തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന ഇന്ത്യ വെസ്റ്റിന്‍ഡീസ് ടി20 ക്രിക്കറ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ്‌വില്പന ആരംഭിച്ചു. ചലചിത്ര താരം മമ്മൂട്ടി ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു. ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ്‌ജോര്‍ജ്, സെക്രട്ടറി ശ്രീജിത്ത് വി നായര്‍, ടി20 ജനറല്‍ കണ്‍വീനര്‍ സജന്‍ കെവര്‍ഗീസ്, സഞ്ജു സാംസണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.