പ്രായമല്ല ടി20യിൽ നിന്ന് വിരമിക്കാൻ കാരണം; മൂന്ന് ഫോർമാറ്റിലും ഇപ്പോഴും കളിക്കാനാകുമെന്ന് രോഹിത് ശർമ്മ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഒരു യൂട്യുബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രോഹിത് ശർമ്മ ടി20 ഫോർമാറ്റിൽ നിന്ന് വിരമിക്കാനുള്ള കാരണം വ്യക്തമാക്കിയത്
ഈവർഷം ജൂണിൽ നടന്ന ടി20 ലോക കപ്പ് നേട്ടത്തിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ അന്താരാഷ്ട്ര ടി20 മത്സരങ്ങളൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. ഇന്ത്യൻ ടീമിന്റെ ടി20 ലോകകപ്പ് വിജയം പല കാരണങ്ങളാലും പ്രത്യേകതയുള്ളതായിരുന്നു. 2013ൽ എംഎസ് ധോണിയുടെ ക്യാപ്റ്റൻസിയിൽ ചാമ്പ്യൻസ് ട്രോഫിനേടിയതിന് ശേഷം 2024 ൽ ടി20 ലോക കപ്പിലൂടെയാണ് ആണ് ഇന്ത്യൻ ടീം ഒരു ഐസിസി കിരീടം സ്വന്തമാക്കുന്നത്.
advertisement
ടി20 വേൾഡ് കപ്പിലെ കിരീട നേട്ടത്തോടെ ഇന്ത്യൻ നായകൻ രോഹിതി ശർമ അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്ന് വിരമിച്ചിരുന്നു. എന്നാൽ അന്ന് വിരമിക്കാനെടുത്ത തീരുമാനത്തിനു പിന്നിലെ കാരണം പ്രായമല്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ക്യാപ്റ്റൻ രോഹിത് ശർമ. തനിക്ക് ഇപ്പോഴും മൂന്ന് ഫോർമാറ്റിലും വളരെ അനായാസം കളിക്കാനാകുമെന്നും രോഹിത് ശർമ്മ ഒരു യൂട്യുബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
advertisement
പ്രായമായതുകൊണ്ടാണോ ടി20 ഫോർമാറ്റിൽ നിന്ന് വിരമിച്ചത് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് രോഹിത് ശർമ്മ ഇക്കാര്യം വ്യക്തമാക്കിയത്.കഴിഞ്ഞ 17 വർഷം ഞാൻ വളരെ ആസ്വദിച്ച് തന്നെയാണ് ക്രിക്കറ്റ് കളിച്ചത്. ഇനിയും മൂന്ന് ഫോർമാറ്റിലും അനായാസം കളിക്കാനാകും. അതിനുള്ള ശാരീരിക ക്ഷമതയും മാനസികാവസ്ഥയും എനിക്കുണ്ട്. പക്ഷേ ലോക കപ്പ് നേടിയപ്പോൾ ഇതാണ് ടി20 ഫോർമാറ്റ് മതിയാക്കാനുള്ള സമയം എന്ന് തോന്നി' രോഹിത് ശർമ്മ പറഞ്ഞു.
advertisement
ജീവിതത്തിൽ മറ്റ് കാര്യങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്താനാകുമെന്നും.ഇന്ത്യയ്ക്കുവേണ്ടി കളിക്കാൻ കഴിവുള്ള എത്രയോ കളിക്കാർ പുറത്ത് കാത്തു നിൽക്കുന്നുണ്ടെന്നും അതുകൊണ്ട് പ്രായമായതു കൊണ്ടല്ല വിരമിച്ചതെന്നും രോഹിത് പറഞ്ഞു. ഫിറ്റ്നസ് എന്നത് നമ്മുടെ മനസിലും നമ്മൾ എങ്ങനെ പരിശീലിക്കുന്നു എന്നുള്ളതിലമാണ്. ശരീരത്തിന് പ്രായമായാലും മനസിന് പ്രായമാകുന്നില്ലല്ലോഎന്നും രോഹിത് ശർമ്മ ചോദിച്ചു.
advertisement