമാവും.
advertisement
ഐഫോൺ 16 പ്രോ മോഡലിന് 1,19,900 രൂപ മുതലാണ് വില. ഈ വിലയ്ക്ക് 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്റ് ലഭിക്കും. 256 ജിബി വേരിയന്റിന് 1,29,990 രൂപയും 512 ജിബി വേരിയന്റിന് 1,49,900 രൂപയും 1ടിബി വേരിയന്റിന് 1,69,900 രൂപയുമാണ് ഇന്ത്യൻ വിപണിയിലെ വില. ഐഫോൺ പ്രോ മാക്സിനാവട്ടെ, 256 ജിബിയുടെ അടിസ്ഥാന വേരിയന്റിന് 1,44,900 രൂപയാണ്. 512 ജിബി സ്റ്റോറേജാവുമ്പോൾ വില 1,64,900 രൂപയായി ഉയരും. 1 ടിബി സ്റ്റോറേജന് 1,84,900 രൂപ നൽകണം .
advertisement
ആപ്പിൾ ഇൻ്റലിജൻസിന്റെ സഹായത്തോടെ ഉപയോക്താക്കൾക്ക് അവരുടെ എഴുത്ത് മെച്ചപ്പെടുത്താനാകും. ഐഒഎസിൽ നിർമ്മിച്ച സിസ്റ്റം വൈഡ് റൈറ്റിംഗ് ടൂളുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് മെയിൽ, കുറിപ്പുകൾ, പേജുകൾ, തേർഡ് പാർട്ടി ആപ്പുകൾ എന്നിവയുൾപ്പെടെ അവർ എഴുതുന്ന മിക്കവാറും എല്ലായിടത്തും വാചകം തിരുത്തിയെഴുതാനും പ്രൂഫ് റീഡുചെയ്യാനും സംഗ്രഹിക്കാനും കഴിയും. കുറിപ്പുകളിലും ഫോൺ ആപ്പുകളിലും, ഉപയോക്താക്കൾക്ക് ഓഡിയോ റെക്കോർഡ് ചെയ്യാനും പകർത്താനും സംഗ്രഹിക്കാനും കഴിയുമെന്നതും പ്രത്യേകതയാണ്. ഫോൺ ആപ്പ് ഉപയോഗിച്ച് കോൾ റെക്കോർഡ് ചെയ്യുന്നതിന് മുന്നറിയിപ്പുമുണ്ടാകും. കോൾ അവസാനിച്ചുകഴിഞ്ഞാൽ പ്രധാന മിനിറ്റ്സ് മാർക്ക് ചെയ്യാനുമാകും.
advertisement
മെയിലിലെ സന്ദേശങ്ങൾക്കും അറിയിപ്പുകൾക്കും മുൻഗണന നൽകാൻ ആപ്പിൾ ഇന്റലിജൻസ് ഉപയോക്താക്കളെ സഹായിക്കുന്നു, ഇമെയിലുകളുടെ ഉള്ളടക്കം മനസ്സിലാക്കുകയും പ്രാധാന്യമനുസരിച്ച് ക്രമീകരിക്കുകയും ചെയ്യുന്ന സവിശേഷതയും ഇക്കൂട്ടത്തിലുണ്ട്. ഉപയോക്താവിന്റെ ഇൻബോക്‌സിൽ ഉടനീളം, ആദ്യത്തെ കുറച്ച് വരികൾ പ്രിവ്യൂ ചെയ്യുന്നതിന് പകരം ഓരോ ഇമെയിലിന്റെയും ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങൾ ചുരുക്കി വായിക്കാനുള്ള സംവിധാനവുമുണ്ടാകും.
advertisement
ഇമേജ് പ്ലേ ഗ്രൗണ്ട് ഉൾപ്പെടെ, ഈ വർഷാവസാനവും തുടർന്നുള്ള മാസങ്ങളിലും കൂടുതൽ ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകൾ പുറത്തിറങ്ങും. ഇത് ഉപയോക്താക്കളെ നിമിഷങ്ങൾക്കുള്ളിൽ ചിത്രങ്ങൾ സൃഷ്ടിക്കാൻ അനുവദിക്കുന്നതാണ്. ഒരു വിവരണം ടൈപ്പ് ചെയ്തുകൊണ്ടോ ഒരു സുഹൃത്തിന്റെയോ കുടുംബാംഗത്തിന്റെയോ ഫോട്ടോ തിരഞ്ഞെടുത്ത് ഒറിജിനൽ ജെൻമോജി സൃഷ്ടിക്കാനുള്ള കഴിവുള്ള ഇമോജിയെ തികച്ചും പുതിയൊരു തലത്തിലേക്ക് കൊണ്ടുപോകും. സിരി, റൈറ്റിംഗ് ടൂളുകൾ തുടങ്ങിയ ഐഒഎസ്18 സവിശേഷതകൾ ഉപയോഗിക്കുമ്പോൾ, ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ചാറ്റ്ജിപിടി ആക്സസ് ചെയ്യാനുമാകും.
advertisement
ഐഫോൺ 16 പ്രോയിൽ 6.3 ഇഞ്ച് ഡിസ്പ്ലേയും പ്രോ മാക്സിൽ 6.9 ഇഞ്ച് ഡിസ്പ്ലേയുമാണുള്ളത്. രണ്ട് വേരിയന്റുകൾക്കും ആപ്പിളിന്റെ പുതിയ എ18 പ്രോ ചിപ്പുകൾ കരുത്തേകും. ബ്ലാക്ക് ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, നാച്യുറൽ ടൈറ്റാനിയം, ഡെസർട്ട് ടൈറ്റാനിയം എന്നീ കളറുകളിൽ ലഭ്യമാവും. മറ്റ് വേരിയന്റുകളെ അപേക്ഷിച്ച് ബാറ്ററി ശേഷിയും കൂടുതലാണ്. പ്രോയിലും പ്രോ മാക്സിലും മറ്റ് വേരിയന്റുകളിൽ ഉള്ള അതേ ക്യാമറ കൺട്രോൾ ബട്ടണുമുണ്ടാവും. ഐഫോൺ 16 പ്രോയ്ക്ക് 999 ഡോളർ മുതലാണ് വില. പ്രോ മാക്സിന് 1199 ഡോളർ വിലയാവും.