ടി20 ലോകകപ്പ് സെമിയിലെത്തുന്ന നാലാമത്തെ ടീമായി പാകിസ്ഥാൻ; ബംഗ്ലാദേശിനെ 5 വിക്കറ്റിന് തോൽപിച്ചു

Last Updated:
സ്കോർ: ബംഗ്ലാദേശ് 8 വിക്കറ്റിന് 127. പാകിസ്ഥാൻ 5 വിക്കറ്റിന് 128
1/11
bangladesh cricket fans during a match
അഡ്ലെയ്ഡ്: ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ കീഴടക്കി പാകിസ്ഥാൻ സെമിയിൽ. 5 വിക്കറ്റിനാണ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ബംഗ്ലാദേശ് കുറിച്ച 128 റൺസ് വിജയ ലക്ഷ്യം 11 പന്തുകൾ ബാക്കി നിൽക്കെ പാകിസ്ഥാൻ മറികടന്നു. സ്കോർ: ബംഗ്ലാദേശ് 8 വിക്കറ്റിന് 127. പാകിസ്ഥാൻ 5 വിക്കറ്റിന് 128.  (AP Photo)
advertisement
2/11
shaheen afridi during a world cup match
രാവിലെ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക നെതർലൻഡ്സിനോട് അട്ടിമറി തോൽവി വഴങ്ങി ലോകകപ്പിൽനിന്ന് പുറത്തായതോടെയാണ് പാകിസ്ഥാനും ബംഗ്ലാദേശിനും സെമി സാധ്യത തെളിഞ്ഞത്. (AP Photo)
advertisement
3/11
Soumya Sarkar plays a shot
ജയിക്കുന്നവർക്ക് സെമിയിൽ കടക്കാമായിരുന്നു. സിംബാബ്വെക്കെതിരായ മത്സരത്തിന് കാത്തുനിൽക്കാതെ തന്നെ ഇന്ത്യ സെമി ഉറപ്പിച്ചിരുന്നു. (AP Photo)
advertisement
4/11
shadab khan appeals for an LBW
പാകിസ്ഥാനുവേണ്ടി ഓപ്പണർമാരായ മുഹമ്മദ് റിസ്വാനും ബാബർ അസമും മികച്ച തുടക്കം നൽകി. ഇരുവരും ഒന്നാം വിക്കറ്റിൽ 57 റൺസാണ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്. (AP Photo)
advertisement
5/11
najmul shanto raises bat after scoring fifty
 റിസ്വാൻ 32 റൺസെടുത്തു. ബാബർ 33 പന്തിൽ 25 റൺസുമായി മടങ്ങി. നാല് റൺസെടുത്ത മുഹമ്മദ് നവാസ് റണ്ണൗട്ടായി. തുടർന്ന് മുഹമ്മദ് ഹാരിസും ഷാൻ മസൂദും ചേർന്ന് ടീമിനെ വിജയ റണ്ണിനടുത്തെത്തിച്ചു.  (AP Photo)
advertisement
6/11
shaheen afridi celebrates after taking a wicket
ടീം 121ൽ എത്തിനിൽക്കെ 31 റൺസുമായി ഹാരിസ് മടങ്ങി. ഇഫ്തിക്കാർ ഒരു റൺസുമായി വേഗം മടങ്ങി. (AP Photo)
advertisement
7/11
mohammad rizwan plays a shot
പിന്നാലെ ഷദാബ് ഖാനെയും കൂട്ടുപിടിച്ച് മസൂദ് ടീമിനെ വിജയത്തിലെത്തിച്ചു. താരം 14 പന്തിൽ 24 റൺസെടുത്തു.  (AP Photo)
advertisement
8/11
bangladesh players celebrate the fall of a wicket
ബംഗ്ലാദേശിനായി നാസും അഹമ്മദ്, ഷാകിബുൽ ഹസൻ, ഹുസൈൻ, മുസ്തഫിസുർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.. (AP Photo)
advertisement
9/11
mohammad haris plays a shot
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബ്ലംഗ്ലാദേശിനെ പാക് ബൗളർമാർ 127 റൺസിൽ വരിഞ്ഞുമുറുക്കുകയായിരുന്നു. ഓപ്പണർ നജ്മുൽ ഹുസൈൻ ഷാന്തോയാണ് ടോപ് സ്കോറർ. താരം 48 പന്തിൽ 54 റൺസെടുത്തു.  (AP Photo)
advertisement
10/11
Shan Masood plays a shot
ലിറ്റൺ ദാസ് 10 റൺസുമായി മടങ്ങി. സൗമ്യ സർക്കാർ 20 റൺസെടുത്തു. നേരിട്ട ആദ്യ പന്തിൽ തന്നെ നായകൻ ഷാകിബുൽ ഹസൻ വിക്കറ്റിനു മുന്നിൽ കുരുങ്ങി. അഫീഫ് ഹുസൈൻ 24 പന്തിൽ 20 റൺസെടുത്ത് പുറത്തായി. പിന്നീടെത്തിയ ആർക്കും രണ്ടക്കം കടക്കാനായില്ല. (AP Photo)
advertisement
11/11
pakistan cricketers celebrate after entering semis
ടൂർണമെന്റിൽ മോശം ഫോമിലായിരുന്ന ഷഹിൻഷാ അഫ്രീദി നാല് ഓവറിൽ 22 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്തു. ഷദാബ് ഖാന് രണ്ടും ഹാരിസ് റഊഫിനും ഇഫ്തികാർ അഹ്മദിനും ഓരോ വിക്കറ്റ് വീതവും ലഭിച്ചു. (AP Photo)
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement