RCB vs PBKS: കോഹ്ലിയുടെ ക്ലാസിക്; ദിനേശ് കാർത്തിക്കിന്റെ ഫിനിഷിങ്; ബെംഗളൂരുവിന് 4 വിക്കറ്റ് ജയം
- Published by:Rajesh V
- news18-malayalam
Last Updated:
IPL 2024, RCB vs PBKS : . ഈ സീസണിലെ രണ്ടാം മത്സരം കളിക്കുന്ന ബെംഗളൂരുവിന്റെ ആദ്യ ജയം ഹോം ഗ്രൗണ്ടില്‍വെച്ചുതന്നെയായി
advertisement
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടിയായ ബെംഗളൂരു 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്ത് വിജയിച്ചു. ഈ സീസണിലെ രണ്ടാം മത്സരം കളിക്കുന്ന ബെംഗളൂരുവിന്റെ ആദ്യ ജയം ഹോം ഗ്രൗണ്ടില്‍വെച്ചുതന്നെയായി. രണ്ടാം മത്സരം കളിക്കുന്ന പഞ്ചാബിന്റെ ആദ്യ തോല്‍വിയാണിത്. (IPL Photo)
advertisement
advertisement
advertisement
advertisement
advertisement
advertisement
പഞ്ചാബിനുവേണ്ടി കഗിസോ റബാദ, ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ രണ്ടും സാം കറന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോം വിക്കറ്റും നേടി. നേരത്തേ 37 പന്തില്‍ 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് പഞ്ചാബിനായി കൂടുതല്‍ റണ്‍സ് നേടിയത്. പഞ്ചാബിന്റെ തുടക്കം കരുതലോടെയായിരുന്നു. പവര്‍ പ്ലേയില്‍ 40 റണ്‍സേ നേടാന്‍ സാധിച്ചുള്ളൂ. (IPL Photo)
advertisement
മൂന്നാം ഓവറില്‍ ജോണി ബെയര്‍ സ്‌റ്റോയാണ് ആദ്യം മടങ്ങിയത്. മുഹമ്മദ് സിറാജിന്റെ പന്തില്‍ കോഹ്ലിക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്. പിന്നാലെ ധവാനും പ്രഭ്‌സിമ്രാന്‍ സിങ്ങും ചേര്‍ന്ന് 55 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 17 പന്തില്‍ 25 റണ്‍സുമായി പ്രഭ്‌സിമ്രാനും 13 പന്തില്‍ 17 റണ്‍സുമായി ലാം ലിവിങ്സ്റ്റണും മടങ്ങി. തൊട്ടുപിന്നാലെ ശിഖര്‍ ധവാനും പുറത്തായി. ഒരു സിക്‌സും അഞ്ച് ഫോറുമുള്‍പ്പെടെയാണ് ധവാന്റെ സ്‌കോര്‍. (IPL Photo)
advertisement
സാം കറന്‍ (17 പന്തില്‍ 23), വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ (20 പന്തില്‍ 27), ഹര്‍പ്രീത് ബ്രാര്‍ (പൂജ്യം) എന്നിവരും പിന്നാലെപുറത്തായി. അല്‍സാരി ജോസഫ് എറിഞ്ഞ അവസാന ഓവറില്‍ ശശാങ്ക് സിങ് രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ നേടിയ 17 റണ്‍സാണ് ടീമിനെ 175 കടത്തിയത്. ശശാങ്ക് എട്ട് പന്തില്‍ 21 റണ്‍സ് നേടി പുറത്താവാതെ നിന്നു. ബെംഗളൂരുവിനായി സിറാജും മാക്സ്വെല്ലും രണ്ട് വിക്കറ്റ് നേടി. യഷ് ദയാലിനും അല്‍സാരി ജോസഫിനുമാണ് ശേഷിച്ച വിക്കറ്റുകള്‍. (IPL Photo)