IPL 2023 | പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയിട്ടും മിച്ചൽ മാർഷിന് ഡൽഹിയെ രക്ഷിക്കാനായില്ല; ഹൈദരാബാദിന് 9 റൺസ് ജയം

Last Updated:
നാലു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ മാർഷ് 39 പന്തിൽ ആറ് സിക്സർ ഉൾപ്പടെ 63 റൺസ് നേടിയെങ്കിലും ലക്ഷ്യം മറികടക്കാനായില്ല
1/5
 ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡൽഹി ക്യാപിറ്റൽസിന് തുടർച്ചയായ ആറം തോൽവി. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഓസീസ് താരം മിച്ചൽ മാർഷ് തിളങ്ങിയെങ്കിലും അതൊന്നും ഡൽഹിയെ തോൽവിയിൽനിന്ന് രക്ഷിച്ചില്ല. സൺറൈസേഴ്സ് ഹൈദരാബാദ് ഒമ്പത് റൺസിനാണ് ഡൽഹിയെ തോൽപ്പിച്ചത്. (Pic Credit: Sportzpics)

advertisement
2/5
 Heinrich Klaasen of Sunrisers Hyderabad celebrates his fifty during match 40 of the ഹൈദരാബാദ് ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ഡൽഹി ക്യാപിറ്റൽസിന് 20-ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നേരത്തെ നാലു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ മാർഷ് 39 പന്തിൽ ആറ് സിക്സർ ഉൾപ്പടെ 63 റൺസ് നേടിയെങ്കിലും ലക്ഷ്യം മറികടക്കാനായില്ല. (Pic Credit: Sportzpics)

3/5
 ടോസ് നേടി ആദ്യം ബാറ്റുചെയ്ത സൺറൈസേഴ്സ് നിശ്ചിത 30 ഓവറിൽ ആറിന് 197 റൺസ് നേടുകയായിരുന്നു. 67 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമ്മയും പുറത്താകാതെ 53 റൺസ് നേടിയ ഹെൻറിച്ച് ക്ലാസനുമാണ് സൺറൈസേഴ്സിനെ മികച്ച സ്കോറിൽ എത്തിച്ചത്. അബ്ദുൽ സമദ് 28 റൺസ് നേടി. ഡൽഹിക്കുവേണ്ടി മിച്ചൽ മാർഷ് നാലു വിക്കറ്റ് വീഴ്ത്തി. (Pic Credit: Sportzpics)

4/5
 മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ വാര്‍ണർ(0) പുറത്തായത് ഡൽഹിക്ക് കനത്ത തിരിച്ചടിയായി. ഭുവനേശ്വര്‍ കുമാറാണ് വാര്‍ണറെ പുറത്താക്കിയത്. എന്നാല്‍ ഫിലിപ് സാള്‍ട്ടും മിച്ചല്‍ മാര്‍ഷും വെടിക്കെട്ടിന് തിരികൊളുത്തിയതോടെ ഡൽഹി ക്യാംപ് പ്രതീക്ഷയിലായി. ടീം സ്‌കോര്‍ നൂറ് കടത്തിയാണ് കൂട്ടുകെട്ട് പിരിഞ്ഞത്. സാള്‍ട്ട് 35 പന്തില്‍ നിന്ന് 59 റണ്‍സെടുത്തപ്പോള്‍ മിച്ചല്‍ മാര്‍ഷ് 39 പന്തില്‍ നിന്ന് 63 റണ്‍സെടുത്തു.(Pic Credit: Sportzpics)

5/5
 എന്നാൽ സാൾട്ടും മാർഷും പവലിയനിലേക്ക് മടങ്ങിയതോടെ ഡൽഹി തകരാൻ തുടങ്ങി. മനീഷ് പാണ്ഡെ (1), പ്രിയം ഖാര്‍ഗ്(12), സര്‍ഫരാസ് ഖാന്‍(9) എന്നിവര്‍ക്ക് കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. അവസാന ഓവറുകളിൽ അക്‌സര്‍ പട്ടേൽ ആഞ്ഞടിച്ചെങ്കിലും ലക്ഷ്യം ഒമ്പത് റൺസ് അകലെയായി ഡൽഹിയുടെ പോരാട്ടം അവസാനിച്ചു. ഹൈദരാബാദിന് വേണ്ടി മായങ്ക് മാക്കണ്ഡെ രണ്ടു വിക്കറ്റ് വീഴ്ത്തി.<br /> Photo by: Pankaj Nangia / SPORTZPICS for IPL
എന്നാൽ സാൾട്ടും മാർഷും പവലിയനിലേക്ക് മടങ്ങിയതോടെ ഡൽഹി തകരാൻ തുടങ്ങി. മനീഷ് പാണ്ഡെ (1), പ്രിയം ഖാര്‍ഗ്(12), സര്‍ഫരാസ് ഖാന്‍(9) എന്നിവര്‍ക്ക് കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. അവസാന ഓവറുകളിൽ അക്‌സര്‍ പട്ടേൽ ആഞ്ഞടിച്ചെങ്കിലും ലക്ഷ്യം ഒമ്പത് റൺസ് അകലെയായി ഡൽഹിയുടെ പോരാട്ടം അവസാനിച്ചു. ഹൈദരാബാദിന് വേണ്ടി മായങ്ക് മാക്കണ്ഡെ രണ്ടു വിക്കറ്റ് വീഴ്ത്തി. Photo by: Pankaj Nangia / SPORTZPICS for IPL
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement