വനിതാ ഡോക്ടറുടെ ആത്മഹത്യ ജാതിഅധിക്ഷേപത്തെ തുടർന്ന്; പരാതി ആശുപത്രി അധികൃതർ പൂഴ്ത്തി

Last Updated:
തുടർച്ചയായ റാഗിങ്ങിൽ മനംനൊന്താണ് പയൽ ആത്മഹത്യ ചെയ്തതെന്ന് ഭർത്താവ് സൽമാൻ ആരോപിക്കുന്നു...
1/4
mumbai-doctor_payal
മുംബൈ: ബിവൈഎൽ നായർ സർക്കാർ ആശുപത്രിയിലെ യുവ വനിതാ ഡോക്ടറുടെ ആത്മഹത്യ ജാതിഅധിക്ഷേപത്തെ തുടർന്നെന്ന ആരോപണവുമായി കുടുംബം. മുതിർന്ന സഹപ്രവർത്തകർ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിൽ മനംനൊന്താണ് ഡോ. പായൽ തഡ്വി ആത്മഹത്യചെയ്തതെന്ന് അവരുടെ അമ്മ അബേഡ തഡ്വി ആരോപിച്ചു. ജാതിഅധിക്ഷേപത്തെക്കുറിച്ച് മകൾ നൽകിയ പരാതി അധികൃതർ അവഗണിച്ചതായും ആരോപണമുണ്ട്. മെയ് 22നാണ് പായൽ ആത്മഹത്യചെയ്തത്. തന്‍റെ മകളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നുമാണ് അമ്മയുടെ ആവശ്യം. മകൾ ആത്മഹത്യ ചെയ്യാൻ കാരണക്കാരായ വനിതാ ഡോക്ടർമാരുടെ മെഡിക്കൽ രജിസ്ട്രേഷൻ റദ്ദാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
advertisement
2/4
Woman-Raped
മഹാരാഷ്ട്രയിലെ ജാൽഗാവൺ സ്വദേശിനിയായിരുന്നു പായൽ. ഇക്കഴിഞ്ഞ 2018 മെയ് ഒന്നിനാണ് പയൽ ബിവൈഎൽ നായർ ആശുപത്രിയോട് ചേർന്ന തോപിവാല നാഷണൽ മെഡിക്കൽ കോളേജിൽ ഗൈനക്കോളജി പി.ജി കോഴ്സിന് ചേർന്നത്. 2018 ഡിസംബറിലാണ് ജാതി അധിക്ഷേപം നേരിടുന്ന കാര്യം പായൽ അധികൃതരെയും കുടുംബത്തെയും അറിയിച്ചത്.
advertisement
3/4
 ഗൈനക്കോളജി വിഭാഗം മേധാവിക്ക് പയലിന്‍റെ ഭർത്താവ് സൽമാൻ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിൽ അധികൃതർ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഹേമ ആഹുജ, ഭക്തി മെഹർ, അങ്കിത ഖണ്ഡേൽവാൾ എന്നിവരാണ് പായലിനെതിരെ ജാതിഅധിക്ഷേപം നടത്തിയതെന്നും സൽമാൻ പറയുന്നു.

4/4
 തുടർച്ചയായ റാഗിങ്ങിൽ മനംനൊന്താണ് പായൽ ആത്മഹത്യ ചെയ്തതെന്ന് ഭർത്താവ് പറയുന്നു. ഇതേക്കുറിച്ച് അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ആശുപത്രി അധികൃതരും പൊലീസും തയ്യാറായില്ലെന്നാണ് പായലിന്‍റെ കുടുംബം ആരോപിക്കുന്നത്.

മമത ബാനർജിക്ക് സുപ്രീംകോടതിയിൽ തിരിച്ചടി; ഇഡി ഉദ്യോഗസ്ഥർക്കെതിരായ എഫ്ഐആർ സ്റ്റേ ചെയ്തു
മമത ബാനർജിക്ക് സുപ്രീംകോടതിയിൽ തിരിച്ചടി; ഇഡി ഉദ്യോഗസ്ഥർക്കെതിരായ എഫ്ഐആർ സ്റ്റേ ചെയ്തു
  • മമത ബാനർജിക്കും ബംഗാൾ സർക്കാരിനും സുപ്രീംകോടതിയിൽ തിരിച്ചടി; ഇഡി ഉദ്യോഗസ്ഥർക്കെതിരായ എഫ്ഐആർ സ്റ്റേ ചെയ്തു

  • കോടതി ഇടപെടില്ലെങ്കിൽ നിയമവാഴ്ച അപകടത്തിലാകും; ഗൗരവകരമായ സാഹചര്യമാണെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും കോടതി.

  • ജനുവരി 8ലെ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ കൃത്യമായി സംരക്ഷിക്കാനും കോടതി നിർദേശിച്ചു

View All
advertisement