147 വർഷത്തെ ചരിത്രം! സച്ചിനെ മറികടക്കാൻ കോലിയ്ക്ക് വേണ്ടത് വെറും 58 റൺസ് മാത്രം !
- Published by:Nandu Krishnan
- news18-malayalam
Last Updated:
സച്ചിന്റെ റെക്കോഡ് മറികടക്കുക മാത്രമല്ല, അന്താരഷ്ട്ര ക്രിക്കറ്റിന്റെ 147 വർഷത്തെ ചരിത്രത്തിനിടയിൽ 600ൽ താഴെ ഇന്നിംഗ്സുകളിൽ നിന്ന് 27,000 റൺസ് തികച്ച ഏക താരവുമാകും നേട്ടത്തിലൂടെ വിരാട് കോലി
മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ കരിയറിന്റെ തുടക്കം മുതൽ താരതമ്യം ചെയ്യപ്പെട്ടിള്ളത് ക്രിക്കറ്റിന്റെ ദൈവമായ സച്ചിൻ ടെൻഡുൽക്കറുടെ റെക്കോഡ് തകർക്കാൻ ശേഷിയുള്ള താരം എന്ന നിലയ്ക്കായിരിക്കും. അതിന് പിൻബലമേകുന്ന തരത്തിലായിരുന്നു പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരാട് കോലിയുടെ പ്രകടനം. രണ്ട് പേരെയും താരതമ്യം ചെയ്ത് ആരാണ് മികച്ചത് എന്ന തർക്കങ്ങൾ പോലും ആരാധകർക്കിടയിലുണ്ട്. ഇരുവരുടെയും കരിയറിലെ പ്രകടനവും കൈവരിച്ച നേട്ടങ്ങളുടെ കണക്കുകളും വാദപ്രതിവാദങ്ങൾക്കിടയിൽ ആരാധകർ നിരത്താറുണ്ട്
advertisement
അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ചുറി എന്ന സച്ചിൻ ടെൻഡുൽക്കറുടെ സ്വപ്നതുല്യമായ നേട്ടം അടുത്തകാലത്തൊന്നും ആർക്കു തകർക്കാൻ കഴിയില്ലെന്നു പറയാമെങ്കിലും 80 സെഞ്ചുറികളുമായി വിരാട് കോലി സച്ചിന് തൊട്ടു പിറകിലായുണ്ട്. ക്രിക്കറ്റിലെ റെക്കോഡുകളുടെ പല കണക്കുകളിലും പിൻതുടരുന്ന പോരാളിയെപ്പോലെ സച്ചിന് പിറകിലായി കോലിയെ നമുക്ക് കാണാം. അത്തരം ഒരു റെക്കോഡ് നേട്ടം അടുത്ത് നടക്കാനിരിക്കുന ഇന്ത്യ ബംഗ്ളാദേശ് ടെസ്റ്റ് പരമ്പരയിൽ കോലി തന്റെ പേരിൽ എഴുതി ചേർക്കുമോ എന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
advertisement
എറ്റവും വേഗത്തിൽ അന്താരാഷ്ട ക്രിക്കറ്റിൽ 27,000 റൺസ് എന്ന നേട്ടം കൈവരിച്ച താരമെന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കോഡ് പഴങ്കഥയാക്കാൻ വിരാട് കോലിക്ക് നേടേണ്ടത് വെറും 58 റൺസ് മാത്രമാണ്. തൻ്റെ കരിയറിൽ ഇതുവരെയുള്ള 591 ഇന്നിംഗ്‌സുകളിൽ നിന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിലുമായി 26,942 റൺസാണ് കോഹ്‌ലി നേടിയട്ടുള്ളത്. സച്ചിൻ 623 ഇന്നിംഗ്സുകളിൽ നിന്നാണ് (226 ടെസ്റ്റ് ഇന്നിംഗ്സ്, 396 ഒഡിഐ ഇന്നിംഗ്സ്, 1ടി20 ഇന്നിംഗ്സ്) അന്താരാഷ്ട്ര ക്രിക്കറ്റിൽ 27,000 റൺസ് എന്നനേട്ടത്തിലക്ക് എത്തിയത്.
advertisement
അടുത്ത 8 ഇന്നിംഗ്സുകളിൽനിന്ന് 58 റൺസ് കൂടി നേടിയാൽ എറ്റവും വേഗത്തിൽ അന്താരാഷ്ട ക്രിക്കറ്റിൽ 27,000 റൺസ് എന്ന നേട്ടം കൈവരിച്ച താരമെന്ന നേട്ടം കോലിക്ക് തന്റെ പേരിൽ എഴുതി ചേർക്കാം. അത് മാത്രമല്ല അന്താരഷ്ട്ര ക്രിക്കറ്റിന്റെ 147 വർഷത്തെ ചരിത്രത്തിനിടയിൽ 600ൽ താഴെ ഇന്നിംഗ്സകളിൽ നിന്ന് 27,000 റൺസ് തികച്ച ഏക താരം കൂടിയാകും ഇന്ത്യയുടെ സ്വന്തം കിംഗ് കോലി. സച്ചനെ കൂടാതെ കുമാർ സംഗക്കാര , റിക്കി പോണ്ടിംഗ് എന്നിവരും അന്താരാഷ്ട്ര ക്രിക്കറ്റിൽ 27000 റൺ എന്ന നേട്ടം കൈവരിച്ചിട്ടുണ്ട്.
advertisement
ബംഗ്ളാദേശുമായാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ഇതിനിടെ കോലി കഴിഞ്ഞ ദിവസം ചെന്നെയിൽ എത്തിയതായിപിടിഎ റിപ്പോർട്ട് ചെയ്തിരുന്നു. ടി20 ലോകകപ്പ് നേടിക്കൊടുത്ത ശേഷം ദേശീയ ടീമിനുമേണ്ടി കോലിയും രോഹിത്തു കളിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകരും.2024ലെ ടി20 ലോകകപ്പിന് ശേഷം കോലിയു രോഹത്തും ടി20 ഫോർമാറ്റിൽ നിന്നും വിരമിച്ചിരുന്നു