ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ സെഞ്ച്വറികളെക്കുറിച്ചറിയാം
- Published by:Nandu Krishnan
- news18-malayalam
Last Updated:
1933ൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലായിരുന്നു ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ആദ്യ സെഞ്ച്വറി പിറന്നത്
92 വർഷത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഒട്ടേറെ റെക്കോഡുകളും പിറന്നിട്ടുണ്ട്. 1932ൽ ആണ് ടീം ഇന്ത്യക്ക് ടെസ്റ്റ് പദവി ലഭിക്കുന്നത്. തുടർന്ന് ഇങ്ങോട്ടുള്ള വർഷങ്ങളിൽ ഇന്ത്യക്കുവേണ്ടി പാഡണിഞ്ഞ പ്രതിഭാശാലികളായ കളിക്കാരുടെ ബാറ്റിൽ നിന്നും ഒട്ടനവധി സെഞ്വറികളും ഡബിൾ സെഞ്ച്വറികളും പിറന്നിട്ടുണ്ട്. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ നാഴികക്കല്ലുകളായ സെഞ്വറികൾ എതൊക്കെയാണെന്നും അവ നേടിയ താരങ്ങൾ ആരെല്ലാമാണെന്നും നോക്കാം.
advertisement
ഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്ന ലാല അമർനാഥാണ് ഇന്ത്യക്കുവേണ്ടി ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയത്. ഇന്ത്യക്ക് ടെസ്റ്റ് പദവി ലഭിച്ച് തൊട്ടടുത്തവർഷം, 1933ൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലായിരുന്നു ലാല അമർനാഥ് സെഞ്വറി നേടിയത്. ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവെന്നും അദ്ദേഹത്തെ പരക്കെ വിശേഷിക്കാറുണ്ട്. ഇന്ത്യക്കുവേണ്ടി 24 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ലാല അമർനാഥ് 878റൺസും നേടിയിട്ടുണ്ട്.
advertisement
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ 50-ാം സെഞ്ച്വറി നേടിയത് പോളി ഉമ്രിഗാർ എന്നറിയപ്പെടുന്ന പഹ്ലാൻ രത്തൻജി ഉമ്രിഗാർ എന്ന ബാറ്റ്സ്മാനാണ്. 1961ൽ പാകിസ്ഥാനെതിരെയായിരുന്നു പോളി ഉമ്രിഗാർ ഇന്ത്യയുടെ 50-ാം സെഞ്ച്വറി നേടിയത്. 1948 മുതൽ 1962 വരെ ഇന്ത്യക്കുവേണ്ടി 59 ടെസ്റ്റുകൾ കളിച്ച ഉമ്രിഗാർ 3639 റൺസ് നേടിയിട്ടുണ്ട്.
advertisement
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളും മുൻ ഇന്ത്യൻ നായകനുമായ സുനിൽ ഗവാസ്കറാണ് ടെസ്റ്റിൽ ഇന്ത്യയുടെ 100-ാം സെഞ്ച്വറിയും 150-ാം സെഞ്ച്വറിയും നേടിയത്. 1977ൽ ഓസ്ട്രേലിയയ്ക്ക് എതിരെയാണ് ഗവാസ്കർ ഇന്ത്യയുടെ 100-ാം സെഞ്വറി നേടിയത്. 1983ൽ പാകിസ്ഥാനെതിരെയായിരുന്നു ഇന്ത്യയുടെ 150 സെഞ്ച്വറി നേടിയത്. ഇന്ത്യക്കുവേണ്ട് 125 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഗവാസ്കർ 10,122 റൺസ് നേടിയിട്ടുണ്ട്.
advertisement
advertisement
ക്രിക്കറ്റിന്റെ ദൈവം എന്ന് വിശേഷിപ്പിക്കുന്ന റെക്കോഡുകളുടെ രാജകുമാരൻ മാസ്റ്റർ ബ്ളാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറിന്റെ ബാറ്റിൽ നിന്നാണ് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ 250-ാം സെഞ്ച്വറിയും 300-ാം സെഞ്ച്വറിയും പിറന്നത്. 1998 ൽ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു 250-ാം സെഞ്ച്വറി പിറന്നത്. 2002ൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു ടീം ഇന്ത്യയുടെ 300-ാം സെഞ്ച്വറി സച്ചിൻ നേടിയത്. ഇന്ത്യക്കുവേണ്ടി 200 ടെസ്റ്റ് മത്സരങ്ങൾ കളിച്ച സച്ചിൻ 15,921 റൺസാണ് നേടിയിട്ടുള്ളത്.
advertisement
advertisement
ഇന്ത്യയുടെ വൻമതിൽ എന്നറിയപ്പെടുന്ന സാക്ഷാൽ രാഹുൽ ദ്രാവിഡിന്റെ ബാറ്റിൽ നിന്നാണ് ടെസ്റ്റിൽ ഇന്ത്യയുടെ 400-ാം സെഞ്ച്വറി പിറന്നത്. 2010ൽ ന്യൂസിലൻഡിനെതിരെ നടന്ന മത്സരത്തിലാണ് ദ്രാവിഡ് ഇന്ത്യയുടെ 400-ാം സെഞ്ച്വറി കുറിച്ചത്. ഇന്ത്യക്കുവേണ്ടി 164 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ദ്രാവിഡ് 13,228 റൺസ് നേടിയിട്ടുണ്ട്.
advertisement
advertisement
advertisement
ഇന്ത്യയുടെ പുതുമുഖ ബാറ്റ്സ്മാനായ സർഫറാസ് ഖാനാണ് ഇന്ത്യയുടെ 550-ാം സെഞ്ചുറി നേടിയത്. അടുത്തിടെ നടന്ന ഇന്ത്യ ന്യൂസിലൻഡ് ടെസ്റ്റ് മത്സരത്തിൽ സർഫറാസിന്റെ സെഞ്ച്വറിയോടെയാണ് 550 സെഞ്ച്വറികൾ എന്ന നേട്ടത്തിലേക്ക് ഇന്ത്യൻ ടെസ്റ്റ് ടീം എത്തിയത്. ഇന്ത്യക്കായി 3 ടെസ്റ്റ് മത്സരങ്ങൾ മാത്ര കളിച്ചിട്ടുള്ള സർഫറാസ് ഖാന്റെ ആദ്യ സെഞ്വറി കൂടിയായിരുന്നു ഇത്.