കിങ്ങായി ബ്രാൻഡൺ; ഇന്ത്യയെ 8 വിക്കറ്റിന് തകർത്ത് വിൻഡീസ്; പരമ്പര സ്വന്തമാക്കി
- Published by:Rajesh V
- news18-malayalam
Last Updated:
അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ബ്രാന്‍ഡണ്‍ കിങ്ങാണ് വിന്‍ഡീസിന്റെ വിജയശിൽപി
advertisement
advertisement
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനം പൂര്‍ണമായും പാളി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിന്‍ഡീസ് വിജയിച്ചിരുന്നു. എന്നാല്‍ മൂന്നും നാലും മത്സരങ്ങളില്‍ ഇന്ത്യ വിജയം സ്വന്തമാക്കി തിരിച്ചടിച്ചു. എന്നാല്‍ നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ പരാജയമായി. (AP Photo)
advertisement
advertisement
advertisement
പിന്നാലെ ക്രീസിലൊന്നിച്ച നിക്കോളാസ് പൂരാനും ബ്രാന്‍ഡണ്‍ കിങ്ങും ചേര്‍ന്ന് ആക്രമിച്ച് കളിച്ചു 5.1 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. പൂരാനും കിങ്ങും അടിച്ചുതകര്‍ക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക നിറഞ്ഞു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി പിന്നാലെ ഓപ്പണര്‍ കിങ് അര്‍ധസെഞ്ചുറിയും നേടി. (AP Photo)
advertisement
advertisement
advertisement
advertisement
advertisement
നേരത്തെ ഇന്ത്യ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിന്റെ ഒറ്റയാള്‍ പ്രകടനമാണ് ടീമിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളിനെയും ശുഭ്മാന്‍ ഗില്ലിനെയും നഷ്ടമായി. (AP Photo)
advertisement
തുടക്കത്തില്‍ തകര്‍ന്നെങ്കിലും തിലകും സൂര്യകുമാറും ചേര്‍ന്ന് 5.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തി. എന്നാല്‍ റോസ്റ്റണ്‍ ചേസ് ഈ കൂട്ടുകെട്ട് പൊളിച്ചു. ടീം സ്‌കോര്‍ 66ല്‍ നില്‍ക്കേ സ്വന്തം പന്തില്‍ തകര്‍പ്പന്‍ ഡൈവിലൂടെ ചേസ് ക്യാച്ചെടുത്ത് തിലകിനെ പുറത്താക്കി. 18 പന്തില്‍ നിന്ന് 27 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. (AP Photo).
advertisement
പിന്നാലെയെത്തിയ മലയാളി താരം സഞ്ജു സാംസൺ രണ്ട് ഫോറടിച്ചുകൊണ്ട് വരവറിയിച്ചെങ്കിലും വേഗം പുറത്തായി. ഷെപ്പേര്‍ഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പൂരാന് ക്യാച്ച് നല്‍കി സഞ്ജു മടങ്ങി. 13 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. പിന്നാലെ വന്ന ഹാര്‍ദിക്കിനെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ ടീം സ്‌കോര്‍ 100 കടത്തി. പിന്നാലെ താരം അര്‍ധസെഞ്ചുറി കുറിച്ചു. 38 പന്തില്‍ നിന്നാണ് താരം അര്‍ധശതകം പൂര്‍ത്തിയാക്കിയത്. മറുവശത്ത് പാണ്ഡ്യ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. 18 പന്തില്‍ 14 റണ്‍സെടുത്ത പാണ്ഡ്യയെ റൊമാരിയോ ഷെപ്പേര്‍ഡ് മടങ്ങി. (AP Photo)
advertisement
18ാം ഓവറില്‍ 45 പന്തില്‍ നിന്ന് നാല് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 61 റണ്‍സെടുത്ത സൂര്യകുമാറിനെ ഹോള്‍ഡര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെവന്ന അര്‍ഷ്ദീപിനെയും കുല്‍ദീപിനെയും ഷെപ്പര്‍ഡ് പുറത്താക്കി. അവസാന ഓവറിലെ അക്ഷറിന്റെ ചെറുത്തുനില്‍പ്പാണ് ടീം സ്‌കോര്‍ 160 കടത്തിയത്. അവസാന ഓവറിലെ അഞ്ചാം പന്തില്‍ എട്ടുറണ്‍സെടുത്ത അക്ഷറിനെ ഹോള്‍ഡര്‍ പുറത്താക്കി. മുകേഷ് കുമാര്‍ നാല് റണ്‍സെടുത്തും ചാഹല്‍ റണ്‍സെടുക്കാതെയും പുറത്താവാതെ നിന്നു.വിന്‍ഡീസിനായി റൊമാരിയോ ഷെപ്പേര്‍ഡ് നാല് വിക്കറ്റെടുത്തപ്പോള്‍ അകിയല്‍ ഹൊസെയ്‌നും ജേസണ്‍ ഹോള്‍ഡറും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. റോസ്റ്റണ്‍ ചേസ് ഒരു വിക്കറ്റ് സ്വന്തമാക്കി.(AP Photo)