Kavya Maran:'നിരാശ വേണ്ട; അഭിമാനം'; ഡ്രസ്സിങ് റൂമിലെത്തി ഹൈദരാബാദ് താരങ്ങളെ ചേർത്തുപിടിച്ച് കാവ്യാ മാരൻ
- Published by:Rajesh V
- news18-malayalam
Last Updated:
ട്വന്‍റി20 ക്രിക്കറ്റിനെ പുനർനിർവചിച്ചവരാണ് നമ്മുടെ ബാറ്റർമാരെന്നും കൊൽക്കത്ത ജയിച്ചിട്ടും ആളുകൾ ഹൈദരാബാദ് ടീമിനെ കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ അഭിമാനം തോന്നുന്നതായും കാവ്യ
ചെന്നൈ: ഐപിഎൽ ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ട സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങളെ ഡ്രസ്സിങ് റൂമിലെത്തി അഭിനന്ദിച്ചും ആശ്വസിപ്പിച്ചും ടീം ഉടമ കാവ്യാ മാരൻ. മത്സരശേഷം ഡ്രസ്സിങ് റൂമിൽ എത്തി കാവ്യ താരങ്ങളോടും സപ്പോർട്ടിങ് സ്റ്റാഫിനോടും സംസാരിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
advertisement
advertisement
‘നിങ്ങള്‍ നമ്മുടെ അഭിമാനം ഉയർത്തി. ഡ്രസ്സിങ് റൂമിലേക്ക് വന്നാണ് ഞാനിത് പറയുന്നത്. ട്വന്‍റി20 ക്രിക്കറ്റിനെ തന്നെ നിങ്ങൾ പുനർനിർവചിച്ചു, എല്ലാവരും ടീമിനെ കുറിച്ച് സംസാരിക്കുന്നു. വലിയ നേട്ടമാണത്. ബാറ്റ് കൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ വർഷം ടീം അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നമ്മുടെ ടീമിന്‍റെ കഴിവ് അറിയാവുന്നതു കൊണ്ടാണ് ഇത്തവണ ആരാധരുടെ വലിയ പിന്തുണ ലഭിച്ചത്’ -കാവ്യ താരങ്ങളോട് പറഞ്ഞു.
advertisement
advertisement
advertisement